UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സ്ഥലംമാറ്റിയതിന് പിന്നില്‍ ആരൊക്കെ? ഡോ. ഷാനവാസിന്‍റെ വെളിപ്പെടുത്തലുകള്‍

Avatar

മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഡോ. ഷാനവാസ് അണ്ടര്‍ റൂഫ് ഫൌണ്ടേഷന് നല്കിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍

 

ഡോ. ഷാനവാസ്: അഞ്ചാം തീയതി എന്നെ ഹിയറിംഗിന് വിളിച്ചു. ഡി.എച്ച്.എസ്. എന്നോട് ചോദിച്ചു, എന്തുകൊണ്ട്.. എന്താണ് കാരണം. ഞാന്‍ പറഞ്ഞു എനിക്ക് കാഞ്ഞിരപ്പാറയില്‍ എത്താന്‍ അഞ്ച് മണിക്ക് ഇറങ്ങണം. അവിടെ താമസിക്കാന്‍ സ്ഥലമില്ല. അവിടെ മെഡിക്കല്‍ ഓഫീസര്‍ താമസിക്കേണ്ട ക്വാര്‍ട്ടേഴ്‌സിലാണ് ഓഫീസ് വര്‍ക്ക് ചെയ്യുന്നത്. ഞാന്‍ പാലക്കാട് ഡി.എം.ഒ.യെ വിളിച്ച് പറഞ്ഞിട്ടുണ്ട്. എനിക്കിവിടെ താമസിക്കാനുള്ള അറേഞ്ച്‌മെന്റ്‌സ് തരണം. അല്ലെങ്കില്‍ ഓഫീസ് മാറ്റിത്തരണം. കാരണം എച്ച്.ആര്‍.എ. ഗവണ്‍മെന്റ് എടുക്കുന്നുണ്ട്. അത് നിങ്ങള്‍ എനിക്ക് തരുന്നില്ല. അപ്പോള്‍ എനിക്ക് താമസിക്കാനുള്ള അവസരം ഉണ്ടാക്കിത്തരണം. അത് ഞാന്‍ രണ്ടുതവണ പറഞ്ഞു… ഇന്നലെയും പറഞ്ഞു… അപ്പോള്‍ ശരിയാക്കാം എന്ന് പറഞ്ഞു. അഞ്ചാം തീയതി ഹിയറിംഗിന് വിളിച്ചപ്പോള്‍ ഞാനീ കാര്യങ്ങള്‍ പറഞ്ഞു. എനിക്കിത്രയും ദൂരം യാത്രചെയ്യാന്‍ സാധിക്കില്ല. വീട്ടില്‍ പ്രായമായ മാതാപിതാക്കളും ഞാനും മാത്രമേയുള്ളു.. എനിക്കവരെ നോക്കണം. എന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ മൊത്തം ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മലപ്പുറം ജില്ലയിലേക്ക് തന്നെ മാറ്റണമെന്ന് പറഞ്ഞു. അപ്പോള്‍ ഉച്ചയ്ക്ക്  ശേഷം ആ മാഡം എന്നോട് പറഞ്ഞതെന്തെന്നു വച്ചാല്‍ ആര്യാടന് ഭയങ്കര എതിര്‍പ്പാണല്ലോ എന്നോടെന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ പറഞ്ഞു, മാഡം എനിക്കറിയില്ല എന്താണ് ആര്യാടന്‍ മുഹമ്മദിന് എന്നോടിത്ര എതിര്‍പ്പെടന്ന്. 

ചോ: ഹിയറിംഗിന് വിളിച്ചത് ആദ്യം സ്ഥലംമാറ്റിയതിനാണോ?

ഷാനവാസ്: ഡോക്‌ടേഴ്‌സിനെ എതിര്‍ കക്ഷികളാക്കിയത് എന്തുകൊണ്ടെന്ന് ചോദിച്ചു. അതിന് ഞാന്‍ പറഞ്ഞു അവര്‍ രോഗികളെ വച്ച് കച്ചവടം ചെയ്യുന്നതിനെതിരെ ഞാന്‍ പോസ്റ്റിട്ടിട്ടുണ്ടായിരുന്നു. അതിനെതിരെ ഇനിയും ഞാന്‍ പ്രതികരിക്കും. അപ്പോള്‍ മാഡം പറഞ്ഞു. ആര്യാടന് ഭയങ്കര എതിര്‍പ്പാണല്ലോ. അപ്പോള്‍ ഞാന്‍ പറഞ്ഞു. എനിക്കറിയില്ല മാഡം.. എന്നെ മലപ്പുറം ജില്ലയില്‍ വേണ്ടെന്ന് പറഞ്ഞു. പിന്നെ മലപ്പുറം ഡി.എം.ഒ. എഴുതിക്കൊടുത്തിട്ടുണ്ട് ഈ ഡോക്ടറെ മലപ്പുറം ജില്ലയ്ക്ക് വേണ്ടെന്ന്. ഞാന്‍ പറഞ്ഞു എനിക്കറിയില്ല മാഡം. ആര്യാടന്‍ മിനിസ്റ്റര്‍ക്കും മലപ്പുറം ഡി.എം.ഒ.യ്ക്കും എന്നോടുള്ള ദേഷ്യം എന്താണെന്ന്. ഞാന്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരിലാണോയെന്ന് എനിക്കറിയില്ല. ഞാന്‍ വേറൊന്നും ചെയ്യാറില്ല. ലക്ഷക്കണക്കിന് രൂപയുടെ സാമ്പിള്‍ മെഡിസിന്‍സ് രോഗികള്‍ക്ക് ജീപ്പില്‍ ഞാന്‍ തന്നെ ഓടിച്ചിട്ട് കൊണ്ടുകൊടുക്കുകയാണ് ചെയ്യുന്നത്. മെഡിസിന്‍ ലോബിക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് എനിക്കറിയില്ല. മാഡം ഇത്ര തന്നെ പറഞ്ഞു ആര്യാടന് വലിയ എതിര്‍പ്പുണ്ട്. ഡി.എം.ഒ. എഴുതിതന്നിട്ടുണ്ട് വേണ്ടാന്നുള്ളത്. ഞാന്‍ വീണ്ടും പറഞ്ഞു. മാഡം എനിക്കറിയില്ല. ഇവര്‍ എന്തുകൊണ്ടാണ് എന്നെ എതിര്‍ക്കുന്നതെന്നെനിക്കറിയില്ല. ഞാന്‍ പെര്‍ഫെക്ടായിട്ടാണ് ഡ്യൂട്ടി ചെയ്യുന്നത്. അത് എല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ.സ്റ്റാഫിനൊക്കെ അറിയാവുന്ന കാര്യമല്ലേ. ഏത് സ്റ്റാഫിനോട് തിരക്കിയാലും അറിയാം. അത്രയും സ്ട്രിക്റ്റായിട്ടാണ് ഞാന്‍ ഡ്യൂട്ടി ചെയ്യാറുള്ളത്. ഹിയറിംഗില്‍ സ്റ്റേറ്റ്‌മെന്റ് എഴുതിയതിനു ശേഷം ഞാന്‍ വീണ്ടും മാഡത്തിനെ പോയി കണ്ടു. ഡി.എച്ച്.എസിനെ. കണ്ട് മാഡം എങ്ങനെയെങ്കിലും എന്നെ മാറ്റിത്തന്നേ പറ്റൂ, എന്റെ പ്രവര്‍ത്തനങ്ങളൊക്കെ കുളമായിട്ടുണ്ട്. കാരണം ഞങ്ങള്‍ 27 കുടുംബങ്ങളെ നോക്കുന്നുണ്ട്. 15 ആദിവാസി കോളനി.ഒരു ഓര്‍ഫനേജ്, ഒരു ഓള്‍ഡ് ഏജ് ഹോം. ഇപ്പോള്‍ സംഭവം . ഞങ്ങള്‍ ആര്യാടന്റെ മണ്ഡലത്തില്‍  ഒന്നരലക്ഷം രൂപയ്ക്ക് രണ്ട് കിണര്‍ കുത്തി കൊടുക്കുന്നുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതിന്റെ എതിര്‍പ്പ് നന്നായിട്ടുണ്ട് ഇയാള്‍ക്ക്.

  

ചോ: മറ്റു ഡോക്ടര്‍മാര്‍ക്കെതിരെ മാനനഷ്ടത്തിന് പോയതും ഒരു കാരണമായിരിക്കുമോ?

ഷാനവാസ്: ബാക്കി ഡോക്‌ടേഴ്‌സ് ഒന്നും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. അവരുടെയെല്ലാം ഒരുപാട് കള്ളക്കളികള്‍ എനിക്കറിയുന്നതുകൊണ്ട്. മൂന്നും നാലും മരുന്നുകമ്പനികളുള്ള ഡോക്ടര്‍മാരെ എനിക്കറിയാം. ഒരു ഡോക്ടര്‍ക്ക് തന്നെ മൂന്നും നാലും കമ്പനിയുള്ളതറിയാം. മള്‍ട്ടിപ്പിള്‍ പാര്‍ട്ട്ണര്‍ഷിപ്പുള്ളതറിയാം. സ്‌കാനിംഗ് സെന്റര്‍ ഉള്ളതറിയാം. ലാബുള്ളതറിയാം. അവര്‍ ചെയ്യുന്ന അതിനൂതനമായി രോഗികളെ കച്ചവടം ചെയ്യുന്നതെനിക്കറിയാം. ഡി.എം.ഒ. അനധികൃതമായി വിദേശയാത്ര ചെയ്ത കാര്യങ്ങള്‍ എനിക്കറിയാം. വിത്ത് എവിഡന്‍സ്. യൂറോപ്പിലും മറ്റും കറങ്ങിയതിന്റെ വീഡിയോസ്. അതാണ് ഡി.എം.ഒ.യ്ക്ക് എന്നോടുള്ള പ്രധാന ദേഷ്യം. ഞാന്‍ മൂന്ന് പ്രാവശ്യം എഫ്.ബി.യില്‍ പോസ്റ്റിട്ടിരുന്നു. എന്നെ വണ്ടൂരേക്ക് മാറ്റിയ സമയത്ത് എന്‍.ഒ.സി.യില്ലാതെ ഡി.എം.ഒ. വിദേശയാത്ര നടത്തിയിനെക്കുറിച്ച് ഞാന്‍ പോസ്റ്റിട്ടിരുന്നു.   യൂറോപ്പിലും മറ്റും കറങ്ങിയിട്ടുണ്ട്. വിവരാവകാശം കൊടുത്താല്‍ പാസ്‌പോര്‍ട്ട് നോക്കിയാല്‍ അറിയാന്‍ പറ്റുമല്ലോ. അഞ്ചാംതീയതി ഞാന്‍ ഹിയറിംഗിന് പോയിട്ട് തിരിച്ചെത്തി ഒമ്പതാം തീയതി ഡ്യൂട്ടിക്ക് ജോയിന്റ് ചെയ്തിട്ട് ഞാന്‍ ഇന്നലെ ഡി.എം.ഒ. യെ വിളിച്ചു പറഞ്ഞു. എനിക്കിവിടെ താമസിക്കാന്‍ സ്ഥലമില്ല. കാരണം അഞ്ചരമണിക്കൂര്‍ യാത്ര ചെയ്യാന്‍ വയ്യ. കാരണം എന്റെ ശമ്പളം പാവപ്പെട്ടവര്‍ക്കു കൊടുക്കാനുള്ള പൈസയാണ്. ഇന്നെന്നെ വിളിച്ചിട്ട് പറഞ്ഞു. ഓര്‍ഡറായിട്ടുണ്ട്. എന്നെ മാറ്റിയതായിട്ട്. ഒമ്പതാംതീയതി ഓര്‍ഡറായിട്ടുണ്ട് എന്നെ മാറ്റിയതായിട്ട്. ഇതെല്ലാം പ്ലാന്‍ഡ് കളികളാണ്. മൊത്തം. ഡി.എച്ച്.എസ്. എനിക്ക് വാക്കുതന്നതാണ് ഞാന്‍ നോക്കട്ടെയെന്ന് പറഞ്ഞു. മലപ്പുറം ജില്ലയില്‍ നിലമ്പുര്‍ തരില്ലായെന്ന് പറഞ്ഞു. നിലമ്പൂര്‍ എനിക്ക് വേണ്ടെന്ന് പറഞ്ഞു. കാരണം മൂപ്പരുടെ മണ്ഡലമാണ്. എനിക്ക് വണ്ടൂര് മതിയെന്ന് പറഞ്ഞു. കാരണം എനിക്ക് ഏറ്റവും കൂടുതല്‍ രോഗികളെ നോക്കാന്‍ പറ്റുന്നതും. ഞാനേറ്റവും കൂടുതല്‍ റിയാക്ട് ചെയ്തതും സാമ്പിള്‍ മെഡിസിന്‍ കൊടുക്കാന്‍ പറ്റിയതും അവിടെത്തന്നെയാണ്. എനിക്കവിടെ മതി. ഹൈക്കോടതിയില്‍ പോകാന്‍ പോവുകയാണ്. നിങ്ങള്‍ തന്നെ ആലോചിച്ചുനോക്കു. മൂന്നുമാസമായിട്ടെയുള്ളു എന്നെയങ്ങോട്ട് മാറ്റിയിട്ട്. ഇപ്പോള്‍ ശിരുവാണിയെന്ന സ്ഥലത്തേക്ക്. കുന്നിന്റെ മുകളിലെ ഒരു ഡിസ്‌പെന്‍സറിയിലേക്ക്.

ചോ: അവര്‍ പറയുന്ന വിശദീകരണം എന്താണ്? എന്തു കാരണമെന്നാണ് പറയുന്നത്?

ഷാനവാസ്: ഒരു കാരണവുമില്ല. എന്നെ അവിടെനിന്ന് മാറ്റി. അത്ര തന്നെ. ആര്യാടന്‍ മുഹമ്മദിന് അത്രയ്ക്ക് എതിര്‍പ്പുണ്ട്. മലപ്പുറം ഡി.എം.ഒ. എഴുതി കൊടുത്തിട്ടുണ്ട് ഈ ഡോക്ടര്‍ മലപ്പുറം ജില്ലയില്‍ വേണ്ടെന്ന്. ഇയാള്‍ വിദേശയാത്ര നടത്തുന്നതിനെക്കുറിച്ച് ഞാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ഇവര്‍ രോഗികളെ വച്ച് കച്ചവടം ചെയ്യാന്‍ സമ്മതിക്കില്ല. ഇവരെല്ലാം കൂടി ചെയ്ത പ്ലാനാണ്. മൂന്നുമാസത്തിനിടയ്ക്ക് ശിരുവാണി കുന്നിന്റെ മുകളിലേക്ക്.

(കടപ്പാട്:അണ്ടര്‍ റൂഫ് ഫൌണ്ടേഷന്‍, https://www.facebook.com/UnderRoofs)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍