UPDATES

ലക്ഷദ്വീപില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ രേഖപ്പെടുത്തിയത് 5.3 തീവ്രത

അഴിമുഖം പ്രതിനിധി

ലക്ഷദ്വീപില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ലക്ഷദ്വീപിനോട് ചേര്‍ന്ന സമുദ്ര ഭാഗത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ദേശീയ ഭൂചലന ഗവേഷണ കേന്ദ്രം പറഞ്ഞതനുസരിച്ച് വെളുപ്പിനെ നാലരെയ്ക്ക് ലക്ഷദ്വീപിനോട് ചേര്‍ന്ന സമുദ്ര ഭാഗത്ത് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ ഉറവിടം. സമുദ്രാന്തര്‍ഭാഗത്തുള്ള ഭൂചലനത്തെ ദേശീയ ഭൂചലന ഗവേഷണ കേന്ദ്രം ഗൗരവമായിട്ടാണ് കാണുന്നത്.

2011 ലും സമാനമായ ഭൂചലനം വന്നിരുന്നു. അന്ന് കേരളത്തിലും അതിന്റെ പ്രകമ്പനങ്ങള്‍ എത്തിയിരുന്നു. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയുടെ തെക്ക്-പടിഞ്ഞാറ് 340 കിലോമീറ്റര്‍ അകലെ ലക്ഷദ്വീപ് കടലിനോട് ചേര്‍ന്നാണ് ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍