UPDATES

കയ്യേറ്റത്തിന്റെ കവചമായും ചിഹ്നമായും കുരിശിനെ ഉപയോഗിക്കരുത്; മുഖ്യമന്ത്രിക്കെതിരെ സിപിഐ

വകുപ്പുകളിലെ ദൈനംദിന കാര്യങ്ങള്‍ അറിയണമെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹം ഭരണത്തില്‍ സാധ്യമല്ല

കുരിശ് സ്‌നേഹത്തിന്റെയും സഹനത്തിന്റെയും വേദനയുടെയും ചിഹ്നമാണെന്ന് സിപിഐ. കയ്യേറ്റത്തിനുള്ള ചിഹ്നമായും കവചമായും അതിനെ ഉപയോഗിക്കരുതെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു കൊട്ടാരക്കരയില്‍ പറഞ്ഞു. സംഭവത്തില്‍ ഇടപെട്ട മുഖ്യമന്ത്രിയെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചത് സര്‍ക്കാരിന്റെ തീരുമാനപ്രകാരമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം നടപ്പാക്കിയ ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും പ്രകാശ് ബാബു കൂട്ടിച്ചേര്‍ത്തു. വകുപ്പുകളിലെ ദൈനംദിന കാര്യങ്ങള്‍ അറിയണമെന്ന മുഖ്യമന്ത്രിയുടെ ആഗ്രഹം ഭരണത്തില്‍ സാധ്യമല്ല.

അമ്പലം പൊളിക്കുന്നതും പള്ളിപൊളിക്കുന്നതും കുരിശ് പൊളിക്കുന്നതുമൊന്നും ഇടത് സര്‍ക്കാരിന്റെ നയമല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ മൂന്നാറിലെ കുരിശ് പൊളിച്ചുമാറ്റിയതിനെക്കുറിച്ച് പൊതുയോഗത്തിലെ പ്രസംഗത്തിനിടെ മുഖ്യമന്ത്രി അറിഞ്ഞുകാണില്ല. മുഖ്യമന്ത്രിയും റവന്യു മന്ത്രിയും ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്നാണ് മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തീരുമാനിച്ചത്. അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമ്പോള്‍ അവിടെ സ്ഥാപിച്ച കുരിശും പൊളിക്കേണ്ടി വരും.

കുരിശ് സ്ഥാപിച്ചത് മൂന്നാറിലോ ഇടുക്കിയിലോ ഉള്ളവരല്ല. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി റവന്യു വകുപ്പ് നോട്ടീസ് നല്‍കയിരുന്നു. കുരിശിന്റെ മറവില്‍ ഏതാനും ഷെഡുകളും ഇവിടെ നിര്‍മ്മിച്ചിരുന്നു അതും പൊളിച്ചുമാറ്റിയിട്ടുണ്ട്. .

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍