UPDATES

എഡിറ്റര്‍

വാട്സ്ആപ് വഴി ലീവ് അപേക്ഷ ഇനി നടക്കില്ല

Avatar

വാട്സ്ആപ് വഴി ലീവിന് അപേക്ഷിക്കുന്ന ഒരു എമ്പ്ലോയി ആണോ നിങ്ങള്‍. എങ്കില്‍ ആ ഓപ്ഷന്‍ ഇല്ലാതെയാകാന്‍ പോവുകയാണ്. വാട്ട്‌സ് ആപ്പ് മുഖേന അവധിയ്ക്ക് അപേക്ഷിക്കുന്നതും ഔദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും പ്രോത്സാഹിപ്പിക്കില്ലെന്ന് രാജ്യാന്തര കമ്പനികള്‍ തീരുമാനിച്ചിരിക്കുകയാണ്.

അഡിഡാസ്, ആംവേ, ഹീറോ സൈക്കിള്‍സ്, ആര്‍പിജി ഗ്രൂപ്പ് എന്നീ പ്രശസ്ത കമ്പനികളാണ് ജീവനക്കാര്‍ക്ക് ഇത്തരമൊരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

കമ്പനിയുടെ സെര്‍വറുമായിനേരിട്ടു ബന്ധമില്ലാത്തതിനാല്‍ വാട്ട്‌സ് ആപ്പ് മുഖേന ഔദ്യോഗിക സന്ദേശങ്ങള്‍ അയക്കുന്നത് സ്ഥാപനത്തിന്റെ സ്വകാര്യതയെ ബാധിക്കുമെന്നതിനാലാണ് ഈ തീരുമാനം എന്നാണ് കമ്പനി അറിയിക്കുന്നത്.

അഡിഡാസ് ഇത്തിരിക്കൂടി കര്‍ശനമായ നടപടികള്‍ ആണ് സ്വീകരിച്ചിരിക്കുന്നത്. വാട്സ്ആപ് മാത്രമല്ല എസ്.എം.എസ് പോലെയുള്ള ഒരു മൊബൈല്‍ പ്ലാറ്റ്ഫോമും ഒഫീഷ്യല്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് എന്നാണ് നിര്‍ദ്ദേശം.

വിശദമായ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/StSf4D

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍