UPDATES

ട്രെന്‍ഡിങ്ങ്

വിയോജിക്കാം, വളച്ചൊടിക്കരുത്; ജനനേന്ദ്രിയം മുറിച്ച സംഭവത്തിലെ പ്രതികരണം വിവാദമാക്കിയവരോട് ശശി തരൂര്‍

നിയമം കൈയിലെടുക്കരുതായിരുന്നു എന്നായിരുന്നു തരൂര്‍ പറഞ്ഞത്

തിരുവനന്തപുരത്ത് യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ താന്‍ നടത്തിയ പ്രതികരണം വിവാദമാക്കിയതിനെതിരേ ശശി തരൂര്‍ എം പി. വിയോജിക്കാം പക്ഷേ വളച്ചൊടിക്കരുതെന്നാണു തരൂര്‍ തന്നെ വിമര്‍ശിക്കുന്നവരോടു പറയുന്നത്. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ ശശി തരൂര്‍ പെണ്‍കുട്ടിക്ക് എതിരായി സംസാരിച്ചു എന്നാണു എം പിക്കെതിരേയുള്ള വിമര്‍ശനം.

നിയമം കൈയലെടുക്കുന്നതിനു പകരം പൊലീസിനു മുന്നില്‍ താന്‍ നേരിടുന്ന പീഡനം അറിയിക്കുകയായിരുന്നു പെണ്‍കുട്ടി ചെയ്യേണ്ടിയിരുന്നതെന്ന അര്‍ത്ഥത്തിലാണു തരൂര്‍ ന്യൂസ് 18 ചാനലിനോടു പ്രതികരിച്ചത്. മറ്റെല്ലാവരെയും പോലെ യുവതിയുടെ കാര്യത്തില്‍ താനും സഹതപിക്കുന്നുണ്ടെങ്കിലും നിയമം നടപ്പിലാകുന്ന ഒരു സമൂഹമാണ് നമുക്ക് വേണ്ടതെന്നും തരൂര്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് പെണ്‍കുട്ടി ചെയ്തതിനെ ശശി തരൂര്‍ എതിര്‍ത്തു എന്ന നിലയില്‍ ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും കാരണമായത്. ഈയവസരത്തിലാണ് ശശി തരൂര്‍ വീണ്ടും പ്രതികരണം നടത്തിയിരിക്കുന്നത്.

കേരള മുഖ്യമന്ത്രിയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും പെണ്‍കുട്ടിയുടെ നടപടിയെ പിന്തുണച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം സമൂഹത്തിന്റെ വിവിധകോണുകളില്‍ നിന്നും പെണ്‍കുട്ടിയുടെ നടപടിയ്ക്ക് അനുകൂല നിലപാടാണ് ഉയര്‍ന്ന്. പെണ്‍കുട്ടി ചെയ്തത് ഉദാത്തമായ കാര്യം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. ഈയൊരു സാഹചര്യത്തിനു നടുവിലായിരുന്നു തരൂരിന്റെ പ്രതികരണം വന്നതും വിവാദമായതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍