UPDATES

കാശ്മീര്‍ പ്രശ്‌നത്തില്‍ വേണമെങ്കില്‍ മധ്യസ്ഥനാകാം എന്ന് വീണ്ടും ട്രംപ്

ഇരു രാജ്യങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ സഹായം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. അതേസമയം അവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതകളുണ്ട്.

കാശ്മീര്‍ പ്രശ്‌നത്തില്‍ വേണമെങ്കില്‍ മധ്യസ്ഥനാകാം എന്ന് വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂയോര്‍ക്കില്‍ ചര്‍ച്ച നടത്താനിരിക്കെയാണ് ട്രംപ് വീണ്ടും മധ്യസ്ഥത വാഗ്ദാനം ചെയ്തത്. ഇത് നാലാം തവണയാണ് കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ യുഎസ് തയ്യാറാണ് എന്ന് ട്രംപ് പറയുന്നത്. പാകിസ്താന്‍ എന്റെ സഹായം താല്‍പര്യപ്പെടുന്നു എന്നാണ് ഞാന്‍ കരുതുന്നത്. ഇരു രാജ്യങ്ങളും ആവശ്യപ്പെടുകയാണെങ്കില്‍ സഹായം നല്‍കാന്‍ ഞാന്‍ തയ്യാറാണ്. അതേസമയം അവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായ ഭിന്നതകളുണ്ട്.

പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോടാണ് ട്രംപ് ഇതാദ്യം പറഞ്ഞത്. ജി 20 ഉച്ചകോടിക്കിടെ കാശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥത വഹിക്കാന്‍ മോദി തന്നോട് ആവശ്യപ്പെട്ടിരുന്നതായും താന്‍ ഇത് അംഗീകരിച്ചതായും ട്രംപ് പറഞ്ഞത് വലിയ വിവാദമായിരുന്നു. മോദി ഇങ്ങനെ പറഞ്ഞിട്ടില്ലേ ഇല്ലെന്ന് പറഞ്ഞാണ് വിദേശകാര്യ വകുപ്പ് ഇക്കാര്യം നിഷേധിച്ചത്. പിന്നെയും രണ്ട് തവണ ട്രംപ് മധ്യസ്ഥത വാഗ്ദാനം ചെയ്തു.

മോദിയെ കണ്ടപ്പോള്‍ ട്രംപ് മധ്യസ്ഥതയുടെ കാര്യം സൂചിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ് എന്ന് പറഞ്ഞ് മോദി ഒഴിഞ്ഞുമാറി. ഇപ്പോള്‍ നാലാം തവണയും ട്രംപ് മധ്യസ്ഥത വാഗ്ദാനം ചെയ്തിരിക്കുന്നു. മോദിയും ട്രംപും ഈ വര്‍ഷം ഇതുവരെ ഇന്നത്തേതടക്കം നാല് കൂടിക്കാഴ്ചകളാണ് നടത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍