UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉത്തരേന്ത്യയിലും പാകിസ്​താനിലും ശക്​തമായ ഭൂചലനം

അഴിമുഖം പ്രതിനിധി

ഉത്തരേന്ത്യയിലും പാകിസ്​താനിലും ശക്​തമായ ഭൂചലനം. അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്ന്​ 280 കിലോമീറ്റർ അകലെ താജികിസ്​താൻ അതിർത്തിയോട്​ ചേർന്ന  ​പ്രദേശമാണ്​ വെള്ളിയാഴ്​ച രാത്രി 12.44 ഓടെ ഉണ്ടായ ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. റിക്​ടർ സ്​കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയതായി യു.എസ്​ ജിയോളജിക്കൽ സർവെ അറിയിച്ചു. ഇന്ത്യയിൽ ചണ്ഡിഗഡ്​,ശ്രനഗർ, ജയ്​പൂർ, ഡൽഹി എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. പാകിസ്​താനിലെ ​ലാഹോറിലും ഇസ്​ലാമാബാദിലും അഫ്​ഗാനിലെ കാബൂളിലും ഭൂചലനം റിപ്പോർട്ട്​ ചെയ്​തിട്ടുണ്ട്​. രണ്ട്​ തവണയായി രണ്ടു മിനിട്ടോളം ഭൂചലനം അനുഭവപ്പെട്ടു​. ആളപായമോ നാശനഷ്​ടങ്ങളോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍