UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചൂട് സഹിക്കാന്‍ വയ്യ; രണ്ടു മണിക്കൂര്‍ ട്രെയിന്‍ നിര്‍ത്തിയിട്ട് ഡ്രൈവര്‍ കുളിക്കാന്‍ പോയി

ബിഹാറിലാണു സംഭവം

സിഗ്നല്‍ കിട്ടിയിട്ടും സ്‌റ്റേഷനില്‍ നിന്നും പോകാതെ കിടക്കുന്ന ട്രെയിന്‍ യാത്രക്കാരിലും റെയില്‍വേ ഉദ്യോഗസ്ഥരിലും ആദ്യം അമ്പരപ്പാണ് ഉണ്ടാക്കിയത്. പക്ഷേ യാത്രക്കാര്‍ ബഹളം വയ്ക്കാന്‍ തുടങ്ങിയതോടെയും മറ്റു ട്രെയിനുകള്‍ക്ക് സിഗ്നല്‍ കൊടുക്കാന്‍ ബുദ്ധിമുട്ടു വന്നതോടും കൂടി അധികൃതര്‍ കാര്യമന്വേഷിച്ചു വന്നപ്പോഴാണു മനസിലാകുന്നത്, ലോക്കോ പൈലറ്റിനെ കാണാനില്ല.

ബിഹാറിലെ പാറ്റ്‌നയിലാണ് ഈ സംഭവങ്ങള്‍ അരങ്ങേറുന്നത്. പാറ്റ്‌നയില്‍ നിന്നും ഉത്തര്‍പ്രദേശിലെ മൊഗുള്‍സാരയിലേക്കു പോകുന്ന ലോക്കല്‍ ട്രെയിന്‍ ബുക്‌സുര്‍ സ്റ്റേഷനില്‍ എത്തുന്നത് രാവിലെ 10.55 നാണ്. ഇവിടെ നിന്നും ഗ്രീന്‍ സിഗ്നല്‍ നല്‍കിയിട്ടും ട്രെയിന്‍ ചലിക്കാതെ കിടന്നതോടെയാണ് സംഭവങ്ങള്‍ ആരംഭിക്കുന്നത്. യാത്രക്കാര്‍ പുറത്തിറങ്ങി വലിയ പ്രതിഷേധം ആരംഭിച്ചു അതിലും വലിയ പ്രശ്‌നം ഈ ട്രെയിന്‍ പോയെങ്കില്‍ മാത്രമാണ് മറ്റു ട്രെയിനുകള്‍ക്ക് ആ പ്ലാറ്റ്‌ഫോമിലേക്കു വരാന്‍ സാധിക്കു. അധികൃതര്‍ കാര്യമന്വേഷിച്ചു വരുമ്പോഴാണു ലോക്കോ പൈലറ്റ് ട്രെയിന്‍ ഇല്ലായെന്ന കാര്യം മനസിലാക്കുന്നത്. ഉടന്‍ തന്നെ പാനല്‍ കണ്‍ട്രോളര്‍ എത്രയും വേഗം ലോക്കോ പൈലറ്റ് ട്രെയിനില്‍ എത്താന്‍ അനൗണ്‍സ്‌മെന്റ് നടത്തിയെങ്കിലും രക്ഷയുണ്ടായില്ല. ഒടുവില്‍ ഉച്ചകഴിഞ്ഞു 1.20 ആയപ്പോള്‍ ലോക്കോ പൈലറ്റ് എം കെ സിംഗ് പ്രത്യക്ഷപ്പെട്ടു. കടുത്ത ചൂടുകാരണം കക്ഷി വിശാലമായൊരു കുളി നടത്താന്‍ പോയതാണു ട്രെയിന്‍ എടുക്കാന്‍ വൈകാന്‍ കാരണം. കാബിനിലേക്ക് സിംഗ് കയറിയതിനു പിന്നാലെ യാത്രക്കാരും കയറിയെങ്കിലും കൂടുതല്‍ അപകടങ്ങളൊന്നും ഉണ്ടാകാതെ സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞു. എന്തായാലും സിംഗ് തന്നെ ട്രെയിന്‍ സ്‌റ്റേഷനില്‍ നിന്നും എടുത്തു. പക്ഷേ ഗുരുതരമായ കൃത്യവിലോപം കാണിച്ച ലോക്കോ പൈലറ്റിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് റെയില്‍വേ. അന്വേഷണ റിപ്പോര്‍ട്ട് കിട്ടി കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഡ്രൈവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍