UPDATES

ട്രെന്‍ഡിങ്ങ്

ദേശവിരുദ്ധ ചാനലിനോട് സംസാരിക്കില്ല; റിപ്പബ്ലിക്ക് ടിവി റിപ്പോര്‍ട്ടറെ മണിശങ്കര്‍ അയ്യര്‍ ഇറക്കി വിട്ടു

ഹുറിയത്ത് നേതാക്കളുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചായിരുന്നു റിപ്പോര്‍ട്ടര്‍ അയ്യരോട് ചോദിച്ചത്

അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി ദേശവിരുദ്ധ ചാനലാണെന്നു മുന്‍കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മണിശങ്കര്‍ അയ്യര്‍. ചാനലിന്റെ റിപ്പോര്‍ട്ടറോടു തന്നെയായിരുന്നു അയ്യര്‍ അനിഷ്ടത്തോടെ ഈ കാര്യം തുറന്നടിച്ചത്. റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു മണിശങ്കര്‍ അയ്യര്‍. ഇവിടെവച്ച് അയ്യരുടെ പുറകെ കൂടിയ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ ഹുറിയത്ത് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചു ചോദിച്ചു. ഇവരെ അവഗണിച്ച് തന്റെ ടേബിള്‍ വന്നിരുന്ന അദ്ദേഹത്തിനെ വിടാതെ ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരുന്നപ്പോഴാണ് ഞാന്‍ ദേശവിരുദ്ധ ചാനലിനോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് അയ്യര്‍ വ്യക്തമായി റിപ്പോര്‍ട്ടറോട് പറഞ്ഞത്. താങ്കള്‍ ദേശവിരുദ്ധരോട് സംസാരിച്ചു, അതാരുടെ നിര്‍ദേശപ്രകാരം ആയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടറുടെ പ്രകോപനം. ചോദ്യം ആവര്‍ത്തിച്ചുകൊണ്ടേയിരിക്കെ ഒരിക്കല്‍കൂടി അയ്യര്‍ ശാന്തവും സ്ഫുടവുമായ ഭാഷയില്‍ പറഞ്ഞത്, ‘ഞാന്‍ നാലുതവണയായി പറയുന്നു റിപ്പബ്ലിക് ടിവി പോലൊരു ദേശവിരുദ്ധ ചാനലിനോട് സംസാരിക്കാന്‍ തയ്യാറല്ല’ എന്നായിരുന്നു. പക്ഷേ അയ്യരെ വിടാന്‍ ഭാവമില്ലാതിരുന്ന റിപ്പോര്‍ട്ടര്‍മാരോട് ഒടുവില്‍ മണിശങ്കര്‍ അയ്യര്‍ ക്ഷുഭിതനായി. ഞാനെന്റെ ഭക്ഷണം കഴിക്കാനാണ് ഇവിടെ ഇരിക്കുന്നത്, ഇവിടെ നിന്ന് ഇറങ്ങിപ്പോകൂ, ഇറങ്ങിപ്പോകൂ; അയ്യര്‍ തന്റെ നീരസം മുഴുവന്‍ പ്രകടമാക്കി കൊണ്ട് ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ ഇറക്കി വിട്ടു.

മണിശങ്കര്‍ അയ്യരുടെ നേതൃത്വത്തില്‍ സിവില്‍ സൊസൈറ്റി ഗ്രൂപ്പ് വിമത നേതാവ് സയ്യദ് അലി ഗിലാനി, മിര്‍വായിസ് ഉമര്‍ ഫറൂഖ്, ഷാബിര്‍ അഹമ്മദ് ഷാ എന്നിവരുമായി കശ്മീര്‍ പ്രശ്‌നത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെതിരേ സംഘപരിവാര്‍ അനുകൂലികള്‍ കടുത്ത വിമര്‍ശനമായിരുന്നു ഉയര്‍ത്തിയത്. മണിശങ്കര്‍ അയ്യര്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു ഇവരുടെ ആരോപണം. ഈ വിഷയത്തില്‍ റിപ്പബ്ലിക് ടിവിയില്‍ അര്‍ണബിന്റെ ചര്‍ച്ചയുണ്ടായിരുന്നു. ഇറച്ചി വ്യാപരം കേരളത്തില്‍ ഇല്ലാതായാല്‍ അതു ബാധിക്കുന്നത് വലിയൊരു വിഭാഗത്തെയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍