UPDATES

ഇറ്റലിയിലെ ഭൂകമ്പം; മരണം 247 ആയി

അഴിമുഖം പ്രതിനിധി

മധ്യ ഇറ്റലിയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 247 ആയി. 158ഓളം ആളുകള്‍ക്കു പരിക്കേറ്റു. നിരവധി പേരെ കാണാതായി. റിക്ടര്‍ സ്‌കലെയില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പം ബുധനാഴ്ച പ്രാദേശിക പുലര്‍ച്ചെ സമയം 3.36നായിരുന്നു ഉണ്ടായത്. അമദ്രിസ് നഗരമാണ് പ്രഭവ കേന്ദ്രം. അമദ്രിസിനോപ്പം അക്കുമോലി, അറക്വറ്റ ഡെല്‍ ട്രോന്‍ടോ എന്നീ നഗരങ്ങളിലും കാര്യമായ നാശനഷ്ടങ്ങളുണ്ടായി. ഭൂചലനത്തിന്റെ പ്രകമ്പനം അമദ്രിസ് നഗരത്തില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയുള്ള റോം വരെ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അമദ്രിസ് നഗരത്തിന്റെ പകുതിയും അപ്രത്യക്ഷമായതായും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണെങ്കിലും കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും മേയര്‍ സെര്‍ജിയോ പിറോസി അറിയിച്ചു. വത്തിക്കാനിലും ഭൂചലനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന്് വിദേശകാര്യമന്ത്രി സുഷമസ്വരാജ് അറിയിച്ചു.

ആയിരക്കണക്കിന് വീടുകളാണ് ഭൂകമ്പത്തില്‍ തകര്‍ന്നടിഞ്ഞത്. ഇറ്റലിയിലെ ഏറ്റവും മനോഹരമായ ചരിത്രപട്ടണങ്ങളിലൊന്നായി ബഹുമതി നേടിയ നഗരമാണ് അമാദ്രിസ്. 2009ല്‍ അക്വില നഗരത്തിലും പരിസരത്തുമായുണ്ടായ ഭൂകമ്പത്തില്‍ 300 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍