UPDATES

വൈറല്‍

ട്രംപിനെ ആട്ടിയോടിച്ച കര്‍ഷകന്‍; അമേരിക്കന്‍ പ്രസിഡന്റിനെ കളിയാക്കുന്ന വീഡിയോയുമായി സ്‌കോട്‌ലാന്‍ഡുകാര്‍

ട്രംപിനെ കളിയാക്കുന്നത് ഒരു ദേശീയ വിനോദമാക്കി മാറ്റിയിരിക്കുകയാണു സ്‌കോട്ട്‌ലന്റുകാര്‍

പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കളിയാക്കുന്നതാണ് ഇപ്പോള്‍ ദശലക്ഷക്കണക്കിന് അമേരിക്കക്കാരുടെ പ്രധാന നേരംപോക്ക്. പക്ഷെ സ്‌കോട്‌ലാന്‍ഡിലുള്ള ചിലര്‍ ഈ നേരംപോക്ക് ആരംഭിച്ചിട്ട് ഒരു ദശാബ്ദമാകുന്നു. അമ്മയുടെ ഭാഗം കൊണ്ട് സ്‌കോട്‌ലാന്‍ഡുകാരനായ പുതിയ അമേരിക്കന്‍ പ്രസിഡന്റിനെതിരെ മുഷ്ടിയുദ്ധത്തിനായി ആത്മസമര്‍പ്പണം നടത്തുന്ന സ്‌കോട്ട്‌ലന്റുകാരെ പരിചയപ്പെടുത്തുന്നത് ഫുള്‍ ഫ്രണ്ടല്‍ വിത്ത് സാമന്ത ബീ എന്ന ടെലിവിഷന്‍ പരിപാടിയുടെ റിപ്പോര്‍ട്ടര്‍ ആമി ഹൊഗ്ഗാര്‍ട്ട് ആണ്.

ട്രംപ് അബെര്‍ദീന്‍ഷെയറില്‍ ഒരു ഗോള്‍ഫ് കോഴ്‌സ് ആരംഭിച്ചതോടെയാണ് കഥയാരംഭിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗോള്‍ഫ് കോഴ്‌സ് ആയിരിക്കും ഇതെന്ന് ട്രംപ് പതിവ് പോലെ വീമ്പിളക്കി. പക്ഷെ ട്രംപിന്റെ ഗോള്‍ഫ് കോഴ്‌സിനോട് ചേര്‍ന്ന് കുറച്ച് സ്ഥലമുള്ള മൈക്കിള്‍ ഫോര്‍ബ്‌സ് എന്ന കര്‍ഷകന്‍ തന്റെ സ്ഥലം വില്‍ക്കാന്‍ തയ്യാറല്ല എന്ന അറിയച്ചതോടെ കഥ മാറി. ട്രംപ് കിങ്കരന്മാരുമായി വന്ന് വിരട്ടി നോക്കി. ഫോര്‍ബ്‌സ് വീണില്ല. അയാളെ ഞാന്‍ പത്ത് സെക്കന്റ് കൊണ്ട് ഒഴിവാക്കിയെന്നാണ് ആ കുടിക്കാഴ്ചയെ കുറിച്ചുള്ള ഫോര്‍ബ്‌സിന്റെ ഓര്‍മ. അന്ന് ട്രംപിനെ തല്ലാതിരുന്നതിലുള്ള ദുഃഖം ഫോര്‍ബ്‌സിന് ഇപ്പോഴും മാറിയിട്ടില്ല. ഫോര്‍ബ്‌സിന്റെ അമ്മ ട്രംപിനെ ഇപ്പോഴും കോമാളി എന്നാണ് വിളിക്കുന്നത്.
പുറത്തിറങ്ങിയ ട്രംപ് തന്റെ പതിവ് ആയുധം പുറത്തെടുത്തു. കണ്ട ചാനലുകാരോടെല്ലാം ഫോര്‍ബ്‌സിനെ അധിക്ഷേപിക്കാന്‍ തുടങ്ങി. സ്‌കോട്ടിഷ് സര്‍ക്കാരിനെ കൊണ്ട് ഫോര്‍ബ്‌സിന്റെ ഭൂമി ഏറ്റെടുപ്പിക്കാനുള്ള ഒരു ശ്രമവും ട്രംപ് നടത്തി. പക്ഷെ അതോടെ ഫോര്‍ബ്‌സിന്റെ അയല്‍ക്കാര്‍ രംഗത്തെത്തി പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചു.

ട്രംപിനെ കളിയാക്കുന്നത് ഒരു ദേശീയ വിനോദമാക്കി മാറ്റിയ ചില സ്‌കോട്‌ലാന്‍ഡുകാരെയും പരിപാടിയില്‍ കാണാം. അക്കാലത്ത് അന്റാര്‍ട്ടിക്കയില്‍ ഗവേഷണത്തിലായിരുന്ന മറൈന്‍ ബയോളജിസ്റ്റ് ഇവാന്‍ എഡ്വാര്‍ഡ്‌സ് ഫോര്‍ബ്‌സിന്റെ കുറച്ചു സ്ഥലം സ്വന്തം പേരിലാക്കി. ഭൂമി തട്ടിയെടുക്കലൊന്നുമായിരുന്നില്ല ലക്ഷ്യം. ട്രംപിന് ആ ഭൂമി സ്വന്തമാക്കണമെങ്കില്‍ കുറഞ്ഞപക്ഷം 9000 മൈല്‍ സമുദ്രത്തിലൂടെ സഞ്ചരിച്ച് അന്റാര്‍ട്ടിക്കയില്‍ എത്തണമായിരുന്നു. ഇത്തരം തമാശകളാല്‍ സമ്പന്നമാണ് വീഡിയോ. ഹൊഗാര്‍ട്ട് കണ്ടെത്തുന്ന കൊച്ചു കുട്ടികള്‍ പോലും ട്രംപിനെ ഇംഗ്ലീഷിലെ നാലക്ഷര പദങ്ങള്‍ കൊണ്ടാണ് വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ ആര്‍എസ്എസുകാരെ പോലെ ദേശസ്‌നേഹ വിജൃംഭരിതരായ അമേരിക്കക്കാര്‍ക്ക് ഹൃദയസ്തംഭനം വരാന്‍ ഈ വീഡിയോ ഒരു തവണ കണ്ടാല്‍ മതിയാകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍