UPDATES

പ്രവാസം

ദുബായ്: ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാത്ത സ്‌പോണ്‍സര്‍ക്കും തൊഴില്‍ ദാതാവിനും പിഴ

ആശ്രിതര്‍ക്കും ജീവനക്കാര്‍ക്കും ഈ വര്‍ഷം മാര്‍ച്ച് 31-ന് മുമ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാത്തവര്‍ പിഴ നല്‍കേണ്ടി വരും

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാത്ത സ്‌പോണ്‍സര്‍ക്കും തൊഴില്‍ ദാതാവിനും പിഴയിടാക്കാന്‍ ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ വിജ്ഞാപനം. ആശ്രിതര്‍ക്കും ജീവനക്കാര്‍ക്കും ഈ വര്‍ഷം മാര്‍ച്ച് 31-ന് മുമ്പ് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാത്തവര്‍ പിഴ നല്‍കേണ്ടി വരും. പുതിയ വിജ്ഞാപനപ്രകാരം ഈ വര്‍ഷം ഡിസംബര്‍ 31-ന് ശേഷം ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാതെ എത്തുന്ന സന്ദര്‍ശകരും പിഴ നല്‍കേണ്ടി വരും.

എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ പുതിയ വിജ്ഞാപനം അംഗീകരിച്ചത് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്. ദുബായില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന്റെ ഭാഗമാണിത്.

യുഎഇ പൗരന്മാര്‍ക്ക് 2015 ജൂണ്‍ ഒന്നുമുതല്‍ ദുബായ് സര്‍ക്കാരും പ്രവാസികള്‍ക്കു 2014 ജനുവരി ഒന്നുമുതല്‍ തൊഴില്‍ ഉടമകളും ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ഉത്തരവാദിത്തമുള്ളവരാണെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. കൂടാതെ സ്‌പോണ്‍സര്‍മാരും രക്ഷിതാക്കളും കുടുംബങ്ങള്‍ക്കും ഗാര്‍ഹിക ജീവനക്കാര്‍ക്കും 2014 ജനുവരി ഒന്നുമുതല്‍ ആരോഗ്യ പരിരക്ഷ നല്‍കാന്‍ കടമയുള്ളവരാണ്.

വിജ്ഞാപനത്തില്‍ പറയുന്ന മറ്റുകാര്യങ്ങള്‍- ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടത് അംഗീകാരമുള്ള സ്ഥാപനങ്ങളായിരിക്കണം. രാജ്യത്തിലെ നിയമങ്ങള്‍ക്കു വിധേയമായിട്ടുള്ളതാകണം ഇന്‍ഷുറന്‍സ് പോളിസി. ഇന്‍ഷുറന്‍സ് പരിരക്ഷ, താമസ വീസ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഉള്‍പ്പെടെ ബന്ധപ്പെട്ട അധികൃതരുമായി ഏകോപനം നടത്തേണ്ട ഉത്തരവാദിത്തം ദുബായ് ഹെല്‍ത്ത് അതോറിറ്റിക്കാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍