UPDATES

പ്രവാസം

ദുബായ് വിമാനത്താവളത്തില്‍ പുതിയ ബാഗേജ് നിയന്ത്രണ ചട്ടങ്ങള്‍

ഒരു വശമെങ്കിലും പരന്നിരിക്കുന്ന ബാഗുകള്‍ക്കല്ലാതെ ഇനി മുതല്‍ അനുമതി നല്‍കില്ല. വൃത്തിയായി കെട്ടിയൊതുക്കാത്തതും അമിത വലിപ്പമുള്ളതുമായ ബാഗ്ഗേജുകള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമാണെന്നും ഇത് സമയം വൈകാന്‍ ഇടയാക്കുന്നു എന്നുള്ള പരാതികളെ തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടപ്പാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ ബാഗേജ് നിയന്ത്രണച്ചട്ടങ്ങള്‍ ഇന്ന് മുതല്‍ നിലവില്‍ വരും. ദുബായിലേക്ക് പോകുന്നവര്‍ക്കും മടങ്ങുന്നവര്‍ക്കും ചട്ടം ഒരുപോലെ ബാധകമായിരിക്കുമെന്ന് ദുബായ് വിമാനത്താവള അതോറിറ്റി അറിയിച്ചു. ഒരു വശമെങ്കിലും പരന്നിരിക്കുന്ന ബാഗുകള്‍ക്കല്ലാതെ ഇനി മുതല്‍ അനുമതി നല്‍കില്ല. വൃത്തിയായി കെട്ടിയൊതുക്കാത്തതും അമിത വലിപ്പമുള്ളതുമായ ബാഗ്ഗേജുകള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസമാണെന്നും ഇത് സമയം വൈകാന്‍ ഇടയാക്കുന്നു എന്നുള്ള പരാതികളെ തുടര്‍ന്നാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

ഉരുണ്ടിരിക്കുന്ന ബാഗേജുകള്‍ വിമാനത്താവളത്തിലെ ബാഗ്ഗേജ് സംവിധാനം താറുമാറാക്കുന്നതായും അമിതമായ സ്ഥലം കൈയേറുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് യാത്രക്കാര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ എയര്‍പോര്‍ട്ട് അധികാരികള്‍ പറഞ്ഞു. അതുകൊണ്ട് ഒരു വശമെങ്കിലും പരന്നിരിക്കുന്ന ബാഗേജ്ജുകള്‍ മാത്രമേ അനുവദിക്കുവെന്നും കുറിപ്പില്‍ പറയുന്നു. ഇക്കാര്യത്തില്‍ വേണ്ട മുന്നറിയിപ്പുകള്‍ യാത്രക്കാര്‍ക്ക് നല്‍കണമെന്ന് എല്ലാ വിമാനക്കമ്പനികളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കുന്നതിനായി തങ്ങളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും യാത്രക്കാരോട് എമിറേറ്റ്‌സ് വക്താവ് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ തുടക്കത്തില്‍ അനുവാദമില്ലാത്ത രൂപത്തിലുള്ള ബാഗേജുകളുമായി വരുന്നവരെ തിരിച്ചയയ്ക്കില്ല. വിമാനത്താവളത്തില്‍ അവര്‍ക്ക് അനുവദനീയമായ രീതിയില്‍ പുതിയ ബാഗേജുകളിലേക്ക് മാറ്റുന്നതിന് സമയം നല്‍കും. പക്ഷെ ഇതിന് ഒരു ഫീസ് ബാഗേജ് കൗണ്ടറുകളില്‍ നല്‍കേണ്ടി വരും. താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.

1. ഒരു വശമെങ്കിലും പരന്നിരിക്കുന്ന ബാഗുകള്‍ ഉപയോഗിക്കുക.
2. അസന്തുലിത രൂപമുള്ള ബാഗുകള്‍ ഉപയോഗിക്കരുത്.
3. ബാഗുകള്‍ കട്ടിയുള്ള പ്ലാസ്റ്റിക് കയറുകള്‍ ഉപയോഗിച്ച് വരിയരുത്. ആവശ്യമെങ്കില്‍ ടേപ്പുകള്‍ മാത്രം ഉപയോഗിക്കുക.
4. ബാഗുകളുടെ നീളം 90 സെന്റീമീറ്ററില്‍ കൂടുതല്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. വീതി 50 സെന്റീമീറ്ററിലും നീളം 75 സെന്റീമീറ്ററിലും അധികമാകാന്‍ പാടില്ല.
5. വിമാനക്കമ്പനി നിര്‍ദ്ദേശിച്ചിട്ടുള്ള ഭാരപരിധി കൃത്യമായി പാലിക്കുക.
6. കൈവശം സൂക്ഷിക്കുന്ന ദ്രാവകങ്ങളുടെ അളവ് പ്രതികുപ്പിക്ക് 100 മില്ലി ലിറ്ററില്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക. അത് തിരിച്ചടയ്ക്കാവുന്ന ഒരു പ്ലാസ്റ്റിക് ബാഗില്‍ സുരക്ഷിതമായി സൂക്ഷിക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍