UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡോ: ഷാനവാസിന്‍റെ മരണം: ഒഴിഞ്ഞു മാറാന്‍ ഭരണകൂടത്തിനാവില്ല; ഫേസ്ബുക്ക് പോസ്റ്റുകള്‍ മരണമൊഴിക്ക് തുല്യം

Avatar

യാസിര്‍ എ എം

നിലമ്പൂരിനടുത്തെ വടപ്പുറം സ്വദേശി ഡോകടര്‍ ഷാനവാസ് പി സി ഹൃദയം പൊട്ടി മരിച്ചതായി നവമാധ്യമങ്ങളില് വാര്‍ത്ത പരക്കുന്നു. മരണകാരണം ഹൃദയാഘാതമാണെന്ന് സ്ഥിരികരിക്കുമ്പോഴും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പുകള് വിരല് ചൂണ്ടുന്നത് ഈ മരണത്തില് ആരോഗ്യവകുപ്പിന് പ്രത്യക്ഷത്തില്‍ തന്നെ പങ്കുണ്ടെന്നാണ്.

മരണത്തിന് തൊട്ടുമുമ്പുളള ദിനങ്ങളില് അദ്ദേഹം കുറിച്ചിട്ട വരികളില് ഹൃദയത്തിനുതാങ്ങാനാവാത്ത ചില വിഷമങ്ങളായിരുന്നു. തന്റെ നാഡിവ്യൂഹത്തെ ഞെരിച്ചമര്‍ത്തുന്ന മനോവിഷമം വെളിപ്പെടുത്തുന്ന കുറിപ്പുകളാണെങ്കിലും തൊട്ടും തൊടാതെയും ആരോഗ്യവകുപ്പിലെ അനാരോഗ്യകരമായ പ്രവണതകള് ആ കുറിപ്പുകളില് വ്യക്തമാണ്. തന്നെ നിരന്തരം സ്ഥലമാറ്റുന്നതായും സ്ഥലമാറ്റത്തിന്റെ നിയമാനുസൃത മാനദണ്ഡങ്ങള് കാറ്റില് പറത്തിയാണ് മിക്ക സ്ഥലമാറ്റങ്ങളെന്നും അതിനു പിന്നില് രണ്ടു വ്യക്തികള്  പ്രവര്‍ത്തിക്കുന്നതായും ഷാനവാസിന്റെ മുഖപുസ്തകത്തിലെ കുറിപ്പില് വ്യക്തമാണ്.

മലപ്പുറത്തുളള ഡോക്ടര്‍ക്ക് സ്വന്തം നാട്ടില് ഒഴിവുണ്ടായിരിക്കെ പാലക്കാട് ജില്ലയിലെ കാഞ്ഞിരപ്പുഴയിലേക്കും പിന്നീട് മൂന്ന് മാസത്തിനിടെ ശിരുവാണിയിലേക്കും തുടര്‍ച്ചയായി മാറ്റിയതായി അദ്ദേഹം കുറിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിലെ ഡോകടര്‍മാരെ സ്ഥലമാറ്റുമ്പോള് പാലിക്കേണ്ട മാനദണ്ഡങ്ങള് പാലിച്ചില്ലെന്നെത് തന്റെ മനസിനെ വേദനിപ്പിച്ചതായാണ് കുറിപ്പില് മുഖ്യമായും എടുത്തുപറഞ്ഞിരിക്കുന്നത്.

ആരോഗ്യവകുപ്പിന്റെ ജീവനക്കാരുടെ സംഘാടന മനശാസ്ത്രം പരാജയപ്പെടുന്നതായാണ് പ്രത്യക്ഷത്തില് ബോദ്ധ്യപ്പെടുക. മൂന്നു കുറിപ്പുകള് വ്യക്തമായി പരിശോധിച്ചാല് അദ്ദേഹത്തിന്റെ മാനസികാവസ്ഥ വായിച്ചെടുക്കാനാവും. പ്രധാനമായും വിഷാദം മൂത്ത മനസില് നിന്നും വരുന്നതാണ് ആദ്യ കുറിപ്പുകളെന്ന് തോന്നും. എന്നാല് അതിനെ ഖണ്ഡിക്കുന്നതാണ് മറ്റു രണ്ടു കുറിപ്പുകളും. ആത്മഹത്യയുടെ കാരണങ്ങള് അന്വേഷിച്ച എമിലി ദുര്‍ഖൈമിന്റെ തരംതിരിവു മാനദണ്ഡമനുസരിച്ച് ഷാനവാസ് ആള്‍ട്രൂയിസ്റ്റ് മനസിനുടമയാണ്. മറ്റുളളവരുടെ വേദനയോട് അടുപ്പം കാണിക്കുന്ന മനുസുളളവരാണ് ആള്‍ട്രൂയിസ്റ്റിക്ക് മനസുളളവരാണെന്നാണ് മനശാസ്ത്രജ്ഞര് രേഖപ്പെടുത്തിയിട്ടുള്ളത്. 

ഡോക്ടര് ഷാനവാസ് ‘ആത്മ’ എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകനാണ്. ആദിവാസി മേഖലയിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്. അതിനും മുഖപുസ്തകത്തില് തെളിവുകളുണ്ട്. അത് തെളിയിക്കുന്നത് വിഷാദം മൂത്ത ഒരാളല്ല ഷാനാവാസെന്നാണ്. ഒരു പൊതുപ്രവര്‍ത്തകനായ ഡോകടറുടെ മരണം അധികാരികളുടെ കണ്ണു തുറപ്പിക്കേണ്ടുതുണ്ട്. ഫേസ്ബുക്കിലെ അദ്ദേഹത്തിന്റെ കുറിപ്പുകള്‍ മരണക്കുറിപ്പുകളായി പരിഗണിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ക്കെതിരായി സര്‍ക്കാര്‍ കേസെടുക്കേണ്ട പ്രാധാന്യം ഷാനവാസിന്റെ മരണത്തിനുണ്ടെന്നാണ് പൊതുപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഈ മരണത്തില് സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. ഹൃദയം പൊട്ടിയുളള മരണമാണെന്ന് സ്ഥിരീകരിക്കുമ്പോഴും അതിലേക്കു നയിച്ച കാരണങ്ങള് അദ്ദേഹം തന്നെ മുഖപുസ്തകത്തില് കുറിച്ചിട്ടിരിക്കുന്നു. ഒരു വ്യക്തിയെ നിഷ്പ്രയാസം ഇല്ലാതാക്കാന് ചെയ്യേണ്ട ബുദ്ധിപരമായ മാര്‍ഗ്ഗങ്ങളാണ് ആരോഗ്യവകുപ്പ് അധികൃതര് ഷാനവാസിനുമേല്‍ പ്രയോഗിച്ചിരിക്കുന്നത്.  ആദിവാസിമേഖലയില് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകന് എന്നതുകൊണ്ടാണ് തന്നെ വേട്ടയാടുന്നതെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നുവെന്നതിനും ഫെസ്ബുക്കില് തെളിവുകളുണ്ട്. നിരന്തരം സ്ഥലമാറ്റി ഒരാളെ പീഡിപ്പിച്ചതിന് തെളിവുണ്ടായിരിക്കെ ഈ മരണത്തിന്റെ ഉത്തരവാദിത്വത്തില് നിന്നും സര്‍ക്കാരിന് ഒഴിഞ്ഞുമാറാന് ആവില്ല.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

*Views are Personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍