UPDATES

സയന്‍സ്/ടെക്നോളജി

ഡ്രോണുകള്‍ വഴി സാധനങ്ങള്‍ എത്തിക്കാം

45,000 അടി ഉയരത്തില്‍ എ എഫ് സി പറക്കും

ഡ്രോണുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ‘എയര്‍ബോണ്‍ ഫുള്‍ഫില്‍മെന്റ് സെന്റര്‍ (എഎഫ്‌സി)’ എന്ന് വിളിക്കപ്പെടുന്ന പറക്കുന്ന പാണ്ടികശാല സങ്കല്‍പത്തിലേക്ക് മാറാന്‍ വാണീജ്യ ഭീമന്മാരായ ആമസോണ്‍ തയ്യാറെടുക്കുന്നു. 45,000 അടി ഉയരത്തില്‍ നില്‍ക്കുന്ന ഒരു വ്യോമക്കപ്പലാവും എഎഫ്‌സിയെന്ന് theverge.com റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ നിന്നും ആളില്ലാ വിമാനങ്ങള്‍ വഴി നിശ്ചിത സ്ഥലത്ത് സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതാണ് പുതിയ സംവിധാനം.

എഎഫ്‌സിയില്‍ ഉപകരണങ്ങള്‍, ആളില്ലാ വിമാനങ്ങള്‍, വിതരണ സാമഗ്രികള്‍, ഇന്ധനം എന്നിവ എത്തിക്കുന്നതിനായി ചെറു വിമാനങ്ങളെയാവും ആശ്രയിക്കുക എന്ന് യുഎസ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്ക് ഓഫീസിന് നല്‍കിയ പകര്‍പ്പകാശ അപേക്ഷയില്‍ കമ്പനി പറയുന്നു. അല്ലെങ്കില്‍ ജോലിക്കാരെ എഎഫ്‌സിയില്‍ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനുമായി ചെറു വിമാനങ്ങള്‍ ഉപയോഗിക്കും.

പുതിയ സംവിധാനത്തിലൂടെ വിതരണ ശൃംഗല കൂടുതല്‍ വ്യാപിപ്പിക്കാനും ചോദനത്തിലെ മാറ്റങ്ങള്‍ക്ക് അനുസരിച്ച് വിതരണ ശൃംഗലയില്‍ പെട്ടെന്ന് മാറ്റങ്ങള്‍ വരുത്താനും ആമസോണിന് സാധിക്കും. ഉദാഹരണത്തിന്, ഒരു കായിക മൈതാനത്ത് അടുത്ത് സ്ഥിതി ചെയ്യുന്ന എഎഫ്‌സിയിലൂടെ കായിക ഉപകരണങ്ങളും കളിക്കിടയില്‍ ലഘുഭക്ഷണങ്ങളും പെട്ടെന്ന് തന്നെ എത്തിക്കാനാവും. എന്നാല്‍ പരീക്ഷണം എപ്പോള്‍ പ്രാവര്‍ത്തികമാകും എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍