UPDATES

ഉത്തരേന്ത്യയില്‍ ഭൂചലനം

അഴിമുഖം പ്രതിനിധി

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം. കാലത്ത് 11.44 ഓടുകൂടിയാണ് ഭൂചലനം സംഭവിച്ചത്. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളിലെ പൊഖാറയാണ്. നേപ്പാളില്‍ വന്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.തുടര്‍ചലനത്തിനു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ പഠന കേന്ദ്രം ആദ്യം റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും പിന്നീട് അത് തിരുത്തി. വീണ്ടുംഭൂചലനത്തിനുള്ള സാധ്യത ഉണ്ടെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. വരുന്ന ഇരുപത് മിനിട്ടു കൂടി ജാഗ്രത പുലര്‍ത്തണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിര്‍ദേശം.  റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയ ഈ ഭൂചലനം പാറ്റ്‌ന, റാഞ്ചി, ജയ്പ്പൂര്‍, കല്‍ക്കത്ത, ഗുവാഹത്തി, ലക്‌നൗ തുടങ്ങി എട്ടിടങ്ങളിലാണ് അനുഭവപ്പെട്ടത്. വന്‍ തോതിലുള്ള നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ല. ഡല്‍ഹി മെട്രോ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

കൊച്ചിയിലും നേരിയ തോതിലുള്ള ഭൂചലനം സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏതാണ്ട് അഞ്ച് മിനിട്ടോളം പ്രകമ്പനം അനുഭവപ്പെട്ടതായാണ് അനുഭവസ്ഥര്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍