UPDATES

സിനിമാ വാര്‍ത്തകള്‍

സിനിമയിലെ രാഷ്ട്രീയവുമായി ഡോ. ബിജുവിന്റെ പുതിയ ചിത്രം ഇംഗ്ലീഷില്‍: ദി ഡയറക്ടര്‍

സിക്കിമിലാണ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ്

നിരൂപക ശ്രദ്ധയും അവാര്‍ഡുകളും നേടിയ കാടുപൂക്കുന്ന നേരം എന്ന ചിത്രത്തിന് ശേഷം ഡോ. ബിജു പുതിയ സിനിമയുമായി എത്തുന്നു. അതേസമയം ഇക്കുറി ഇംഗ്ലീഷിലാണ് ചിത്രമൊരുക്കുന്നതെന്ന് ഡോ. ബിജു അറിയിച്ചു. ‘ദി ഡയറക്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്.

പ്രകാശ് ബാരെ, ഉദയ് ചന്ദ്ര, നോക്ഷ സഹാം, റിതാഭരി ചക്രബര്‍ത്തി, രവി സിംഗ്, ടെന്‍സിംഗ് ലെപ്ഷ, കൃഷ്ണന്‍ ബലകൃഷ്ണന്‍, മെല്‍വിന്‍ വില്യംസ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. എംജെ രാധാകൃഷ്ണന്‍, പ്രമോദ് തോമസ്, ജയദേവന്‍ ചക്കാടത്ത്, സ്മിജിത് കുമാര്‍ പിബി, ഡേവിസ് മാനുവല്‍, അജയന്‍ വി കാട്ടുങ്കല്‍, അരവിന്ദ്, പട്ടണം ഷാ തുടങ്ങീ കാടും പൂക്കും നേരത്തിലുണ്ടായിരുന്ന അണിയറ പ്രവര്‍ത്തകരെല്ലാം ഈ ചിത്രത്തിലുമുണ്ട്. സിംഗപ്പൂരില്‍ നിന്നുള്ള പ്രശസ്ത സംഗീതജ്ഞന്‍ മാര്‍ക് ചെന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുക.

സിക്കിമിലാണ് ചിത്രത്തിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് തീരുമാനിച്ചിരിക്കുന്നത്. ഇന്‍ഡോ-അമേരിക്കന്‍ സംയുക്ത നിര്‍മ്മാണമാണ് ചിത്രം. സിനിമയുടെ രാഷ്ട്രീയമാണ് ചിത്രം പറയുന്നതെന്നും സമകാലികമായ രാഷ്ട്രീയ, സാമൂഹിക, സാമുദായിക വിഷയങ്ങള്‍ ഇതില്‍ ചര്‍ച്ച ചെയ്യുമെന്നും സംവിധായകന്‍ അഴിമുഖത്തോട് വെളിപ്പെടുത്തി. അതേസമയം തന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ ഇതില്‍ പറയുന്നില്ല. സമകാലിക സിനിമയാണ് ചിത്രത്തിലെ മുഖ്യ വിഷയം. ഒരു യാത്രയെക്കുറിച്ചാണ് ചിത്രം പറയുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം ഇന്ത്യന്‍ സിനിമയും വിദേശ സിനിമയും തമ്മിലുള്ള താരതമ്യം ഉണ്ടാകില്ല. പൂര്‍ണമായും ഇന്ത്യയുടെ രാഷ്ട്രീയ, സാമൂഹിക പശ്ചാത്തലങ്ങളിലുള്ള ഇംഗ്ലീഷ് സിനിമയായിരിക്കും ഇത്. ഇത് കൂടാതെ ഇന്ത്യന്‍ സിനിമയുടെ പശ്ചാത്തലവും ഇതില്‍ പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍