UPDATES

സിനിമാ വാര്‍ത്തകള്‍

വാദി പ്രതി ആകുന്ന മീ ടൂ കാഴ്ചകൾ: ഡബ്ബിങ് ജോലിയില്‍ തുടരണമെങ്കില്‍ ചിൻമയി 1.5 ലക്ഷം രൂപ പിഴ നൽകണം

“ഡബ്ബിങ് യൂണിയൻ നിയമപ്രകാരം സംഘടനയിലേക്കു പുതിയതായി എത്തുന്ന വ്യക്തി 2500 രൂപയാണ് അംഗത്വ ഫീസായി നൽകണ്ടത്. ഒന്നരലക്ഷം രൂപയുടെ കണക്കും മാപ്പപേക്ഷയും എന്തിനാണെന്നു മനസ്സിലായില്ല”-ചിൻമയി

തമിഴ് ഡബ്ബിങ് യൂണിയനില്‍ തിരിച്ചെടുക്കണമെങ്കില്‍ 1.5 ലക്ഷം രൂപ പിഴ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചതായി പ്രശസ്ത ഗായിക ചിന്‍മയി. മീ ടൂ ആരോപണത്തെ തുടർന്ന് ചിന്മയിയെ ഡബ്ബിങ് യൂണിയനിൽ നിന്ന് പുറത്താക്കിയിരുന്നു.

ചിന്മയ സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു

‘തമിഴ്നാട്ടിൽ ഡബ്ബിങ് ജോലിയില്‍ തുടരണമെങ്കിൽ ഞാൻ ഒന്നരലക്ഷം രൂപ കെട്ടിച്ച് ഡബ്ബിങ് യൂണിയനിൽ പുതിയതായി അംഗത്വം സ്വികരിക്കണം. കൂടാതെ മാപ്പ് അപേക്ഷയും നൽകണം. 2006ൽ ലക്ഷങ്ങൾ നൽകിയാണ് ഞാൻ ഡബ്ബിങ് യൂണിയനിൽ അംഗത്വം എടുത്തത്. ഇപ്പോൾ വീണ്ടും ഒന്നരലക്ഷം രൂപ നൽകേണ്ടതിന്റെ യുക്തി മനസ്സിലാകുന്നില്ല.

പുറത്താക്കികൊണ്ടുള്ള യാതൊരു ഉത്തരവും കഴിഞ്ഞ മാസം വരെ എനിക്കു ലഭിച്ചിട്ടില്ല. എന്തിനാണ് ഞാൻ അംഗത്വത്തിനായി ഒന്നരലക്ഷം രൂപ നൽകുകയും രാധാരവിയോടു മാപ്പുപറയുകയും ചെയ്യുന്നത് എന്തിനാണെന്നു മനസ്സിലായില്ല. ഡബ്ബിങ് യൂണിയൻ നിയമപ്രകാരം സംഘടനയിലേക്കു പുതിയതായി എത്തുന്ന വ്യക്തി 2500 രൂപയാണ് അംഗത്വ ഫീസായി നൽകണ്ടത്. ഒന്നരലക്ഷം രൂപയുടെ കണക്കും മാപ്പപേക്ഷയും എന്തിനാണെന്നു മനസ്സിലായില്ല.’

ഡബ്ബിങ് യൂണിയന്റെ തലപ്പത്തുള്ള നടനും രാഷ്ട്രീയ നേതാവുമായ രാധാരവിക്കെതിരെ ഒരു സ്ത്രീ ഉന്നയിച്ച വെളിപ്പെടുത്തലുകളിൽ ചിൻമയി നൽകിയ പിന്തുണ രാധാരവിയെ ചൊടിപ്പിച്ചിരുന്നു. തുടർന്നാണ് ഡബ്ബിങ് യൂണിയനിൽ നിന്നും ചിൻമയി പുറത്താക്കപ്പെടുന്നത്. തന്നോടുള്ള പ്രതികാര നടപടിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ വീണ്ടും ഇങ്ങനെ ഒരു ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്നാണ് ചിൻമയിയുടെ ആരോപണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍