UPDATES

ഭൂകമ്പം; മരണനിരക്ക് 10000 കവിയുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി

അഴിമുഖം പ്രതിനിധി

നേപ്പാള്‍ ഭൂചലനത്തില്‍ പോലിഞ്ഞ ജീവനുകളുടെ എണ്ണം 10000 കടക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി സുശീല്‍ കൊയിരാള. രക്ഷാപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവിശ്യമായ സാമഗ്രികള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും എന്നാല്‍  കൂടുതല്‍ രാജ്യാന്തര സഹായം ആവശ്യമാണെന്നും പ്രധാനമന്ത്രി അറിയിച്ചു. വളരെ ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് നേപ്പാള്‍ കടന്നു പോകുന്നതെന്നും റോയിട്ടേഴ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. 

എന്നാല്‍ പലമേഖലയിലും ആള്‍ക്കാര്‍ക്ക് ഭക്ഷണവും മരുന്നും താമസ സൌകര്യവും ലഭ്യമല്ലെന്നും, പല ഗ്രാമങ്ങളിലും 70 ശതമാനം നാശനഷ്ടങ്ങള്‍ ഉണ്ടായതായും  വീടുകള്‍ പലതും നശിച്ചതായും  ഗൂര്‍ഖ മേഖലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഉദവ് പ്രശാദ് തിമാല്സിന പറഞ്ഞു.  വൈദ്യുതി വിതരണം തകരാറിലായതും ഇന്ധന ക്ഷാമവും കാരണം ആശുപത്രികള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.  ദുരിത ബാധിതവര്‍ക്ക് ആവിശ്യമായ സഹായം എത്തിക്കുന്നതിലെ കാലതാമസം ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. 

ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനത്തു താമസിച്ചിരുന്ന 750,000 ആള്‍ക്കാരടക്കം  1.4 മില്ല്യന്‍ ജനങ്ങള്‍ക്ക് ഭക്ഷണവും സഹായങ്ങളും ആവശ്യമുണ്ടെന്ന് യുഎന്‍ കണക്കുകള്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍