UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൈവെട്ടിനും സാംസ്കാരിക പോലീസിംഗിനും പിന്നാലെ ഐ.എസിന് കുടപിടിച്ചു കൊടുക്കുമ്പോള്‍ കൈവെട്ടിനും സാംസ്കാരിക പോലീസിംഗിനും പിന്നാലെ ഐ.എസിന് കുടപിടിച്ചു കൊടുക്കുമ്പോള്‍

പ്രമുഖ ഇടതുപക്ഷ ചിന്തകനും സാമൂഹിക പ്രവർത്തകനുമായിരുന്ന ഡോ. എൻ എം മുഹമ്മദാലി മരണാന്തരം തന്റെ ശരീരം മെഡിക്കൽ വിദ്യാര്‍ഥികൾക്ക് പഠിക്കാൻ നല്കിയതും, അതോടോപ്പം അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്തതിനെ പറ്റിയും വന്ന വാർത്തകളും അതിന്റെ  മതപരമായ ശരിയും തെറ്റും വിശകലനം ചെയ്യുന്ന നവമാധ്യമ കുറിപ്പുകളുമാണ് ഈ ലേഖനത്തിന് ആധാരം. ഒരുകൂട്ടം  മതതീവ്രവാദികള്‍ ലോകത്തെ ഏറ്റവും മഹത്തായ ഈ ദാനത്തെ അവഹേളിച്ചത് ഇസ്ലാമിനെ കൂട്ടുപിടിച്ചാണ്. പലപ്പോഴും ഇസ്ലാംമത വിശ്വാസികള്‍ അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കാറില്ല. മരണാനന്തര ജീവിതവും അതിന് കിട്ടുന്ന മതപരമായ പിന്തുണയും കാരണമാണ് ഇസ്ലാം മത വിശ്വാസികള്‍ ഈ കാര്യത്തിൽ വിമുഖത കാണിക്കുന്നത്. എന്നാൽ മതപരമായി ഒരാൾക്ക് മരണാനന്തരം തന്റെ ശരീരവായവങ്ങൾ ദാനം ചെയ്യുന്നതിന് ഒരു തടസവും ഖുർആൻ മുന്നോട്ട് വച്ചിട്ടില്ല എന്നതാണ് വസ്തുത. 

ഇത് സംബന്ധിച്ച് മലേഷ്യൻ സർക്കാർ 1960കള്‍ മുതൽ ഇക്കാര്യം വിശകലനം ചെയ്യുന്നുണ്ട്. 1970 ജൂണ്‍ 23-24 തിയതികൾ കൂടിയ സർക്കാർ മതകാര്യ സമിതി അവയവദാനം ഇസ്ലാമികമായി ശരിയാണ് എന്ന നിലപാടിൽ എത്തിയിരുന്നു. അതിനെതിരെ ഇതുവരെ മതമേധാവികൾ ആരും തന്നെ ആ രാജ്യത്ത് പ്രതികരിച്ചിട്ടില്ല. വർഷങ്ങളായി അവർ അത് അനുവദിക്കുന്നും ഉണ്ട്. ഒരു മനുഷ്യ ജീവൻ രക്ഷിക്കുകയെന്നാൽ മനുഷ്യസമൂഹത്തെ മുഴുവൻ സഹായിക്കലാണ് എന്ന നിലപാടിൽ ഒരു മുസ്ലീം രാജ്യം എത്തിയത് അറിയാത്തവരാണ് ഭുരിപക്ഷം വരുന്ന മൗലവിമാരും വിശ്വാസികളും പിന്നെ നവ മാധ്യമങ്ങളിലൂടെ തീവ്രവാദം പ്രചരിപ്പിക്കുന്നവരും.

ഡോ. എൻ എം മുഹമ്മദാലി

മതപരമായി രണ്ട് നിബന്ധനകള്‍ മാത്രമാണ് ഇതിൽ ഉള്ളത്. ഒന്ന് അവയവ ദാനത്തിൽ നിര്‍ബന്ധമോ ബലപ്രയോഗമോ പാടില്ല. മറ്റൊന്ന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടത്തിന് വേണ്ടി അവയവം ദാനം ചെയ്യരുത്. ഇത് രണ്ടും അല്ലാതെ മറ്റൊരു നിബന്ധനയും ഈ കാര്യത്തിൽ മുസ്ലീം മതവിശ്വാസി  പരിഗണിക്കേണ്ടതില്ല. മലേഷ്യൻ സർക്കാർ രേഖയിൽ പറയുന്ന മറ്റൊരു കാര്യം, അവയവ ദാനം ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടം ആണ് എന്നും അതിനാൽ ഈ കാര്യത്തിൽ ഖുര്‍ ആനും ഹദീസുകളും പരിശോധിച്ച് ഉത്തരം കണ്ടെത്താൻ കഴിയില്ല എന്നുമാണ്. അതേ സമയം മനുഷ്യ ജീവന്‍ നിലനിര്‍ത്താൻ വേണ്ടി പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാം എന്നും ഈ രേഖയിൽ പറയുന്നത് ഹദീസിനെ പരാമര്‍ശിച്ചുകൊണ്ടാണ്. 

Narrated Usamah ibn Sharik: The desert Arabs then came from here and there. They asked: Apostle of Allah, should we make use of medical treatment? He replied: Make use of medical treatment, for Allah has not made a disease without appointing a remedy for it, with the exception of one disease, namely old age.

ഇതിനർത്ഥം അവയവ ദാനമാണ് പരിഹാരം എങ്കില്‍ അത് മതപരമായി അനുവദനീയമാണ് എന്നാണ്. എന്തിനും ഏതിനും പരിഹാരം മതഗ്രന്ഥത്തിൽ ഉണ്ട് എന്ന് അവകാശപ്പെടുന്നവർ ആരും തന്നെ എന്തുകൊണ്ട് അവയവദാനം മാത്രം കാണുന്നില്ല.  മതപ്രഭാഷണം ഒരു തൊഴിലാക്കിയ മൌലവിമാർ ആരും തന്നെ അവയവ ദാനം പ്രോത്സാഹിപ്പിച്ചതായി അറിയില്ല.

വികലമായ മതയുക്തികൊണ്ട് പലപ്പോഴും സമുഹത്തിൽ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒരു വിഭാഗം ഇന്ന് മുസ്ലീം സാമൂഹിക ബോധത്തെ അക്രമിക്കുന്നുണ്ട്  (മുസ്ളീങ്ങൾക്ക് സാമൂഹിക ബോധം ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന  മറ്റൊരു കൂട്ടർ ഉണ്ട് താനും).  മനുഷ്യന് ചെയ്യാവുന്ന ഏറ്റവും ഉദാത്തമായ ഒരു സഹായത്തെ  തികച്ചും വികലമായ മതവീഷണംകൊണ്ട് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന് ബാധ്യതയാണ്. ഇത്തരം കാഴ്ചപ്പാടുകൾ ഉണ്ടാക്കുന്ന പ്രധാന പ്രശ്നം ഇവർ എല്ലാം തന്നെ ഉറച്ചവിശ്വാസികൾ ആണ് എന്നതാണ്. ഇത്തരം ഉറച്ച വിശ്വാസികളിൽ സാധാരണക്കാരായ തങ്ങളുടെ ജീവിതത്തിനപ്പുറം ചിന്തിക്കാൻ കഴിയാത്ത ഒരു വലിയ വിഭാഗത്തെ ഒഴിവാക്കിയാൽ, മറ്റൊരു കൂട്ടരാണ് ഇന്ന് ഇസ്ലാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി. ഐ എസ് ഭീകരരുടെ പട്ടികയിൽ പെടുത്താവുന്നതാണ് ഇവരെ.

ഡോ. മുഹമ്മദാലിയുടെ അവയവ ദാനത്തെ അവഹേളിക്കുക മാത്രമല്ല ഈ തീവ്രവാദികള്‍ ചെയ്യുന്നത്. അതിനോടൊപ്പം അദ്ദേഹത്തിന്റെ ജീവിതവീഷണത്തോടുള്ള ശക്തമായി എതിര്‍പ്പും ഇതിന്റെ പിന്നിൽ ഉണ്ട്. അദ്ദേഹം ഇടതുപക്ഷക്കാരനായിരുന്നു എന്നത് തന്നെ കാരണം. അത്തരം ഒരു ജീവിത കാഴ്ചപ്പാടുള്ളവരോട് സംഘപരിവാറിനുള്ള അതേ വീക്ഷണം തന്നെയാണ് ഈ കൂട്ടർക്കും ഉള്ളത്. അതുകൊണ്ട് തന്നെ സാമാന്യയുക്തിയിലൂന്നിയ ഒരു കാഴ്ചപ്പാടോ നിലപാടുകളോ ഇവരിൽനിന്നും പ്രതീക്ഷിക്കാൻ കഴിയില്ല. ഇത്തരക്കാരെ ഒഴിവാക്കി നിർത്തിയാൽ തന്നെ, പ്രധാനപ്പെട്ട ഒരു പ്രശ്നം ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം വിശ്വാസികൾ ഇന്നും അവയവ ദാനത്തിൽ പിന്നോക്കം തന്നെയാണ് എന്നതാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ മരണാനന്തര ജീവിതം എന്ന ആശയത്തിനുള്ള മതപരമായ പ്രാധാന്യമാണ് സാധാരണക്കാരായ മുസ്ളീങ്ങളെ അവയവ ദാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ഇതൊരു സാമൂഹിക പ്രശ്നവും കൂടിയാണ്. കാരണം അവയവ ദാനത്തിൽ നിന്നും മാറി നില്‍ക്കാൻ മുസ്ലീങ്ങൾ നിര്‍ബന്ധിതരാകുന്ന അവസ്ഥയും ഉണ്ട്. സാമുദായികമായ ഒറ്റപ്പെടൽ ഭയന്നാണ് പലപ്പോഴും  അവയവ ദാനത്തിൽ നിന്നും മുസ്ലീങ്ങൾ പിന്തിരിയുന്നത്. 

ബെസ്റ്റ് ഓഫ് അഴിമുഖം
മത വിശ്വാസമാകാം; പക്ഷേ പേ പിടിച്ചാലോ?
എന്താണ് മലയാളിയുടെ പ്രശ്നം? ഡോ. എന്‍.എം മുഹമ്മദലി സംസാരിക്കുന്നു

ആധുനിക സമൂഹത്തിന്റെ ഭാഗമായിട്ടും ഇപ്പോഴും തുടരുന്ന ഇത്തരം കാഴ്ചപ്പാടുകളാണ് മുസ്ലീം പൌരബോധത്തെ അക്രമിക്കുന്ന മതതീവ്രവാദവും, അതിന്റെ പിൻബലത്തിൽ തഴച്ചുവളരുന്ന പുതുതലമുറ തീവ്രവാദവും. ചില സംഘടനകളും വ്യക്തികളും അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ട് വരുന്നുണ്ട്. അത്തരക്കാരെ പിന്തുണക്കുന്ന ഒരു സമീപനം ഉണ്ടാകേണ്ടിയിരിക്കുന്നു. ആല്ലാത്ത പക്ഷം കൈവെട്ടും സാംസ്‌കാരിക പൊലീസിംഗും ഒക്കെയായി ഈ തീവ്രവാദികള്‍ ഇസ്ലാമിന്റെ ഉടമസ്ഥത ഏറ്റെടുക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

പ്രമുഖ ഇടതുപക്ഷ ചിന്തകനും സാമൂഹിക പ്രവർത്തകനുമായിരുന്ന ഡോ. എൻ എം മുഹമ്മദാലി മരണാനന്തരം തന്റെ ശരീരം മെഡിക്കൽ വിദ്യാര്‍ഥികൾക്ക് പഠിക്കാൻ നല്കിയതും, അതോടോപ്പം അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്തതിനെ പറ്റിയും വന്ന വാർത്തകളും അതിന്റെ  മതപരമായ ശരിയും തെറ്റും വിശകലനം ചെയ്യുന്ന നവമാധ്യമ കുറിപ്പുകളുമാണ് ഈ ലേഖനത്തിന് ആധാരം. ഒരുകൂട്ടം  മതതീവ്രവാദികള്‍ ലോകത്തെ ഏറ്റവും മഹത്തായ ഈ ദാനത്തെ അവഹേളിച്ചത് ഇസ്ലാമിനെ കൂട്ടുപിടിച്ചാണ്. പലപ്പോഴും ഇസ്ലാംമത വിശ്വാസികള്‍ അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കാറില്ല. മരണാനന്തര ജീവിതവും അതിന് കിട്ടുന്ന മതപരമായ പിന്തുണയും കാരണമാണ് ഇസ്ലാം മത വിശ്വാസികള്‍ ഈ കാര്യത്തിൽ വിമുഖത കാണിക്കുന്നത്. എന്നാൽ മതപരമായി ഒരാൾക്ക് മരണാനന്തരം തന്റെ ശരീരവായവങ്ങൾ ദാനം ചെയ്യുന്നതിന് ഒരു തടസവും ഖുർആൻ മുന്നോട്ട് വച്ചിട്ടില്ല എന്നതാണ് വസ്തുത. 

ഇത് സംബന്ധിച്ച് മലേഷ്യൻ സർക്കാർ 1960കള്‍ മുതൽ ഇക്കാര്യം വിശകലനം ചെയ്യുന്നുണ്ട്. 1970 ജൂണ്‍ 23-24 തിയതികൾ കൂടിയ സർക്കാർ മതകാര്യ സമിതി അവയവദാനം ഇസ്ലാമികമായി ശരിയാണ് എന്ന നിലപാടിൽ എത്തിയിരുന്നു. അതിനെതിരെ ഇതുവരെ മതമേധാവികൾ ആരും തന്നെ ആ രാജ്യത്ത് പ്രതികരിച്ചിട്ടില്ല. വർഷങ്ങളായി അവർ അത് അനുവദിക്കുന്നും ഉണ്ട്. ഒരു മനുഷ്യ ജീവൻ രക്ഷിക്കുകയെന്നാൽ മനുഷ്യസമൂഹത്തെ മുഴുവൻ സഹായിക്കലാണ് എന്ന നിലപാടിൽ ഒരു മുസ്ലീം രാജ്യം എത്തിയത് അറിയാത്തവരാണ് ഭുരിപക്ഷം വരുന്ന മൗലവിമാരും വിശ്വാസികളും പിന്നെ നവ മാധ്യമങ്ങളിലൂടെ തീവ്രവാദം പ്രചരിപ്പിക്കുന്നവരും.

ഡോ. എൻ എം മുഹമ്മദാലി

മതപരമായി രണ്ട് നിബന്ധനകള്‍ മാത്രമാണ് ഇതിൽ ഉള്ളത്. ഒന്ന് അവയവ ദാനത്തിൽ നിര്‍ബന്ധമോ ബലപ്രയോഗമോ പാടില്ല. മറ്റൊന്ന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടത്തിന് വേണ്ടി അവയവം ദാനം ചെയ്യരുത്. ഇത് രണ്ടും അല്ലാതെ മറ്റൊരു നിബന്ധനയും ഈ കാര്യത്തിൽ മുസ്ലീം മതവിശ്വാസി  പരിഗണിക്കേണ്ടതില്ല. മലേഷ്യൻ സർക്കാർ രേഖയിൽ പറയുന്ന മറ്റൊരു കാര്യം, അവയവ ദാനം ആധുനിക വൈദ്യശാസ്ത്രത്തിന്റെ നേട്ടം ആണ് എന്നും അതിനാൽ ഈ കാര്യത്തിൽ ഖുര്‍ ആനും ഹദീസുകളും പരിശോധിച്ച് ഉത്തരം കണ്ടെത്താൻ കഴിയില്ല എന്നുമാണ്. അതേ സമയം മനുഷ്യ ജീവന്‍ നിലനിര്‍ത്താൻ വേണ്ടി പുതിയ സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാം എന്നും ഈ രേഖയിൽ പറയുന്നത് ഹദീസിനെ പരാമര്‍ശിച്ചുകൊണ്ടാണ്. 

Narrated Usamah ibn Sharik: The desert Arabs then came from here and there. They asked: Apostle of Allah, should we make use of medical treatment? He replied: Make use of medical treatment, for Allah has not made a disease without appointing a remedy for it, with the exception of one disease, namely old age.

ഇതിനർത്ഥം അവയവ ദാനമാണ് പരിഹാരം എങ്കില്‍ അത് മതപരമായി അനുവദനീയമാണ് എന്നാണ്. എന്തിനും ഏതിനും പരിഹാരം മതഗ്രന്ഥത്തിൽ ഉണ്ട് എന്ന് അവകാശപ്പെടുന്നവർ ആരും തന്നെ എന്തുകൊണ്ട് അവയവദാനം മാത്രം കാണുന്നില്ല.  മതപ്രഭാഷണം ഒരു തൊഴിലാക്കിയ മൌലവിമാർ ആരും തന്നെ അവയവ ദാനം പ്രോത്സാഹിപ്പിച്ചതായി അറിയില്ല.

വികലമായ മതയുക്തികൊണ്ട് പലപ്പോഴും സമുഹത്തിൽ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒരു വിഭാഗം ഇന്ന് മുസ്ലീം സാമൂഹിക ബോധത്തെ അക്രമിക്കുന്നുണ്ട്  (മുസ്ളീങ്ങൾക്ക് സാമൂഹിക ബോധം ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന  മറ്റൊരു കൂട്ടർ ഉണ്ട് താനും).  മനുഷ്യന് ചെയ്യാവുന്ന ഏറ്റവും ഉദാത്തമായ ഒരു സഹായത്തെ  തികച്ചും വികലമായ മതവീഷണംകൊണ്ട് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ സമൂഹത്തിന് ബാധ്യതയാണ്. ഇത്തരം കാഴ്ചപ്പാടുകൾ ഉണ്ടാക്കുന്ന പ്രധാന പ്രശ്നം ഇവർ എല്ലാം തന്നെ ഉറച്ചവിശ്വാസികൾ ആണ് എന്നതാണ്. ഇത്തരം ഉറച്ച വിശ്വാസികളിൽ സാധാരണക്കാരായ തങ്ങളുടെ ജീവിതത്തിനപ്പുറം ചിന്തിക്കാൻ കഴിയാത്ത ഒരു വലിയ വിഭാഗത്തെ ഒഴിവാക്കിയാൽ, മറ്റൊരു കൂട്ടരാണ് ഇന്ന് ഇസ്ലാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണി. ഐ എസ് ഭീകരരുടെ പട്ടികയിൽ പെടുത്താവുന്നതാണ് ഇവരെ.

ഡോ. മുഹമ്മദാലിയുടെ അവയവ ദാനത്തെ അവഹേളിക്കുക മാത്രമല്ല ഈ തീവ്രവാദികള്‍ ചെയ്യുന്നത്. അതിനോടൊപ്പം അദ്ദേഹത്തിന്റെ ജീവിതവീഷണത്തോടുള്ള ശക്തമായി എതിര്‍പ്പും ഇതിന്റെ പിന്നിൽ ഉണ്ട്. അദ്ദേഹം ഇടതുപക്ഷക്കാരനായിരുന്നു എന്നത് തന്നെ കാരണം. അത്തരം ഒരു ജീവിത കാഴ്ചപ്പാടുള്ളവരോട് സംഘപരിവാറിനുള്ള അതേ വീക്ഷണം തന്നെയാണ് ഈ കൂട്ടർക്കും ഉള്ളത്. അതുകൊണ്ട് തന്നെ സാമാന്യയുക്തിയിലൂന്നിയ ഒരു കാഴ്ചപ്പാടോ നിലപാടുകളോ ഇവരിൽനിന്നും പ്രതീക്ഷിക്കാൻ കഴിയില്ല. ഇത്തരക്കാരെ ഒഴിവാക്കി നിർത്തിയാൽ തന്നെ, പ്രധാനപ്പെട്ട ഒരു പ്രശ്നം ബഹുഭൂരിപക്ഷം വരുന്ന മുസ്ലീം വിശ്വാസികൾ ഇന്നും അവയവ ദാനത്തിൽ പിന്നോക്കം തന്നെയാണ് എന്നതാണ്. നേരത്തെ സൂചിപ്പിച്ചത് പോലെ മരണാനന്തര ജീവിതം എന്ന ആശയത്തിനുള്ള മതപരമായ പ്രാധാന്യമാണ് സാധാരണക്കാരായ മുസ്ളീങ്ങളെ അവയവ ദാനത്തിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ഇതൊരു സാമൂഹിക പ്രശ്നവും കൂടിയാണ്. കാരണം അവയവ ദാനത്തിൽ നിന്നും മാറി നില്‍ക്കാൻ മുസ്ലീങ്ങൾ നിര്‍ബന്ധിതരാകുന്ന അവസ്ഥയും ഉണ്ട്. സാമുദായികമായ ഒറ്റപ്പെടൽ ഭയന്നാണ് പലപ്പോഴും  അവയവ ദാനത്തിൽ നിന്നും മുസ്ലീങ്ങൾ പിന്തിരിയുന്നത്. 

ബെസ്റ്റ് ഓഫ് അഴിമുഖം
മത വിശ്വാസമാകാം; പക്ഷേ പേ പിടിച്ചാലോ?
എന്താണ് മലയാളിയുടെ പ്രശ്നം? ഡോ. എന്‍.എം മുഹമ്മദലി സംസാരിക്കുന്നു

ആധുനിക സമൂഹത്തിന്റെ ഭാഗമായിട്ടും ഇപ്പോഴും തുടരുന്ന ഇത്തരം കാഴ്ചപ്പാടുകളാണ് മുസ്ലീം പൌരബോധത്തെ അക്രമിക്കുന്ന മതതീവ്രവാദവും, അതിന്റെ പിൻബലത്തിൽ തഴച്ചുവളരുന്ന പുതുതലമുറ തീവ്രവാദവും. ചില സംഘടനകളും വ്യക്തികളും അവയവ ദാനത്തെ പ്രോത്സാഹിപ്പിക്കാൻ മുന്നോട്ട് വരുന്നുണ്ട്. അത്തരക്കാരെ പിന്തുണക്കുന്ന ഒരു സമീപനം ഉണ്ടാകേണ്ടിയിരിക്കുന്നു. ആല്ലാത്ത പക്ഷം കൈവെട്ടും സാംസ്‌കാരിക പൊലീസിംഗും ഒക്കെയായി ഈ തീവ്രവാദികള്‍ ഇസ്ലാമിന്റെ ഉടമസ്ഥത ഏറ്റെടുക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്

എഡിറ്റേഴ്സ് പിക്ക്

Related news

Share on

മറ്റുവാര്‍ത്തകള്‍