UPDATES

ഇ-ടെണ്ടര്‍ വിലങ്ങുതടിയാവുന്നു, മത്സ്യ കര്‍ഷകര്‍ പ്രതിസന്ധിയില്‍

അഴിമുഖം പ്രതിനിധി

25 ലക്ഷത്തിനു മുകളിലുള്ള ടെണ്ടറുകള്‍ ഇ-ടെണ്ടറില്‍ കൂടിയേ നടത്താവു എന്ന സര്‍ക്കാര്‍ നിയമം മത്സ്യ കര്‍ഷകര്‍ക്ക് ഭീഷണി ആകുന്നു. മത്സ്യ വിതരണമേഖലയിലെ ഈ-ടെണ്ടര്‍ സംവിധാനത്തില്‍ ചെറുകിട മത്സ്യ വിതരണക്കാര്‍ക്കും കര്‍ഷകര്‍ക്കും പങ്കെടുക്കാന്‍ ഇതോടെ പ്രയാസമായിരിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കി മാത്രമേ ഇ-ടെണ്ടര്‍ സമര്‍പ്പിക്കാന്‍ പറ്റുകയുള്ളു. പണമില്ലാത്തത് കാരണം കര്‍ഷകര്‍ വിഷമതയിലാണ്. മത്സ്യവിതരണം കുത്തകള്‍ക്ക് കൈമാറാനുള്ള ഗൂഡ നീക്കത്തിന്റെ മുന്നോടിയാണ് സര്‍ക്കാര്‍ തീരുമാനമെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.

28000 രൂപ രജിസ്ട്രഷന്‍ ഫോമിനും 2 ലക്ഷം രൂപ അടങ്കല്‍ തുകയും അടക്കേണ്ടി വരുന്ന കര്‍ഷകര്‍ ടെണ്ടര്‍ ലഭിക്കുകയാണെങ്കില്‍ അടങ്കല്‍ തുകയായ 8.3 കോടിയുടെ 5 ശതമാനമായ 40 ലക്ഷവും കണ്ടെത്തേണ്ടി വരും. സാധാരണ മത്സ്യ കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇതൊരു ബാലികേറാമലയാണ്. കേരളത്തില്‍ ചെറുകിട കര്‍ഷകരും ഹാച്ചറികള്‍ നടത്തുന്നവരുമായ ആയിരക്കണക്കിന് ശുദ്ധജല മത്സ്യ കര്‍ഷകരുണ്ട്. ഇവരില്‍ പലരും ലോണുകള്‍ എടുത്തും സ്ഥലം പാട്ടത്തിനെടുത്തുമാണ് കൃഷി നടത്തുന്നത് ഇ-ടെണ്ടര്‍ വന്നതോടെ അവരുടെ ഭാവി അനിശ്ചിതത്വതിലേക്കു കൂപ്പുകുത്തപ്പെടും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍