UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റംസാന് വൈദ്യുതി ലഭിക്കുന്നുണ്ടെങ്കില്‍ ദീപാവലിക്കും വൈദ്യുതി ഉറപ്പുവരുത്തണമെന്ന് മോദി

ജനങ്ങളാണ് തന്റെ ഹൈക്കമാന്‍ഡെന്ന് പ്രധാനമന്ത്രി

റംസാന് നാട്ടില്‍ വൈദ്യുതി ഉറപ്പുവരുത്തുന്നുണ്ടെങ്കില്‍ ദീപാവലിക്കും വൈദ്യുതി ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു സര്‍ക്കാരും ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വേര്‍തിരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിയിലെ കോണ്‍ഗ്രസ് എസ്പി സഖ്യത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച അദ്ദേഹം ജനങ്ങളാണ് തന്റെ ഹൈക്കമാന്‍ഡെന്നും അറിയിച്ചു. ബിജെപി അധികാരത്തിലെത്തിയ ശേഷം 1.45 ലക്ഷം നിര്‍ധനര്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ ലഭിച്ചു. 1.15 ലക്ഷം പേര്‍ അവരുടെ സബ്‌സിഡി സിലിണ്ടറുകള്‍ ഒഴിവാക്കിയതിലൂടെ ഇത് സാധിച്ചത്. ബിജെപി അധികാരത്തില്‍ വന്നതോടെ 300-400 രൂപയ്ക്ക് വിറ്റിരുന്ന എല്‍ഇഡി ബള്‍ബുകള്‍ക്ക് 80-90 രൂപയായി.

ദാര്‍ശനികനായ റാം മനോഹര്‍ ലോഹ്യയെ വഞ്ചിക്കുകയാണ് രാജ്യത്തെ കൊള്ളയടിച്ച പാര്‍ട്ടിയുമായി കൂട്ടുചേര്‍ന്ന സമാജ്‌വാദി പാര്‍ട്ടിയെന്നും അദ്ദേഹം ആരോപിച്ചു. യുപിയിലെ പോലീസ് സ്‌റ്റേഷനുകളെല്ലാം സമാജ്‌വാദി പാര്‍ട്ടിയുടെ ഓഫീസുകളായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍