UPDATES

വിപണി/സാമ്പത്തികം

ജി എസ് ടി ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ നികുതി വ്യവസ്ഥയെന്ന് ലോക ബാങ്ക്

ഇന്‍ഡ്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങള്‍ മാത്രമാണ് പൂജ്യമല്ലാത്ത 4 സ്ലാബുകള്‍ ഉപയോഗിക്കുന്നത്

ലോകത്തിലെ ഏറ്റവും സങ്കീര്‍ണ്ണമായ നികുതി വ്യവസ്ഥ ജി എസ് ടിയെന്ന് ലോക ബാങ്ക്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നികുതി നിരക്കുള്ള (tax rate) രണ്ടാമത്തെ രാജ്യം ഇന്ത്യയാണെന്നും 115 രാജ്യങ്ങളുടെ നികുതി ഘടന പരിശോധിച്ച ലോകബാങ്ക് പറയുന്നു.

പൂജ്യം, 5%, 12%, 18%, 28% എന്നിങ്ങനെ അഞ്ചു നികുതി സ്ലാബുകള്‍ ഉള്‍പ്പെട്ട ഘടനയാണ് ജി എസ് ടിക്ക് ഉള്ളത്. കൂടാതെ നികുതി ഒഴിവുള്ള നിരവധി കച്ചവടവും കയറ്റുമതിയും ഈ ഘടനയില്‍ ഉണ്ട്. ഈ സൌകര്യം ഉപയോഗപ്പെടുത്തി കയറ്റുമതിക്കാര്‍ക്ക് തങ്ങള്‍ അടച്ച നികുതി തിരിച്ചുപിടിക്കാന്‍ സാധിക്കും. കൂടാതെ സ്വര്‍ണ്ണം, അമൂല്യ കല്ലുകള്‍ എന്നിവയ്ക്കു പ്രത്യേക നികുതിയാണ് ജി എസ് ടിയില്‍ ഈടാക്കുന്നത്. മദ്യം, പെട്രോളിയം ഉത്പ്പന്നങ്ങള്‍, ഭൂമി വില്‍പ്പനയുടെ സ്റ്റാമ്പ് ഡ്യൂട്ടി, എന്നിവയെ ജി എസ് ടിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന ഗവണ്‍മെന്‍റുകളാണ് മേല്‍ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഉള്ള നികുതി ഈടാക്കുന്നത്.

49 രാജ്യങ്ങള്‍ ഒറ്റ സ്ലാബ് ഘടന പിന്തുടരുമ്പോള്‍ 28 രാജ്യങ്ങള്‍ രണ്ട് സ്ലാബ് എന്ന ഘടനയാണ് നിലവിലുള്ളത്. ഇന്‍ഡ്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങള്‍ മാത്രമാണ് പൂജ്യമല്ലാത്ത 4 സ്ലാബുകള്‍ ഉപയോഗിക്കുന്നത്. ഇറ്റലി, ലക്സംബര്‍ഗ്, പാക്കിസ്താന്‍, ഘാന എന്നിവയാണ് മറ്റ് രാജ്യങ്ങള്‍.

ബുധനാഴ്ച പുറത്തിറക്കിയ ലോക ബാങ്കിന്റെ ദ്വിവാര്‍ഷിക ഇന്‍ഡ്യ ഡവലപ്മെന്‍റ് റിപ്പോര്‍ട്ടിലാണ് ഈ കാര്യം വിശദീകരിച്ചിട്ടുള്ളത്. നികുതി പരിഷ്ക്കരണം നിരവധി ആശയകുഴപ്പങ്ങള്‍ ഉണ്ടാക്കിയെന്നും ഇത് വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ആഭ്യന്തരമായ ഉത്പ്പന്നങ്ങളുടെയും സേവനങ്ങളുടെയും നീക്കത്തിലുള്ള വര്‍ധനവ് ജി എസ് ടിയുടെ നടപ്പാക്കലിലൂടെ ഉണ്ടായിട്ടുണ്ട് എന്നത് അനുകൂല സൂചനാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍