UPDATES

ഇപിക്ക് ഇടിയുടേയും മജീദിന്റേയും മറുപടി

അഴിമുഖം പ്രതിനിധി

ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിംലീഗിനെ കൂടെക്കൂട്ടാന്‍ തയ്യാറാണെന്ന സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ രംഗത്ത്.

നിരന്തരം ചാടിക്കളിക്കുന്ന പാര്‍ട്ടിയല്ല ലീഗെന്നും ലീഗിനെ കുറിച്ച് ജയരാജന്‍ പറഞ്ഞ നല്ല കാര്യങ്ങളെ കുറിച്ച് സന്തോഷമുണ്ടെന്നും അത് സ്വാഗതം ചെയ്യുന്നുവെന്നും ഇടി പറഞ്ഞു. സിപിഐഎമ്മുമായി ഒരു ചര്‍ച്ചയും നേരിട്ടോ ദൂതന്‍മാര്‍ മുഖേനയോ നടത്തിയിട്ടില്ല. ഉന്നയിക്കേണ്ട പ്രശ്‌നങ്ങള്‍ ഉന്നയിക്കേണ്ടയിടത്ത് ഉന്നയിക്കാന്‍ ലീഗിന് അറിയാമെന്നും യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ആര്‍എസ്പിയേയും ജെഡിയുവിനേയും കിട്ടാത്തത് കൊണ്ടാണ് സിപിഐഎം ലീഗിനെ സമീപിക്കുന്നത് എന്ന് ലീഗ് നേതാവായ കെപിഎ മജീദും പ്രതികരിച്ചു.

മുസ്ലിംലീഗിന് അയിത്തം കല്‍പിച്ചിട്ടുണ്ടെന്ന് സിപിഐ എം പറഞ്ഞിട്ടില്ലെന്ന് മന്ത്രിയായ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിപിഐഎമ്മുമായി അടുപ്പം കാണിക്കാന്‍ അങ്ങോട്ടു പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

സിപിഐഎമ്മിന്റെ പ്രതിസന്ധിയാണ് ഇപി ജയരാജന്റെ പ്രസ്താവനയെന്ന് ആര്‍എസ്പി നേതാവ് എന്‍ കെ പ്രേമചന്ദ്രനും പ്രതികരിച്ചു. ആര്‍എസ്പിയേയും ജനതാദള്‍യുവിനേയും എല്‍ഡിഎഫിലേക്ക് കൊണ്ടുവരാന്‍ അണിയറ നീക്കം നടക്കുന്നതിനിടെയാണ് ഇപിയുടെ പ്രസ്താവന വന്നത്. ആര്‍എസ്പിയേക്കാള്‍ മെച്ചം ലീഗാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍