UPDATES

എഡിറ്റര്‍

ഇവിടെ എല്ലാവരും 50 വയസിനുള്ളില്‍ മരിക്കും; കല്‍ക്കത്തയിലെ മാലിന്യ കുപ്പകള്‍ക്ക് പറയാനുള്ളത്

Avatar

ധാപ്പയിലെ വീട്ടില്‍ നിന്ന് നോക്കുമ്പോള്‍ മാലിന്യ മലയുടെ മുകളില്‍ കാണുന്ന ട്രക്കുകള്‍ കാര്‍ത്തിക് ധാരയ്ക്ക് കളിപ്പാട്ടങ്ങളെ പോലെയാണ് തോന്നിയത്. കൊല്‍ക്കത്ത നഗരത്തിലൂടെയുള്ള അയാളുടെ യാത്രകള്‍ക്കിടയില്‍ കുട്ടികള്‍ കളിക്കുന്ന കാഴ്ചകളാണ് എന്തോ അയാള്‍ക്ക് ഓര്‍മ വന്നത്. കോര്‍പ്പറേഷനിലെ മാലിന്യ വണ്ടികളിലൊന്നിന്‌റെ ഡ്രൈവറാണ് കാര്‍ത്തിക്. അയാളുടെ സ്വന്തം കുട്ടികള്‍ക്ക് കളിപ്പാട്ടം വാങ്ങിക്കൊടുക്കാന്‍ അയാള്‍ക്ക് കഴിയുന്നില്ല. എന്നാല്‍ മാലിന്യങ്ങള്‍ക്കിടയില്‍ എല്ലാം അയാള്‍ കാണുന്നുണ്ട്.

ഇതിനിടയില്‍ എല്ലാം കണ്ടെത്താം – കാര്‍ത്തിക് പറയുന്നു. കുട്ടികളുടെ ശവശരീരങ്ങള്‍, ചോക്കളേറ്റുകള്‍, മരുന്നുകള്‍,  പണവും സ്വര്‍ണവും വരെ കിട്ടിയിട്ടുണ്ട്. കൊല്‍ക്കത്തയുടെ മാലിന്യം ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ധാപ്പയിലെ 30,000ത്തോളം വരുന്ന മനുഷ്യരില്‍ ഒരാളാണ് കാര്‍ത്തിക് ധാര. കൊല്‍ക്കത്തയിലെ 45 ലക്ഷത്തോളം വരുന്നവരുടെ നാലായിരം മെട്രിക് ടണ്ണോളം മാലിന്യമാണ് ഓരോ ദിവസവും കാര്‍ത്തികിനെ പോലെ മാലിന്യം ശേഖരിക്കുന്നവര്‍ ധാപ്പയില്‍ തള്ളുന്നത്. മാലിന്യം വേര്‍തിരിച്ചും പുനസംസ്കരണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടും നിരവധി പേര്‍ മേഖലയില്‍ ജീവിക്കുന്നുണ്ട്. തൊട്ടടുത്ത് ശ്മശാനവുമുണ്ട്. ഇവിടെ രോഗങ്ങള്‍ വ്യാപകമായ അവസ്ഥയുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായ അവഗണനയാണ് കാണിക്കുന്നതെന്നാണ് പരാതി. മാലിന്യം കത്തിക്കുന്നത് വലിയ തോതിലുള്ള വായു മലിനീകരണമാണ് ഉണ്ടാകുന്നത്. ഇക്കാര്യം കൊല്‍ക്കത്ത കോര്‍പ്പറേഷന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജിയും സമ്മതിക്കുന്നു. ബയോഗ്യാസ് മാലിന്യങ്ങളും ഉള്‍പ്പട്ടതിനാല്‍ കത്തിക്കാതെ തന്നെ തീയുണ്ടാകുന്നുണ്ട്. വര്‍ഷത്തില്‍ എല്ലാ ദിവസവും രാത്രിയും പകലും ഇവിടെ മാലിന്യം കത്തിക്കൊണ്ടിരിക്കുകയാണ്.  

പലപ്പോഴും ശ്വസിക്കാന്‍ തന്നെ ബുദ്ധിമുട്ടാണെന്ന് പ്രദേശവാസിയായ ദുര്‍ഗ മുന്ദുന്‍ പറയുന്നു. ധാരാളം അസുഖങ്ങള്‍ ഇവിടെയുള്ളവരെ ബാധിക്കുന്നുണ്ടെന്ന് ദുര്‍ഗ മുന്ദുന്‍ പറഞ്ഞു. ‘മിക്കവരും 50 വയസിനുള്ളില്‍ മരിക്കുകയാണ്. 60 വയസില്‍ കൂടുതല്‍ ജീവിക്കുന്നവര്‍ ഇവിടെ കുറവാണ്. എനിക്ക് ഇപ്പോള്‍ 30 വയസുണ്ട്.അധികകാലം ജീവിക്കുമെന്ന് തോ്ന്നുന്നില്ല’ – മുന്ദുന്‍ പറഞ്ഞു. 

ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനമായിരുന്ന കാലത്ത് തന്നെ കൊല്‍ക്കത്തയുടെ മാലിന്യം ഇവിടെ തള്ളാന്‍ തുടങ്ങിയതാണ്. ഒരുകാലത്ത് ബ്രീട്ടീഷ് ഓഫീസുകളില്‍ നിന്നും ബ്രിട്ടീഷ് പ്രമുഖരുടെ വീടുകളില്‍ നിന്നുമുള്ള മാലിന്യം ശേഖരിച്ച് ട്രാമുകളില്‍ ഇവിടേയ്ക്ക് കൊണ്ടുവന്നിരുന്നു. അക്കാലത്തേതില്‍ നിന്ന് കൊല്‍ക്കത്തയുടെ ജനസംഖ്യയും അത് ഉല്‍പ്പാദിപ്പിക്കുന്ന മാലിന്യത്തിന്‌റെ തോതും വലിയ തോതില്‍ ഉയര്‍ന്നു. നഗരത്തിന്‌റെ കിഴക്കന്‍ മേഖലയില്‍ ഒരു വലിയ ഭൂ പ്രദേശമായി മാറിയിരിക്കുകയാണ് ധാപ്പയിലെ മാലിന്യം തള്ളല്‍ കേന്ദ്രം. നഗരത്തില്‍ മാലിന്യം തള്ളാന്‍ മറ്റ് പ്രദേശങ്ങളുടെ സാധ്യതകള്‍ കോര്‍പ്പറേഷന്‍ ആലോചിച്ചിരുന്നു. എന്നാല്‍ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഇത് നടന്നില്ല.

കൂടുതല്‍ വായിക്കൂ: https://goo.gl/53d11A

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍