UPDATES

എഡിറ്റര്‍

മുസ്ലീങ്ങളില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കുക; പോസ്റ്റ് വൈറലാവുന്നു

ഇസ്ലാമോഫോബിയ പടര്‍ന്നു പിടിച്ചതോടെ മുസ്ലിം മതവിഭാഗത്തില്‍ പെട്ടവരെയെല്ലാം തീവ്രവാദികളായാണ് ചിലരെങ്കിലും കാണുന്നത്. രാഷ്ട്രീയക്കാര്‍ പോലും മുസ്ലിം മതസ്ഥരെ പുറത്താക്കണമെന്ന്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പരസ്യമായി മുസ്ലിങ്ങളെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന്  നിരന്തരമായി ആക്രോശിക്കുന്നു.

 

മുസ്ലിങ്ങളിലില്ലാത്ത ലോകം സങ്കല്‍പിക്കുവെന്ന കുറിപ്പോടെ സോഷ്യല്‍ മീഡിയയായ ടംബ്ലറില്‍ ഒരു യൂസര്‍ പോസ്റ്റ് ചെയ്ത ഫോട്ടോ വൈറലാകുകയാണ്. മുസ്ലിം മതസ്ഥര്‍ ലോകത്തിന് നല്‍കിയ സംഭാവനകള്‍ ചേര്‍ത്തു വെച്ചുള്ള മറുപടി കമ്മന്‍റുകളും പോസ്റ്റിനു താഴെ നിറയുന്നു. കാപ്പി കുടിക്കാന്‍, ചെസ് കളിക്കാന്‍, ക്യാമറയില്‍ ചിത്രമെടുക്കാന്‍ എന്നിങ്ങനെ നിരവധി കാര്യങ്ങളിലെ സംഭാവനകളാണ് കമ്മന്‍റുകളില്‍ നിറയുന്നത്.

കൂടുതല്‍ വായനയ്ക്ക് ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/5sWz0Z

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍