UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിഷേധങ്ങള്‍ക്കു നടുവില്‍ ട്രംപ് അധികാരമേറ്റു

ഇസ്ലാമിക ഭീകരവാദത്തെ തുടച്ചു നീക്കുമെന്നു വാഗ്ദാനം

അമേരിക്കയുടെ 45ാമത് പ്രസിഡന്റായി റിപബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ് (70) സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ക്യാപിറ്റോള്‍ ഹില്ലില്‍ നടന്ന ചടങ്ങില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റീസ് ജോണ്‍ റോബര്‍ട്‌സ് സത്യവാചകം ചൊല്ലിക്കൊടുത്തു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സത്യപ്രതിജ്ഞയ്ക്കു ശേഷമായിരുന്നു ട്രംപിന്റ സ്ഥാനമേല്‍ക്കല്‍.

‘അമേരിക്കയുടെ നാശം’ ഈ നിമിഷം അവസാനിക്കുന്നു എന്നായിരുന്നു പ്രസിഡന്റായി സ്ഥാനം ഏറ്റെടുത്തശേഷം നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. ഇനി മറ്റു രാജ്യങ്ങള്‍ക്കായി പണം ചെലവഴിക്കില്ലെന്നും കുടിയേറ്റത്തിനെതിരേ അതിശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ട്രംപിന്റെ പ്രസംഗത്തില്‍ സൂചനയുണ്ടായിരുന്നു. മുന്‍ ഭരണകൂടങ്ങള്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനം നടത്താനും ട്രംപ് തയ്യാറായി. ഇസ്ലാമിക ഭീകരവാദാത്തെ ലോകത്തു നിന്നു തുടച്ചുനീക്കുമെന്നും ട്രംപ് പറഞ്ഞു.പതിറ്റാണ്ടുകളായി ലോകത്തെ വിവിധ രാജ്യങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കാന്‍ കോടിക്കണക്കിനു ഡോളറാണ് അമേരിക്ക ചെലവിട്ടിരുന്നത്. ഇതുമൂലം രാജ്യം കടുത്ത കടക്കെണിയാണു നേരിടുന്നത്. അമേരിക്കന്‍ ഇടപെടല്‍ മൂലം പല രാജ്യങ്ങളും സമ്പന്നരായി. എന്നാല്‍ അമേരിക്കയുടെ കരുത്തും ആത്മവിശ്വാസവും ചോര്‍ന്നു പോയി. അക്കാലം അവസാനിച്ചുവെന്നും പ്രസിഡന്റ് ട്രംപ് അറിയിച്ചു.

അതേസമയം ട്രംപിന്റെ സ്ഥാനാരോഹണം കനത്ത പ്രതിഷേധങ്ങള്‍ക്കു നടുവില്‍ ആയിരുന്നു. രണ്ട് ലക്ഷത്തോളം പേര്‍ സത്യപ്രതിജ്ഞ നടക്കുന്ന സമയത്ത് പ്രതിഷേധവുമായി വാഷിംഗ്ടണ്‍ ഡിസിയില്‍ തടിച്ചുകൂടിയെന്നാണു റിപ്പോര്‍ട്ട്. പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചാണ് പിന്തിരിപ്പിച്ചത്. നിരവധി പേരെ അറസ്റ്റ് ചെയ്തു നീക്കി. പൊലീസുകാര്‍ക്കും പ്രതിഷേധക്കാര്‍ക്കും പരിക്കേറ്റു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍