UPDATES

ആദിവാസി യുവാവിന്റെ കൊലപാതകം; ഡല്‍ഹി സര്‍വകലാശാല പ്രൊഫസറും പ്രതിപ്പട്ടികയില്‍

അഴിമുഖം പ്രതിനിധി

ഛത്തീസ്‌ഗഢിലെ ആദിവാസി യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡൽഹി സർവ്വകലാശാല അധ്യാപിക നന്ദിനി സുന്ദറിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു. അർച്ചന പ്രസാദ് (ജെഎൻയു പ്രൊഫസ്സർ), വിനീത് തിവാരി, സഞ്ജയ് പാരാട്ടെ (ഛത്തീസ്‌ഗഢിലെ സിപിഐ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി)  എന്നിവരാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ളവര്‍. ശാംനാഥ് ഭഗൽ എന്ന ആദിവാസി യുവാവാണ് ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യയുടെ പരാതിയെ തുടർന്നായിരുന്നു പൊലീസ് കേസ് എടുത്തത്.

ഇന്ത്യൻ ശിക്ഷ നിയമം 120(ബി) , 302, 147, 148,149 എന്നീ വകുപ്പുകൾ പ്രകാരം ഗൂഢാലോചന കൊലക്കുറ്റം ഉൾപ്പടെ ഉള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. അന്വേഷണത്തിന് ശേഷം കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീരിക്കുമെന്നു തോങ്പ്പാൽ ഇൻസ്‌പെക്ടർ ജനറൽ എസ് ആർ പി കല്ലൂരി പറഞ്ഞു. മാവോയിസ്റ്റു പ്രവർത്തനങ്ങൾ തടയരുതെന്നു ആവശ്യപ്പെട്ടു കൊണ്ട് നന്ദിനിയും കൂട്ടരും സ്ഥലം സന്ദർശിക്കാറുണ്ടെന്നും, റിച്ച കേശവ് എന്ന പേരിലാണ് അവർ അവിടെ അറിയപെടുന്നതെന്നനും ഐ ജി അറിയിച്ചു.

ആയുധ ധാരികളായ നക്സലുകളുടെ ആക്രമണത്തിൽ ശാംനാഥ് കൊല്ലപ്പെടുകയായിരുന്നു. ഗ്രാമത്തിലെ നക്സൽ പ്രവർത്തനങ്ങൾക്കെതിരെ ശാംനാഥ് നടത്തിയ പ്രവർത്തനങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തിൽ കലാശിച്ചത്. നന്ദിനിക്കെതിരെ പൊലീസിൽ പരാതിപ്പെട്ടതിനു ശേഷം ഭഗലിന് തുടർച്ചയായി വധഭീഷണി നേരിടേണ്ടി വന്നിരുന്നെന്ന് അദ്ദേഹത്തിന്റെ ഭാര്യ പരാതിയിൽ പരാമർശിക്കുന്നുണ്ട്. അധ്യാപകർ അന്വേഷണ പരിധിയിൽ ഉൾപ്പെട്ട വിവരം ഡൽഹി, ജെ എൻ യു എന്നീ സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരെ കത്തിലൂടെ അറിയിച്ചിട്ടുണ്ട്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍