UPDATES

വിളക്കുസമരം ഇനിയില്ല: ഡിവൈഎഫ്‌ഐ സെക്രട്ടറി എം സ്വരാജ്

അഴിമുഖം പ്രതിനിധി

വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിനെതിരെ കോഴിക്കോട് ഡിവൈഎഫ്‌ഐ നിലവിളക്ക് കത്തിച്ച് നടത്തിയതുപോലുള്ള സമരങ്ങളുമായി മുന്നോട്ട് പോകില്ലെന്ന് സംഘടനാ സംസ്ഥാന സെക്രട്ടറി എം സ്വരാജ് പറഞ്ഞു. ദുര്‍വ്യാഖ്യാനം ചെയ്യാന്‍ സാധ്യതയുള്ള സമരമായതിനാലാണ് പിന്‍മാറുന്നതെന്ന് സ്വരാജ് വ്യക്തമാക്കി. അബ്ദുറബ്ബിനെതിരെ ഡിവൈഎഫ്‌ഐ നടത്തിയ വിളക്ക് കൊളുത്തല്‍ സമരം ഏറെ വിമര്‍ശനം ക്ഷണിച്ചു വരുത്തിയിരുന്നു. 

പാഠപുസ്തകം ആവശ്യപ്പെട്ട് കൊണ്ട് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ അടിക്കുന്ന പൊലീസുകാരെ അടിക്കുമെന്നും സ്വരാജ് പറഞ്ഞു. ഒരു വിഭാഗം പൊലീസുകാര്‍ യുഡിഎഫിന്റെ ഗുണ്ടാ സംഘമാണ്. സംസ്ഥാനത്തെ ജില്ലാ വിദ്യാഭ്യാസ ഓഫീസുകള്‍ മറ്റെന്നാള്‍ ഡിവൈഎഫ്‌ഐ ഉപരോധിക്കുമെന്ന് സ്വരാജ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍