UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞങ്ങള്‍ മുസ്ലിങ്ങളെ ജോലിക്ക് എടുക്കാറില്ലെന്ന്‌ മോദി സര്‍ക്കാരിന്റെ ആയുഷ് മന്ത്രാലയം

അഴിമുഖം പ്രതിനിധി

കേന്ദ്രസര്‍ക്കാരിന്റെ നയപ്രകാരം മുസ്ലിങ്ങളെ ജോലിക്കെടുക്കാറില്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. കഴിഞ്ഞ വര്‍ഷം ലോക യോഗ ദിനത്തോട് അനുബന്ധിച്ച് വിദേശത്തേക്ക് ആയുഷ് മന്ത്രാലയം അയച്ച മുസ്ലിം അധ്യാപകരുടേയും പരിശീലകരുടേയും വിശദാംശങ്ങള്‍ വിവരാവകാശ പ്രകാരം ആരാഞ്ഞപ്പോഴാണ് അവിശ്വസനീയമായ സത്യം പുറത്തു വന്നത്.

ദ മില്ല ഗസറ്റിന്റെ പുതിയ പതിപ്പില്‍ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകനായ പുഷ്പ് ശര്‍മ്മയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലോക യോഗ ദിനത്തിലെ വിദേശ യാത്രയ്ക്കായി ഒരു മുസ്ലിമിനേയും റിക്രൂട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രാലയം വിവരാവകാശ പ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

711 മുസ്ലിം യോഗ പരിശീലകര്‍ ഇതിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ വിദേശത്തേക്ക് അയക്കാനായി അഭിമുഖത്തിനായി വിളിച്ച 26 പേരില്‍ എല്ലാവരും ഹിന്ദുക്കളായിരുന്നു.

2015 ഒക്ടോബര്‍ വരെ ഇന്ത്യയ്ക്ക് അകത്തെ യോഗ അധ്യാപകരുടെ തസ്തികയിലേക്ക് 3841 മുസ്ലിങ്ങള്‍ മന്ത്രാലയത്തിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ആരേയും ജോലിക്ക് എടുത്തില്ല.

സര്‍ക്കാരിന്റെ നയം അനുസരിച്ച് ഒരു മുസ്ലിമിനേയും ക്ഷണിക്കുകയോ തെരഞ്ഞെടുക്കുകയോ വിദേശത്തേക്ക് അയക്കുകയോ ചെയ്തിട്ടില്ലെന്ന് ആയുഷ് മന്ത്രാലയം ഇതിന് കാരണമായി പറയുന്നു. എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യം മോദി സര്‍ക്കാര്‍ ഉയര്‍ത്തുമ്പോഴാണ് മുസ്ലിങ്ങളെ ജോലിക്ക് എടുക്കാത്തത് സര്‍ക്കാര്‍ നയമാണെന്ന് ഒരു കേന്ദ്ര മന്ത്രാലയം തന്നെ വെളിപ്പെടുത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍