UPDATES

ട്രെന്‍ഡിങ്ങ്

ഐപിഎല്ലില്‍ ചിയര്‍ ഗേള്‍സ് വേണ്ട; മത്സരത്തിലുടനീളം രാമനാമം ജപിക്കട്ടെ; ദ്വിഗ്‌വിജയ് സിംഗ്

ഇന്‍ഡോറില്‍ നടക്കുന്ന മൂന്ന് ഐപിഎല്‍ മത്സരങ്ങളെ വിനോദ നികുതിയില്‍ നിന്നും ഒഴിവാക്കാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് വിസമ്മതിച്ചിരുന്നു

ഐപിഎല്ലിന്റെ 2017 സീസണില്‍ ചിയര്‍ഗേള്‍സ് വേണ്ടെന്നും മത്സരത്തിനിടെ രാമനാമം ജപിക്കണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദ്വിഗ്‌വിജയ് സിംഗ് ഐപിഎല്‍ സംഘാടകരോട് നിര്‍ദ്ദേശിച്ചു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്‍ അടുത്തമാസം ഇന്‍ഡോറില്‍ നടക്കുന്ന മൂന്ന് ഐപിഎല്‍ മത്സരങ്ങളെ വിനോദ നികുതിയില്‍ നിന്നും ഒഴിവാക്കുന്നതില്‍ വിസമ്മതിച്ചിരുന്നു.

ഐപിഎല്‍ മത്സരങ്ങളില്‍ ചിയര്‍ഗേള്‍സിനെ അണിനിരത്തുന്നതിനോട് താന്‍ വിയോജിക്കുന്നതിനാല്‍ വിനോദ നികുതിയില്‍ നിന്നും ഒഴിവാക്കില്ലെന്നാണ് ചൗഹാന്‍ പറഞ്ഞത്. അദ്ദേഹത്തിന് ചിയര്‍ ഗേള്‍സിനോട് താല്‍പര്യമില്ലാത്ത സ്ഥിതിക്ക് അവരെ ഒഴിവാക്കി പകരം മത്സരത്തിലുടനീളം രാമനാമം ജപിക്കുന്നതാകും നല്ലതെന്നാണ് സിംഗ് സംഘാടകരോട് ഉപദേശിക്കുന്നത്. വിനോദ നികുതിയില്‍ നിന്നും ഇളവ് ലഭിക്കാന്‍ ഇതായിരിക്കും നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മത്സരത്തില്‍ ഫോറുകളും സിക്‌സുകളും ഉണ്ടാകുമ്പോഴും വിക്കറ്റ് വീഴുമ്പോഴും ചിയര്‍ ഗേള്‍സിന്റെ നൃത്തത്തിന് പകരം രാമനാമം ഉയരുന്നത് ചൗഹാനെ തൃപ്തനാക്കും. അതോടെ അദ്ദേഹം വിനോദ നികുതി ഒഴിവാക്കാന്‍ തീരുമാനിക്കുകയും ചെയ്യുമെന്നും സിംഗ് പരിഹാസരൂപേണ പറയുന്നു. ക്രിക്കറ്റിനോടുള്ള ഇന്ത്യന്‍ ജനതയുടെ താല്‍പര്യം പരിഗണിക്കുമ്പോള്‍ വിനോദ നികുതിയില്‍ ഇളവ് വരുത്തേണ്ടതാണെന്നും സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഏപ്രില്‍ എട്ട്, പത്ത്, 20 തിയതികളിലായാണ് മൂന്ന് ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍