UPDATES

എഡിറ്റര്‍

‘ടോക്സിക്ക് റാപ്പ് ബാറ്റില്‍: ഡോവ് വേഴ്സസ് ഭോപ്പാല്‍’ ; റാപ്പുമായി സോഫിയ വീണ്ടും

Avatar

“പോരാട്ടം അവസാനിച്ചിട്ടില്ല”- കൊടൈക്കനാല്‍ യൂണിലിവര്‍ കമ്പനിയുടെ മലിനീകരണത്തിനെതിരെ വീഡിയോ ആല്‍ബം വഴി ശബ്ദമുയര്‍ത്തി കമ്പനിയെ മുട്ടുകുത്തിച്ച റാപ്പ് ഗായിക സോഫിയ അഷ്‌റഫിന്റെ വാക്കുകളാണിത്. ഭോപ്പാല്‍ ദുരന്തം സമ്മാനിച്ച ദുരിത ജീവിതവുമായി മരിച്ചുജീവിക്കുന്ന ആയിരക്കണക്കിന് ഇരകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയാണ് സോഫിയ പുതിയ ആല്‍ബത്തിലൂടെ. ‘ടോക്സിക്ക് റാപ്പ് ബാറ്റില്‍: ഡോവ് വേഴ്സസ് ഭോപ്പാല്‍’ എന്നാണ് സോഫിയയുടെ പുതിയ ആല്‍ബത്തിന്‍റെ പേര്.

യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്ക് ഇപ്പോഴും ഉത്തരവാദിത്വം ഇല്ലാതായിട്ടില്ലെന്നും ഇപ്പോഴെങ്കിലും അവര്‍ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാന്‍ തയ്യാറാകണമെന്നും സോഫിയ ആവശ്യപ്പെടുന്നു.

നിങ്ങള്‍ ആരുടെ പക്ഷത്താണ്? സോഫിയ കാഴ്ച്ചക്കാരോടായി ചോദിക്കുന്നു.

ആല്‍ബം കണ്ടുതീരുമ്പോള്‍ സോഫിയയുടെ ചോദ്യം നമ്മെ അലോസരപ്പെടുത്തും.

തീര്‍ച്ച,..

വീഡിയോ കാണാം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍