UPDATES

വാര്‍ത്തകള്‍

കെട്ടിവെച്ച പണത്തില്‍ നിന്ന് 2014ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത് 14.5 കോടി; കൂടുതല്‍ പണം പോയത് ബിഎസ്പിയുടെ

സാമൂഹ്യവിഭാഗമെന്ന നിലയില്‍ കെട്ടിവെച്ച തുക ഏറ്റവും കൂടുതല്‍ നഷ്ടമായത് പട്ടികജാതിയില്‍പ്പെട്ടവര്‍ക്കാണ്‌

സ്ഥാനാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന് കെട്ടിവെച്ച തുക നഷ്ടമാകുന്നത് നാണക്കേടാണെങ്കിലും, തെരഞ്ഞെടുപ്പ് കമ്മീഷന് അതൊരു വരുമാനമാകുകയാണ്. 2014 ലെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടിവെച്ച തുക നഷ്ടമായതു മൂലം കമ്മീഷന് ലഭിച്ചത് 14.5 കോടി രൂപ. ഇതിലേറെയും ‘സംഭാവന ചെയതത്’ ഒരു സീറ്റും ലഭിക്കാതെ പോയ ബിഎസ്പി. 81.3 ലക്ഷം രൂപയാണ് ബിഎസ്പിയ്ക്ക് നഷ്ടമായത്. 4.2 ശതമാനം വോട്ടാണ് ബിഎസ്പിയ്ക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. ബിജെപിയ്ക്കും (31.3ശതമാനം വോട്ട്) കോണ്‍ഗ്രസിനും (19.5%) പിന്നില്‍ രാജ്യത്ത് വോട്ടിംങ് ശതമാനത്തില്‍ മൂന്നാം സ്ഥാനത്താണ് ബിഎസ്പി.

25,000 രൂപയാണ് ലോക്‌സഭയിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കെട്ടിവെയ്‌ക്കേണ്ടത്. ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറില്‍ ഒന്ന് വോട്ട് കിട്ടിയില്ലെങ്കില്‍ കെട്ടിവെച്ച തുക നഷ്ടമാകും. 2014 ല്‍ മല്‍സരിച്ച പത്തില്‍ എട്ട് സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച തുക നഷ്ടമായി. എസ് സി എ്‌സ് ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 12,500 രൂപയാണ് മല്‍സരിക്കുന്നതിന് കെട്ടിവെയ്‌ക്കേണ്ടത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കാണ് കൂടുതല്‍ കെട്ടിവെച്ച തുക നഷ്ടമായത്. 99.5 ശതമാനം സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച തുക തിരികെ ലഭിച്ചില്ല. 3218 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്.

ബിഎസ്പിയുടെ 89.1 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച തുക നഷ്ടമായി. കോണ്‍ഗ്രസിന്റെ 39.2 ലക്ഷം രൂപ കെട്ടിവെച്ച ഇനത്തില്‍ നഷ്ടമായെങ്കില്‍ ബിജെപിയ്ക്ക് നഷ്ടമായത് 11.1 ലക്ഷം രൂപയാണ്. സിപിഎമ്മിന് 10.6 ലക്ഷം രൂപയും സിപിഐയ്ക്ക് 13 ലക്ഷം രൂപയും നഷ്ടമായി. സിപിഐ മല്‍സരിപ്പിച്ച 89 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച തുക നഷ്ടമായി. സിപിഎമ്മിന്റെ 53.8 ശതമാനം സ്ഥാനാര്‍ത്ഥികള്‍ക്കാണ് കെട്ടിവെച്ച തുക നഷ്ടമായത്.

സാമൂഹ്യ വിഭാഗമെന്ന നിലയില്‍ പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്കാണ് കെട്ടിവെച്ച തുക നഷ്ടമായത്. പട്ടിക ജാതി വിഭാഗത്തിലെ 90.5 ശതമാനം പേര്‍ക്കും കെട്ടിവെച്ച തുക നഷ്ടമായി.

2014 ല്‍ ആറ് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തിയ സ്ഥാനാര്‍ത്ഥികള്‍ക്കും കെട്ടിവെച്ച തുക നഷ്ടമായി. വിജയികള്‍ക്ക് വന്‍ ഭൂരിപക്ഷം ലഭിച്ചതാണ് കാരണം. ഇതില്‍ അഞ്ച് പേരും കോണ്‍ഗ്രസുകാരായിരുന്നു,.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍