UPDATES

വിദേശം

‘പരമാനന്ദം’ നല്‍കുന്ന ‘ട്രംപ് ഗുളിക’കളുമായി ഫ്‌ളോറിഡ സ്വദേശിയായ ലഹരി മരുന്നു വ്യാപാരി പിടിയില്‍

2018-ല്‍ ഡാര്‍ട്ട് വാഡര്‍ (Dart Vader) രൂപത്തില്‍ ഇയാള്‍ ‘പരാമനന്ദ ഗുളിക’ കൈവശം വച്ചതിന് അറസ്റ്റിലായിരുന്നു.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ രൂപത്തിലുള്ള ഗുളികകളുമായി ഫ്‌ളോറിഡ സ്വദേശിയായ ലഹരി മരുന്നു വ്യാപാരി പിടിയിലായി. ‘Trump NL’ എന്ന് എഴുതി ആറു നക്ഷത്രങ്ങള്‍ പതിപ്പിച്ച ഓറഞ്ച് നിറമുള്ള അഞ്ച് ‘ട്രംപ് ഗുളിക’കളുമായി ഡോളന്‍ കിംഗ് എന്ന 23-കാരനാണ് പിടിയിലായത്. Ecstasy Pills എന്നറിയപ്പെടുന്ന ‘പരമാനന്ദം’ (സന്തോഷം) നല്‍കുന്ന ഗുളികകളാണ് ഡോളന്‍ കൈവശം വച്ചിരുന്നത്.

എംഡിഎംഎ (methylenedioxy-methamphetamine – MDMA) ഗുളികകളും ഇയാളുടെ വീട്ടില്‍ നിന്ന് പോലീസ് കണ്ടെടുത്തു. മയക്കുമരുന്ന് കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. മാത്രമല്ല 2018-ല്‍ ഡാര്‍ട്ട് വാഡര്‍ (Dart Vader) രൂപത്തില്‍ ഇയാള്‍ ‘പരാമനന്ദ ഗുളിക’ കൈവശം വച്ചതിന് അറസ്റ്റിലായിരുന്നു. മയക്കുമരുന്നു ഇരയാണ് ഇയാളെന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്.

2017-ല്‍ ട്രംപ് പ്രസിഡന്റായത്തോടെയാണ് ‘ട്രംപ് ഗുളിക’കള്‍ വ്യാപകമായത്. 2018-ല്‍ ഇന്‍ഡ്യാന സ്‌റ്റേറ്റ് പോലീസ് വന്‍തോതില്‍ ട്രംപ് ഗുളികകള്‍ പിടിച്ചെടുത്തിരുന്നു. ഈ ഗുളികളുടെ പുറത്ത് ഗ്രേറ്റ് എഗൈയ്ന്‍ എന്നും മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈയ്ന്‍ എന്നും എവുതിയിരുന്നു. ഇടപാടുകാരെ ആകര്‍ഷിക്കാനുള്ള തന്ത്രമാണ് ഈ എഴുത്തുകളും ട്രംപ് രൂപങ്ങളുമെന്നാണ് പോലീസ് പറയുന്നത്.

Read: ഒരു ഗ്രാമത്തിന്റെ ഭൂരിഭാഗവും മണ്ണെടുത്തപ്പോള്‍ ചരിത്രം പറയാന്‍ ബാക്കിയായി ഒരു വായനശാല; 1967 മുതലുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പുകള്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള ഭൂദാനത്തിന്റെ ‘ഗ്രാമപ്രകാശിനി’

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍