UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അമ്മയെ സന്ദര്‍ശിച്ചത് പോലും മോദി ആത്മപ്രശംസയ്ക്കായി ഉപയോഗിക്കുന്നെന്ന് കെജ്രിവാള്‍

രാഷ്ട്രീയ നേട്ടത്തിനായി താന്‍ തന്റെ അമ്മയെ ബാങ്ക് ക്യൂവില്‍ കൊണ്ടുപോയി നിര്‍ത്താറില്ലെന്നും കെജ്രിവാള്‍

സ്വന്തം അമ്മയെ സന്ദര്‍ശിച്ചത് പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി ആത്മപ്രശംസയ്ക്കായി ഉപയോഗിക്കുകയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അമ്മയ്‌ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കാന്‍ യോഗ ഒഴിവാക്കി എന്ന മോദിയുടെ ട്വീറ്റിന് നല്‍കിയ മറുപടി ട്വീറ്റിലാണ് കെജ്രിവാളിന്റെ പരാമര്‍ശം.

താന്‍ തന്റെ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നതെന്നും അമ്മയുടെ ആശിര്‍വാദം എല്ലാ ദിവസവും സ്വീകരിക്കുന്നുണ്ടെന്നും എന്നാല്‍ അതും പറഞ്ഞ് താന്‍ ആത്മപ്രശംസ നടത്താറില്ലെന്നുമാണ് കെജ്രിവാള്‍ ഹിന്ദിയില്‍ തയ്യാറാക്കിയ ഒരു ട്വീറ്റില്‍ പറയുന്നത്. കൂടാതെ രാഷ്ട്രീയ നേട്ടത്തിനായി താന്‍ തന്റെ അമ്മയെ ബാങ്ക് ക്യൂവില്‍ കൊണ്ടുപോയി നിര്‍ത്താറില്ലെന്നും കെജ്രിവാള്‍ പരിഹസിക്കുന്നു. ‘ഹിന്ദു മതവും ഭാരത സംസ്‌കാരവും പറയുന്നത് പ്രായമായ നിങ്ങളുടെ അമ്മയെയും ഭാര്യയെയും ഒപ്പം താമസിപ്പിക്കാനാണ്. പ്രധാനമന്ത്രിയുടെ വസതി വലുതാണ്, നിങ്ങളുടെ ഹൃദയവും വലുതാക്കൂ’ എന്നാണ് മറ്റൊരു ട്വീറ്റില്‍ പറയുന്നത്.

അധികം പുറത്തിറങ്ങാറില്ലാത്ത പ്രധാനമന്ത്രിയുടെ അമ്മ ഹിരാബ ഗാന്ധിനഗറിലെ ഒരു ബാങ്കില്‍ അസാധുവാക്കിയ പഴയ നോട്ട് നിക്ഷേപിക്കാനെത്തിയത് ചിത്രങ്ങള്‍ സഹിതം വാര്‍ത്തയായിരുന്നു. ഇന്ന് രാവിലെയാണ് പ്രധാനമന്ത്രി അമ്മയ്‌ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കാനായി ഇന്നത്തെ യോഗ ഒഴിവാക്കിയെന്ന് ട്വീറ്റ് ചെയ്തത്. മോദിയുടെ സഹോദരന്‍ പങ്കജ് മോദിക്കൊപ്പമാണ് 97കാരിയായ ഹിരബ താമസിക്കുന്നത്. 2016 ഡിസംബറില്‍ ഒരു പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് മോദി അവസാനമായി അമ്മയെ കണ്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍