UPDATES

പ്രവാസം

ദുബായില്‍ കുടുംബ വിസകള്‍ക്ക് ഇനിമുതല്‍ ചിലവേറും

ദുബായില്‍ കുടുംബ വിസകള്‍ക്ക് ഇനിമുതല്‍ ചിലവേറും. പുതുതായി അപേക്ഷിക്കുന്ന കുടുംബ വിസകള്‍ക്ക് ഇനി മുതല്‍ 220 ദിര്‍ഹം അധികമായി നല്‍കേണ്ടിവരും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സ് ആന്‍റ് ഫോറിന്‍ അഫയേഴ്‌സില്‍ പുതിയ ഫയല്‍ തുറക്കുന്നതിനാണ് അധിക ഫീസ് നല്‍കേണ്ടി വരിക.

ഒരു കുടുംബത്തിന് ഒരു തവണ മാത്രം ഈ ഫീസ് നല്‍കിയാല്‍ മതിയാകും. വിസക്ക് ഈടാക്കുന്ന ഫീസില്‍ മാറ്റമുണ്ടാവില്ല. നിലവിലുള്ള വിസ പുതുക്കുന്നതിനും അധികാ ചാര്‍ജ്ജ് നല്‍കേണ്ടി വരില്ലെന്ന് ജിഡിആര്‍എഫ്എ അധികൃതര്‍ അറിയിച്ചു. പുതിയ നിരക്കുകള്‍ കഴിഞ്ഞ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വന്നു.  

പുതിയ കുടുംബ വിസകള്‍ക്കുള്ള എന്‍ട്രി പെര്‍മിറ്റ് ഫീസ് 310 ദിര്‍ഹത്തില്‍ നിന്നും 400 ദിര്‍ഹമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നിലവില്‍ 1310 ദിര്‍ഹമാണ് മൊത്തം കുടുംബ വിസയ്ക്കായി ഈടാക്കുന്ന ഫീസ്. ഇതിനി 1530 ദിര്‍ഹമായി വര്‍ദ്ധിക്കും. എന്നാല്‍ നിരക്ക് വര്‍ദ്ധനയെ കുറിച്ച് ഔദ്ധ്യോഗികമായി പ്രതികരിക്കാന്‍ ഇമിഗ്രേഷന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍