UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മയക്കുമരുന്ന് കൈവശം വച്ചു: ഇന്ത്യന്‍ വ്യവസായി നെസ് വാദിയയ്ക്ക് ജപ്പാനില്‍ രണ്ട് വര്‍ഷം തടവുശിക്ഷ

വാദിയ ഗ്രൂപ്പ് സ്ഥാപകന്‍ നസ്ലി വാദിയയുടെ മകനും ബോളിവുഡ് നടി പ്രീതി സിന്‍ദയുടെ മുന്‍ കാമുകനുമാണ് നെസ് വാദിയ.

മയക്കുമരുന്ന് കൈവശം വച്ചതിന് ഇന്ത്യന്‍ വ്യവസായി നെസ് വാദിയയ്ക്ക് ജപ്പാനില്‍ രണ്ട് വര്‍ഷം തടവുശിക്ഷ. മാര്‍ച്ചില്‍ നെസ് വാദിയ 25 ഗ്രാം കന്നാബിസ് റെസിന്‍ കൈവശം വച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിരുന്നു. ജാപ്പനീസ് ദ്വീപായ ഹൊക്കൈഡോയിലെ വിമാനത്താവളത്തില്‍ നിന്നാണ് നെസ് വാദിയയെ അറസ്റ്റ് ചെയ്തിരുന്നത്.

കന്നാബിസ് കൈവശം വച്ചിരിക്കുന്നതായി ജാപ്പനീസ് അധികൃതരോട് നെസ് വാദിയ സമ്മതിച്ചിരുന്നതായി ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം നെസ് വാദിയയ്ക്ക് ജാപ്പനീസ് കോടതി ശിക്ഷ വിധിച്ച കാര്യം സ്ഥിരീകരിച്ച വാദിയ ഗ്രൂപ്പ് ശിക്ഷ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് എന്നാണ് പറയുന്നത്. നെസ് വാദിയയുടെ പ്രവര്‍ത്തനങ്ങളെ കോടതി വിധി ഒരു തരത്തിലും ബാധിക്കില്ലെന്നും വാദിയ ഗ്രൂപ്പ് പറയുന്നു.

വാദിയ ഗ്രൂപ്പ് സ്ഥാപകന്‍ നസ്ലി വാദിയയുടെ മകനും ബോളിവുഡ് നടി പ്രീതി സിന്‍ദയുടെ മുന്‍ കാമുകനുമാണ് നെസ് വാദിയ. പ്രിതി സിന്‍ദയും നെസ് വാദിയയുമായിരുന്നു ഐപിഎല്‍ ടീമായ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉടമസ്ഥര്‍. പ്രീതി സിന്‍ദ പിന്നീട് നെസ് വാദിയയുമായി തെറ്റി. 2014ല്‍ തനിക്കെതിരെ നെസ് വാദിയ ലൈംഗികാതിക്രമം നടത്തിയതായി പ്രീതി സിന്‍ദ ആരോപിച്ചിരുന്നു. ബോംബെ ഡയിംഗ്, ബോംബെ ബര്‍മന്‍ ട്രേഡിംഗ്, ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ഗോ എയര്‍ തുടങ്ങിയവയെല്ലാം വാദിയ ഗ്രൂപ്പിന് കീഴില്‍ വരുന്ന കമ്പനികളാണ്. 13.1 ബില്യണ്‍ ഡോളറാണ് വാദിയ ഗ്രൂപ്പിന്റെ മൊത്തം ആസ്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍