UPDATES

ഇറ്റലിയില്‍ ദുരന്തം വിതച്ചു ഭൂകമ്പം; മരണം 21 ആയി

അഴിമുഖം പ്രതിനിധി

ഇറ്റലിയില്‍ ഇന്നു പുലര്‍ച്ചെ ഉണ്ടായ ഭൂമികുലക്കത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 21 ആയി. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വലി കെട്ടടങ്ങള്‍ നിലംപതിച്ചതിനാല്‍ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതു മരണസംഖ്യ ഉയര്‍ത്തിയേക്കാമെന്ന ഭയം നിലനില്‍ക്കുന്നു. 

മധ്യ ഇറ്റലിയിലെ നോര്‍ഷ്യ നഗരത്തില്‍ പുലര്‍ച്ചെ 3. 36 ഓടെയാണ് ഭൂകമ്പം ഉണ്ടാകുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 6. 2 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായിരിക്കുന്നത്. റോഡുകളും പാലങ്ങളും തകര്‍നന്നതിനാല്‍ ഗതാഗതസംവിധാനങ്ങള്‍ താറുമാറായി. പലസ്ഥലങ്ങളും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു.

ചെറു നഗരമായ അമാട്രീസില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. നഗരത്തിന്റെ പകുതിയോളം തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. അനേകം കെട്ടിടങ്ങള്‍ പൊളിഞ്ഞു വീഴുകയും ഒട്ടേറെ പേര്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായുമാണ് വിവരം. 

ഭൂചലനത്തിന്റെ പ്രകമ്പനം തലസ്ഥാനമായ റോമില്‍ വരെ ബാധിച്ചതായും വിവരം. അക്കുമോലി, അമാട്രീസ്, പോസ്റ്റ, അര്‍ക്വാട്ട ഡെല്‍ ട്രോണ്ടോ എന്നീ നഗരങ്ങളെയാണ് ഭൂചലനം ഏറ്റവും ബാധിച്ചത്. 2009 ല്‍ ഇറ്റാലിയന്‍ നഗരമായ എല്‍ അക്വിലയില്‍ ഉണ്ടായ ഭൂചലനത്തില്‍ 300 പേര്‍ മരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍