UPDATES

വിദേശം

കാശ്മീര്‍ സ്‌ഫോടനാത്മക സ്ഥിതിയിലെന്ന് ട്രംപ്, സാധ്യമായ രീതിയിലെല്ലാം ഇടപെടാമെന്ന് വീണ്ടും വാഗ്ദാനം

ട്രംപിന്റെ പുതിയ നിര്‍ദ്ദേശത്തോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല

കാശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന വാഗ്ദാനവുമായി വീണ്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്താന്‍ പ്രധാനമന്ത്രിമാരുമായി സംസാരിച്ചതിന് ശേഷമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസ്താവന.

‘കാശ്മീര്‍ അതീവ സങ്കീര്‍ണമായ പ്രശ്‌നമാണ്. അവിടെ ഹിന്ദുക്കളും മുസ്ലീങ്ങളുമുണ്ട്. അവര്‍ നല്ലരീതിയിലാണ് മുന്നോട്ടുപോകുന്നതെന്ന് പറയാന്‍ കഴിയില്ല. എങ്ങനെയൊക്കെ മാധ്യസ്ഥം വഹിക്കാനാവുമോ അതിന്റെ പരമാവധി ചെയ്യാം’ അദ്ദേഹം പറഞ്ഞു. രണ്ട് രാജ്യങ്ങളും കഴിഞ്ഞകാലങ്ങളില്‍ നല്ലരിതിയിലാണ് മുന്നോട്ടുെേപയതെന്നും പറയാന്‍ കഴിയില്ലെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ സ്‌ഫോടനാത്മകമെന്നും ട്രംപ് പറഞ്ഞു.

രണ്ട് രാജ്യങ്ങളുമായും തനിക്ക് നല്ല ബന്ധമാണുള്ളതെന്ന് ട്രംപ് പറഞ്ഞു. ഇപ്പോള്‍ ഈ രണ്ട് രാജ്യങ്ങളും നല്ല ബന്ധത്തിലല്ല. മതപരമായ പ്രശ്‌നങ്ങളും ഉണ്ട്. മതം ഒരു സങ്കീര്‍ണമായ വിഷയമാണ്. ട്രംപ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ട്രംപ് മോദിയുമായും ഇംമ്രാന്‍ഖാനുമായും സംസാരിച്ചത്. ഇന്ത്യയ്‌ക്കെതിരെ ഉപയോഗിക്കുന്ന ഭാഷ മയപ്പെടുത്തണമെന്ന് ഇംമ്രാന്‍ഖാനോട് ട്രംപ് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കാശ്മീര്‍ പ്രശ്‌നം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന് യു എസ് പ്രതിരോധ സെക്രട്ടറി മാര്‍ക് ടി എസ്പര്‍ മന്ത്രി രാജ്‌നാഥ് സിങ്ങിനോട് വ്യക്തമാക്കിയിരുന്നു. റഷ്യയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. നാല് ദിവസം മുന്പാണ്  സഭയുടെ രക്ഷാസമിതി കാശ്മീര്‍ പ്രശ്‌നം ചര്‍ച്ചചെയ്തത്.

ഇന്ത്യ കാശ്മീരിനുള്ള പ്രത്യേക അവകാശങ്ങള്‍ എടുത്തുകളയുന്നതിന് മുമ്പ് തന്നെ പ്രശ്‌നത്തില്‍ മാധ്യസ്ഥം വഹിക്കാമെന്ന നിലപാട് ട്രംപ് പരസ്യപ്പെടുത്തിയിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെയായിരുന്നു ഈ വാഗ്ദാനം. എന്നാല്‍ വിഷയം ഉഭയകക്ഷി ചര്‍ച്ചയിലൂടെ തീര്‍ക്കാമെന്നും അന്താരാഷ്ട്ര മാധ്യസ്ഥം വേണ്ടെന്നുമുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. അതോടെ, ഇരു രാജ്യങ്ങളും താല്‍പര്യപ്പെട്ടാല്‍ മാത്രമെ മാധ്യസ്ഥത്തിന് തയ്യാറാകുവെന്ന് എന്ന് അദ്ദേഹം വിശദീകരിച്ചു.

ഇതു കഴിഞ്ഞാണ് കാശ്മീരിന്റെ ഘടനയില്‍ ഇന്ത്യ മാറ്റങ്ങള്‍ വരുത്തുന്നതും വിഷയം കൂടുതല്‍ ചര്‍ച്ചയാകുന്നതും.
കാശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന ട്രംപിന്റെ തുടര്‍ച്ചയായ നിര്‍ദ്ദേശത്തിന് പിന്നില്‍ എന്താണെന്ന കാര്യം വ്യക്തമല്ല. വിഷയത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണ്ടെന്ന നിലപാട് തന്നെയാണ് ഇന്ത്യയുടെ നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍