UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആപ്പിള്‍ ബഹിഷ്‌കരണ ആഹ്വാനവുമായി ട്രംപ്

അഴിമുഖം പ്രതിനിധി

ആപ്പിള്‍ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് അമേരിക്കക്കാരോട് അഭ്യര്‍ത്ഥിച്ചു. കഴിഞ്ഞ വര്‍ഷം കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍നാര്‍ഡിനോയില്‍ വെടിവയ്പ്പ് നടത്തിയ അക്രമികളിലൊരാളുടെ ആപ്പിള്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്തു നല്‍കാന്‍ ആപ്പിള്‍ വിസമ്മതിച്ചതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഫോണ്‍ അണ്‍ലോക്ക് ചെയ്തു നല്‍കുന്നത് വരെ ആപ്പിളിനെ ബഹിഷ്‌കരിക്കാനാണ് ട്രംപ് ആഹ്വാനം ചെയ്തിരിക്കുന്നത്.

തെക്കന്‍കാലിഫോര്‍ണിയയിലെ പാവ്‌ലേയ്‌സ് ദ്വീപില്‍ നടത്തിയ പ്രചാരണ പരിപാടിക്കിടയിലാണ് ട്രംപ് ആഹ്വാനം നടത്തിയത്. ഈ വര്‍ഷം നവംബര്‍ എട്ടിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്നവരില്‍ മുന്നിലാണ് ട്രംപ്. നാളെ ഈ സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ട തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിന് ആക്രമണം നടത്തിയ ദമ്പതികളില്‍ റിസ്വാന്‍ ഫാറൂഖിന്റെ ഐ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ യു എസ് സര്‍ക്കാരിനെ സഹായിക്കാന്‍ ആപ്പിള്‍ വിസമ്മതിച്ചിരുന്നു. ആക്രമണത്തില്‍ 14 പേര്‍ മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍