UPDATES

പട്ടി കടിച്ചാല്‍ രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം

അഴിമുഖം പ്രതിനിധി

ഞെട്ടണ്ട, സംഭവം സത്യമാണ്. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഉത്തരവ് പ്രകാരം നിസ്സാര പരിക്കിന് 1 ലക്ഷം രൂപയും, സാരമായ കടിക്ക് 2 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം ലഭ്യമാക്കേണ്ടത്. മുനിസിപ്പല്‍ കോര്‍പ്പറേഷനും, ജില്ലാ അധികാരികളും, സംസ്ഥാന സര്‍ക്കാരും ചേര്‍ന്നാണ് തുക നല്‍കേണ്ടത്. വ്യക്തിക്ക് കടിയേറ്റ് ഒരാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരത്തുക ലഭ്യമാക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ പറയുന്നു. ജസ്റ്റിസുമാരായ അലോക് കുമാര്‍, സര്‍വേശ് കുമാര്‍ ഗുപ്ത എന്നിവരാണ് വിധി പുറപ്പെടുവിച്ചത്. കുരങ്ങ്, ആള്‍കുരങ്ങ് എന്നിവയുടെ കടിയേറ്റാലും നഷ്ടപരിഹാരം ലഭ്യമാക്കണം.

ജനുവരിയിലെ കണക്ക് പ്രകാരം പട്ടി കടിച്ച 4000 കേസുകളാണ് നൈനിറ്റാള്‍ ഠൗണില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ റെക്കോഡാണിത്. ഇത് പരിശോധിച്ച കോടതി നായ്ക്കളെ പാര്‍പ്പിക്കുന്നതിനാവശ്യമായ ഷെല്‍ട്ടറുകള്‍ ഉടന്‍ നിര്‍മ്മിച്ച് അലഞ്ഞ് തിരിയുന്ന പട്ടികളെ അങ്ങോട്ട് മാറ്റാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു വഴി ദിനം തോറും ആളുകള്‍ക്ക് കടിയേല്‍ക്കുന്ന സംഭവം ഒഴിവാക്കാനാകുമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍