UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മിഷേലിനെയും വാളയാര്‍ പെണ്‍കുട്ടികളെയും അവഹേളിച്ച് ഡിവൈഎഫ്‌ഐ നേതാവ്

മിഷേല്‍ ആത്മഹത്യ ചെയ്തത് കൊച്ചിയിലെ മോശം കൂട്ടുകെട്ട് മൂലമെന്ന് ആരോപണം

വാളയാറിലെ സഹോദരിമാരും മിഷേലും കേരളത്തിന്റെ വേദനയായി നിലനില്‍ക്കുമ്പോള്‍ സര്‍ക്കാരിനെ ന്യായീകരിക്കാനായി അവരെ അവഹേളിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായ റോബര്‍ട്ട് ജോര്‍ജ്ജ് ആണ് അധിക്ഷേപകരമായ പരാമര്‍ശങ്ങളോടെയുള്ള പോസ്റ്റ് ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചത്.

മിഷേല്‍ ആത്മഹത്യ ചെയ്തത് കൊച്ചിയിലെത്തി മോശം കൂട്ടുകെട്ടില്‍പ്പെട്ടതിനാലാണെന്നാണ് ഇയാളുടെ അഭിപ്രായം. വാളയാറില്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ നാല് വര്‍ഷമായി ബന്ധു താമസിക്കുന്നതെന്നും ഇത് അനുവദിച്ച മാതാപിതാക്കളാണ് മരണത്തിന് കാരണക്കാരെന്നുമാണ് നേതാവിന്റെ മറ്റൊരു കണ്ടെത്തല്‍. എല്ലാം സംഭവിച്ചുകഴിയുമ്പോള്‍ പോലീസിന്റെയും സര്‍ക്കാരിന്റെയും പോലീസിന്റെയും കുറ്റമായി ചിത്രീകരിക്കുന്നുവെന്നും റോബര്‍ട്ട് പറയുന്നു. വ്യക്തിപരമായി വരുത്തിവയ്ക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ട കാര്യമില്ലെന്നും റോബര്‍ട്ട് പ്രഖ്യാപിക്കുന്നു.

എസ്എഫ്‌ഐ മുന്‍ കണ്ണൂര്‍ ജില്ലാ ഭാരവാഹിയായിരുന്ന റോബര്‍ട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാനായിരുന്നു. കണ്ണൂരില്‍ സിപിഎമ്മിന്റെ പ്രധാന യുവനേതാവാണ് ഇദ്ദേഹം. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി രംഗത്തിറങ്ങുമെന്ന് ഡിവൈഎഫ്‌ഐയും സിപിഎമ്മും പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍