UPDATES

എഡിറ്റര്‍

ഞങ്ങള്‍ മനുഷ്യരാണ്, മെഷീനുകളല്ല

അനുവാദമില്ലാതെ ഫോട്ടോ എടുത്ത് സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്താല്‍ എന്ത് സംഭവിക്കും? മെക്സിക്കോയില്‍ ഒരു ആശുപത്രിയില്‍ ഡോക്ടര്‍ ഉറങ്ങുന്നതിന്‍റെ ചിത്രമെടുത്ത് ഒരു ബ്ലോഗര്‍ പോസ്റ്റ് ചെയ്തു. ഡോക്ടര്‍മാര്‍ ജോലി ചെയ്യാതെ രോഗികളെ വലയ്ക്കുന്നുവെന്ന അടിക്കുറിപ്പോടെയാണ് ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പക്ഷെ ബ്ലോഗര്‍ പ്രതീക്ഷിക്കാത്ത പ്രതികരണങ്ങളാണ് പിന്നീടുണ്ടായത്.

മെക്സിക്കോയില്‍ നിന്നുള്ള മറ്റൊരു ഡോക്ടര്‍ ചവറിനുള്ളില്‍ കിടന്നുറങ്ങുന്ന സ്വന്തം ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തതോടെ ലോകത്ത് പലയിടങ്ങളിലുമുള്ള ഡോക്ടര്‍മാരും നഴ്സുമാരും ഉറങ്ങുന്ന ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഞങ്ങള്‍ മനുഷ്യരാണ്, മെഷീനുകളല്ല എന്ന പ്രതികരണങ്ങളോടെയാണ് ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്നത്. ആഴ്ചയില്‍ വിശ്രമമില്ലാതെ ഓവര്‍ ഡ്യൂട്ടിയും രാത്രി ഡ്യൂട്ടിയും ചെയ്യുന്നവരാണ് ആശുപത്രി ജീവനക്കാര്‍.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/pQzYWw

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍