UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്മൃതിയെ പോലൊരു അമ്മയെ വേണ്ടെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍

അഴിമുഖം പ്രതിനിധി

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനിയുടെ മക്കളല്ലെന്നും അവരെ പോലൊരു അമ്മയെ തങ്ങള്‍ക്ക് വേണ്ടെന്നും ഫെബ്രുവരി ഒമ്പതിന് നടന്ന വിവാദ പരിപാടിയുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ആനന്ദ് പ്രകാശ് നാരായണ്‍ പറഞ്ഞു.

ഇതൊരു രാഷ്ട്രീയ പ്രശ്‌നമാണെന്നും തങ്ങള്‍ അവരുടെ രാഷ്ട്രീയ പ്രതിയോഗികള്‍ ആണെന്നും വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റായ ആനന്ദ് കൂട്ടിച്ചേര്‍ത്തു. ഭരണകൂട സൗകര്യങ്ങള്‍ ഞങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ തക്കവിധമുള്ള ഭീഷണിയാണ് തങ്ങള്‍.

വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുകയാണ് കഴിഞ്ഞ ദിവസം അവര്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ചെയ്തതെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍ അഭിപ്രായപ്പെട്ടിരുന്നു. മന്ത്രി നടത്തിയത് വെറുപ്പ് വിതയ്ക്കുന്ന പ്രസംഗമാണ്. അവര്‍ പാര്‍ലമെന്റിന്റെ അന്തസിനെ ബഹുമാനിച്ചില്ലെന്നും ആനന്ദ് പറഞ്ഞു.

അതേസമയം ഫെബ്രുവരി ഒമ്പതിന്റെ പരിപാടിയുടെ വീഡിയോയിലുള്ള 20-ല്‍ അധികം വിദ്യാര്‍ത്ഥികളോട് അന്വേഷണവുമായി സഹകരിക്കാന്‍ പൊലീസ് നോട്ടീസ് നല്‍കി. ഉമര്‍ ഖാലിദ്, അനിര്‍ബന്‍, കനയ്യ കുമാര്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിദ്യാര്‍ത്ഥികളുടെ പേരുകള്‍ മനസിലാക്കിയതെന്ന് പൊലീസ് പറയുന്നു. വീഡിയോയില്‍ മുഖം മറച്ച് പ്രത്യക്ഷപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അവരാണ് യഥാര്‍ത്ഥ ഗൂഢാലോചനക്കാര്‍ എന്നാണ് പൊലീസിന്റെ വാദം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍