UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയില്‍ യുദ്ധം

Avatar

ടീം അഴിമുഖം

പ്രസിദ്ധീകരണത്തിന്റെ അന്‍പതാം വാര്‍ഷികത്തില്‍ അസാധാരണമായൊരു ആഭ്യന്തരകലാപത്തെ നേരിടുകയാണ് ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി (ഇപിഡബ്ലിയു). എഡിറ്റര്‍ സി. രാം മനോഹര്‍ റെഡ്ഡിയുടെ വാര്‍ഷികാഘോഷ പദ്ധതികളോട് കഠിനമായ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് മാസികയുടെ ഉടമസ്ഥരായ സമീക്ഷ ട്രസ്റ്റിന്റെ ബോര്‍ഡ്.

ചരിത്രകാരിയായ റോമില ഥാപ്പര്‍, സാമ്പത്തിക വിദഗ്ധന്‍ ദീപക് നയ്യാര്‍, സാമൂഹിക ശാസ്ത്രജ്ഞ ആന്‍ദ്രെ ബെറ്റെയ്ല്ലി തുടങ്ങിയവരാണ് ബോര്‍ഡ് അംഗങ്ങള്‍.

വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യാ ചരിത്രത്തെപ്പറ്റി ഒരു പ്രത്യേകപതിപ്പ് പുറത്തിറക്കാനും മാസികയെപ്പറ്റി ഒരു വാര്‍ത്താചിത്രം നിര്‍മിക്കാനുമായിരുന്നു റെഡ്ഡിയുടെ നിര്‍ദേശം. ബോര്‍ഡ് ഇത് അംഗീകരിച്ചില്ല. അവരുടെ പദ്ധതികള്‍ വേറെയായിരുന്നു. മാസിക വിടാന്‍ ആലോചിച്ചിരുന്ന എഡിറ്റര്‍ ആഘോഷങ്ങള്‍ക്കായി കാത്തുനില്‍ക്കാതെ ഉടന്‍ തന്നെ രാജിയും പ്രഖ്യാപിച്ചു.

പിരിഞ്ഞുപോകാനുള്ള റെഡ്ഡിയുടെ തീരുമാനം അംഗീകരിച്ച ബോര്‍ഡ് പുതിയ എഡിറ്ററെ കണ്ടെത്താനുള്ള സമിതിയില്‍ അദ്ദേഹത്തെ അംഗമാക്കിയില്ല. ബോര്‍ഡ് അംഗമായോ മറ്റേതെങ്കിലും നിലയിലോ തുടരാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടില്ല.

കഥയിലെ വഴിത്തിരവ് പിന്നീടാണുണ്ടായത്. ആഗോളതലത്തില്‍ മാനിക്കപ്പെടുന്ന 101 സര്‍വകലാശാലാ അധ്യാപകര്‍ രാം മനോഹര്‍ റെഡ്ഡിക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു കത്ത് പുറത്തിറക്കി.

കത്തിന്റെ പൂര്‍ണരൂപം താഴെകൊടുക്കുന്നു:

ജനുവരി 15, 2016
സമീക്ഷ ട്രസ്റ്റിനുള്ള കത്ത്

പ്രിയപ്പെട്ട ട്രസ്റ്റിമാര്‍ക്ക്,

ഇപിഡബ്ലിയുവിന്റെ ദീര്‍ഘകാല ആരാധകര്‍ എന്ന നിലയിലും ഉന്നത നിലവാരം പുലര്‍ത്തുന്ന ഈ മാസികയുടെ ഗുണഭോക്താക്കള്‍ എന്ന നിലയിലുമാണ് ഞങ്ങള്‍ ഇന്ന് ഈ കത്തെഴുതുന്നത്.

ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയുടെ ഇപ്പോഴത്തെ എഡിറ്റര്‍ ഡോ. രാം മനോഹര്‍ റെഡ്ഡിയെ രാജിവയ്ക്കാനും സ്ഥാപനവുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കാനും പ്രേരിപ്പിച്ച അസാധാരണ സംഭവവികാസങ്ങളില്‍ ഞങ്ങളുടെ ആശങ്ക അറിയിക്കാന്‍ ആഗ്രഹിക്കുന്നു. 2016 ഏപ്രിലില്‍ സ്ഥാനമൊഴിയാനും ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചതുപോലെ തുടര്‍ന്ന് എഡിറ്റര്‍ – ഇന്‍ – ചീഫ് അല്ലെങ്കില്‍ മറ്റേതെങ്കലും സ്ഥാനത്ത് തുടരാനും തീരുമാനിച്ചിരുന്നയാളാണ് റെഡ്ഡി.

ഞങ്ങളുടെ കാഴ്ചപ്പാടില്‍ മാസികയുടെ ചരിത്രത്തിലെ നിര്‍ണായകഘട്ടത്തില്‍,  വ്യക്തിപരവും സാമ്പത്തികവുമായി നിസാരമല്ലാത്ത നഷ്ടങ്ങള്‍ വകവയ്ക്കാതെ, അതിന്റെ എഡിറ്റര്‍ സ്ഥാനം ഏറ്റെടുക്കാനുള്ള റെഡ്ഡിയുടെ തീരുമാനം മാസികയോടും അതിന്റെ ലക്ഷ്യങ്ങളോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയുടെ ആദ്യസൂചന മാത്രമായിരുന്നു. തുടര്‍ന്നുള്ള 11 വര്‍ഷക്കാലം ഇടവേളകളില്ലാതെ മാസികയെമികവും കാലികപ്രാധാന്യവുമുള്ളതാക്കി നിലനിര്‍ത്തുന്നതില്‍ അദ്ദേഹം വിജയിച്ചു.

മികച്ച പാണ്ഡിത്യവും സാമൂഹിക അവബോധവും ഒന്നിക്കുന്ന ഈ മാസികയ്ക്ക് രാജ്യാന്തരതലത്തില്‍പ്പോലും എതിരാളികളില്ല. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും മാസികയുടെ ഉള്ളടക്കം കാര്യമായി മെച്ചപ്പെടുത്താനും വൈവിധ്യവല്‍ക്കരിക്കാനും മാസികയുടെ ധനസ്ഥിതി സുസ്ഥിരമാക്കാനും എഡിറ്റോറിയല്‍ ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും ഇപിഡബ്ലിയുവിന് സ്വന്തം ഓഫിസ് ഉണ്ടാക്കാനും ആകുവിധം മറ്റ് ധനാഗമ മാര്‍ഗങ്ങള്‍ കണ്ടെത്താനും മാസികകയ്ക്ക് ശക്തമായ ഓണ്‍ലൈന്‍ സാന്നിധ്യം ഉറപ്പാക്കാനും ഇപിഡബ്ലിയു റിസര്‍ച്ച് ഫൗണ്ടേഷനെ ശക്തിപ്പെടുത്താനും അദ്ദേഹം വളരെ പ്രയത്‌നിച്ചു.

ചുരുക്കിപ്പറഞ്ഞാല്‍ മാസിക പഴഞ്ചനാകുകയും അതിന്റെ നേതൃസ്ഥാനം നഷ്ടമാകുകയും ചെയ്യുന്നുവെന്ന് പലരും പറഞ്ഞുതുടങ്ങിയ കാലത്ത് എഡിറ്ററെന്ന നിലയില്‍ ഇപിഡബ്ലിയുവിന് വീണ്ടും ഊര്‍ജം നല്‍കുന്നതിലും കാലികമാക്കുന്നതിലും അസാധാരണ വൈഭവം കാട്ടിയ ആളാണ് റെഡ്ഡി. എല്ലാവരെയും ഉള്‍ക്കൊള്ളിച്ചും സ്വയം പിന്നണിയില്‍ നിന്നുമുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി തത്വശാസ്ത്രഭിന്നതകള്‍ക്കപ്പുറം എല്ലാവരുടെയും ബഹുമാനത്തിന് അര്‍ഹമായി.

കഴിവുറ്റ ഒരു എഡിറ്ററുടെ സമര്‍പ്പണവും വ്യക്തിപരമായ ബലികഴിക്കലുകളും പരിധിയില്ലാത്ത അദ്ധ്വാനവും അവസാനം ഇപിഡബ്ലിയു ബോര്‍ഡ് ട്രസ്റ്റികളുമായുള്ള അസന്തുഷ്ടവും ശത്രുതാപരവുമായ തെറ്റിപ്പിരിയലില്‍ അവസാനിക്കുക എന്നത് നിര്‍ഭാഗ്യകരമാണ്. 2016ല്‍ മാസികയുടെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക പതിപ്പുകള്‍ പുറത്തിറക്കാനും മാസികയെപ്പറ്റി വാര്‍ത്താചിത്രം തയാറാക്കാനുമുള്ള റെഡ്ഡിയുടെ ശ്രമത്തെ – ഇതിനുവേണ്ട പണം അദ്ദേഹം പുറത്തുനിന്ന് കണ്ടെത്തിയിട്ടും – ബോര്‍ഡ് ചോദ്യം ചെയ്തതായി ഞങ്ങള്‍ മനസിലാക്കുന്നു.

പുറമെ, മാസികയുടെ എഡിറ്റോറിയല്‍, സാമ്പത്തിക അവസ്ഥയെപ്പറ്റിയും ആവശ്യങ്ങളെപ്പറ്റിയും ഏറ്റവും ബോധവനായ വ്യക്തി റെഡ്ഡിയാണെന്നിരിക്കെ മാസികയുടെ ഭാവി ഭരണത്തില്‍നിന്നും പിന്‍ഗാമിയെ കണ്ടെത്തുന്നതിനുള്ള നടപടികളില്‍നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്തിരിക്കുന്നു. വിരമിക്കലിനുശേഷം അദ്ദേഹത്തെ ട്രസ്റ്റി ബോര്‍ഡില്‍ അംഗമാക്കുക എന്നത് ഒരു സ്വാഭാവിക നടപടിയാണെന്നും അത് ഇപിഡബ്ലിയുവിന്റെ വായനക്കാരുടെയും ലേഖകരുടെയും വിശാലസമൂഹം വ്യാപകമായി സ്വാഗതം ചെയ്യുമെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

അതുകൊണ്ട് മാസികയുടെ ഭാവി സുരക്ഷിതമാണെന്ന തോന്നല്‍ നമുക്കെല്ലാവര്‍ക്കും ഉണ്ടാകാനും അന്‍പതാം വാര്‍ഷികാഘോഷത്തില്‍ എല്ലാവര്‍ക്കും ആവേശത്തോടെ പങ്കെടുക്കാനും സാധിക്കുംവിധം ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ട്രസ്റ്റികളോട് അഭ്യര്‍ത്ഥിക്കുന്നു. വാര്‍ഷികാഘോഷത്തിനായി ആലോചിച്ചിരുന്ന കാര്യങ്ങള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ രാം റെഡ്ഡിയോട് ആവശ്യപ്പെടണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.

പുതിയ എഡിറ്ററെ കണ്ടെത്തുന്നതില്‍ അദ്ദേഹത്തിന് പങ്കുണ്ടാകണമെന്നും അത് എല്ലാ ട്രസ്റ്റികളും പങ്കെടുക്കുന്ന സുതാര്യവും തുറന്നതുമായ പ്രക്രിയ ആയിരിക്കണമെന്നും ഞങ്ങള്‍ ശക്തമായി ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ കാലത്തെ നേട്ടങ്ങളും തുടര്‍ച്ചയും നിലനിര്‍ത്തേണ്ടതിനായി പുതിയ എഡിറ്റോറിയല്‍ ഭരണമാറ്റത്തിന്റെ കാലത്തും മാസികയുടെ ഭാവി ഭരണത്തിലും റെഡ്ഡിക്ക് ട്രസ്റ്റി എന്ന നിലയില്‍ പങ്കുണ്ടാകുന്നത് നന്നായിരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

എഡിറ്ററെ നിയമിച്ചുകഴിഞ്ഞാല്‍ അദ്ദേഹം ട്രസ്റ്റികളെ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം നോണ്‍ എക്‌സിക്യൂട്ടിവ് ട്രസ്റ്റികളായ സമീക്ഷ ട്രസ്റ്റ് ചെയര്‍മാനും ട്രസ്റ്റികളും എഡിറ്റോറിയല്‍ സ്വാതന്ത്ര്യത്തയും വിലയിരുത്തലിനെയും മാനിക്കണമെന്നും മാസികയുടെ പ്രവര്‍ത്തനത്തില്‍ കൈകടത്തരുതെന്നുമാണ് ഇപിഡബ്ലിയുവിന്റെ പുരോഗമനപരവും ജനാധിപത്യപരവുമായ സ്വഭാവവും പാരമ്പര്യവും കാണിക്കുന്നത്.

ഫലത്തില്‍ ഇപിഡബ്ലിയു ഒരു പൊതുസ്ഥാപനമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, യുജിസി, ഐസിഎസ്എസ്ആര്‍ എന്നിവയില്‍നിന്ന് കാര്യമായ സഹായം ലഭിക്കുന്നതുകൊണ്ടുമാത്രമല്ല. രാംറെഡ്ഡി തന്റെ രാജിക്കത്തില്‍  പറയുന്നതുപോലെ ‘എഴുത്തുകാര്‍, വായനക്കാര്‍, ജീവനക്കാര്‍, അനുഭാവികളുടെ വന്‍വൃന്ദം എന്നിവരടങ്ങുന്ന ഒരു വിസ്തൃത ഇപിഡബ്ലിയു വിശാലസമൂഹമാണ് എല്ലാക്കാലത്തും ഇതിനെ പരിപോഷിപ്പിക്കുകയും വളരാന്‍ സഹായിക്കുകയും ചെയ്തത്.’

ഇപിഡബ്ലിയുവിന്റെ ജനാധിപത്യപരവും പുരോഗമനാത്മകവും സ്വതന്ത്രവുമായ സ്വഭാവം നിലനിര്‍ത്തുന്നതില്‍ ഞങ്ങള്‍ പ്രതിബദ്ധരാണ്. അതിനുവേണ്ടിയാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് എഴുതുന്നത്. വരുംദിനങ്ങളില്‍ നിങ്ങള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ ഈ നിര്‍ദേശങ്ങളും ഉള്‍പ്പെടും എന്ന പ്രതീക്ഷയോടെ.

നിങ്ങള്‍ ഉചിതമെന്നു കരുതുന്ന ഏതുരീതിയിലും സഹായിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ചുമതല ഏറ്റെടുത്ത് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിശാല ഇപിഡബ്ലിയു സമൂഹത്തില്‍നിന്ന് ഏതാനുംപേരുമായി റെഡ്ഡി നടത്തിയ വളരെ ഫലപ്രദമായ മസ്തിഷ്‌കപ്രക്ഷാളനം ഞങ്ങള്‍ ഓര്‍ക്കുന്നു. മാസികയുടെ ചില ഭാവി പരിപാടികളെപ്പറ്റിയായിരുന്നു അത്. ഇന്നത്തെ സാഹചര്യത്തില്‍ അത്തരമൊരു യോഗം വളരെ ഉപകാരപ്രദമായിരിക്കുമെന്നു ഞങ്ങള്‍ കരുതുന്നു. അത്തരമൊരു യോഗം വിളിക്കാന്‍ നിങ്ങള്‍ തീരുമാനിച്ചാല്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്കു സന്തോഷമേയുള്ളൂ.

സ്നേഹപൂര്‍വം

1. Itty Abraham, National University of Singapore
2. Dilip Abreu, Princeton University, USA
3. Isher Ahluwahlia, Chairperson, Indian Council for Research into International Economic Relations, Delhi
4. Montek Singh Ahluwahlia, Former Deputy Chairman, Planning Commission, Government of India
5. Sabina Alkire, George Washington University, USA
6. Venkatesh Athreya, former Professor, Bharatidasan University, Tamil Nadu
7. Amiya Kumar Bagchi, Institute of Development Studies, Kolkata
8. Abhijit Banerjee, Massachusetts Institute of Technology, USA
9. Pranab Bardhan, University of California, Berkeley, USA
10. Amita Baviskar, Institute of Economic Growth, Delhi University
11. Rana P. Behal, Delhi University
12. Aditya Bhattacharjea, Delhi School of Economics, Delhi University
13. Neeladri Bhattacharya, Jawaharlal Nehru University, New Delhi
14. Sabyasachi Bhattacharya, Institute of Development Studies, Kolkata
15. Akeel Bilgrami, Columbia University, New York, USA
16. Sugata Bose, Harvard University, USA
17. Achin Chakraborty, Director, Institute of Development Studies, Kolkata
18. Pinaki Chakraborty, National Institute of Public Finance and Policy, New Delhi
19. C. P. Chandrasekhar, Jawaharlal Nehru University, New Delhi
20. Partha Chatterjee, Centre for Studies in Social Sciences, Kolkata
21. Sudip Chaudhuri, Indian Institute of Management, Kolkata
22. Anuradha Chenoy, Jawaharlal Nehru University, New Delhi
23. Kamal Mitra Chenoy, Jawaharlal Nehru University, New Delhi
24. Angus Deaton, Princeton University, USA
25. Ashwini Deshpande, Delhi School of Economics, Delhi University
26. Satish Deshpande, Institute of Economic Growth, Delhi University
27. Ritu Dewan, Centre for Study of Society and Secularism, Mumbai
28. Biswajit Dhar, Jawaharlal Nehru University, New Delhi
29. Navroz Dubash, Centre for Policy Research, Delhi
30. Gopalkrishna Gandhi, Ashoka University, Delhi
31. Rajmohan Gandhi, University of Illinois, USA
32. Jayati Ghosh, Jawaharlal Nehru University, New Delhi
33. Ramachandra Guha, historian, writer, Bangalore
34. Irfan Habib, Aligarh Muslim University, Aligarh
35. K. N. Harilal, Centre for Development Studies, Thiruvananthapuram
36. Barbara Harriss-White, Oxford University, UK
37. Zoya Hasan, Jawaharlal Nehru University, New Delhi
38. Neeraj Hatekar, Director, Department of Economics, University of Mumbai
39. Himanshu, Jawaharlal Nehru University, New Delhi
40. Christophe Jaffrelot, Director, CERI, Universite Sciences Po, Paris
41. Devaki Jain, economist, Delhi
42. Praveen Jha, Jawaharlal Nehru University, New Delhi
43. T. Jayaraman, Tata Institute of Social Sciences, Mumbai
44. SurinderJodhka, Jawaharlal Nehru University, New Delhi
45. Mary E. John, Centre for Women’s Development Studies, Delhi
46. Chitra Joshi, Delhi University
47. Kalpana Kannabiran, Director, Council for Social Development, Hyderabad
48. K. P. Kannan, Centre for Development Studies, Thiruvananthapuram
49. S. Mahendradev, Director, Indira Gandhi Institute of development Research, Mumbai
50. Mukul Kesavan, Jamia Millia Islamia University, Delhi
51. Sushil Khanna, Indian Institute of Management, Kolkata
52. Sunil Khilnani, Kings College, London
53. Atul Kohli, Princeton University, USA
54. K. L. Krishna, Delhi School of Economics, Delhi
55. N. Krishnaji, economist, Hyderabad
56. Maithreyi Krishnaraj, researcher, Mumbai
57. Sashi Kumar, Chairman, Media Development Foundation, Chennai
58. Kalyani Menon-Sen, researcher, Delhi
59. Shireen Moosvi, Aligarh Muslim University, Aligarh
60. Chandan Mukherjee, Ambedkar University, Delhi
61. Rinku Murgai, The World Bank, New Delhi
62. Dilip Nachane, Indira Gandhi Institute for Development Research, Mumbai
63. R. Nagaraj, Indira Gandhi Institute for Development Research, Mumbai
64. S. Narayanan, former Ambassador of India to WTO
65. Pulin Nayak, Delhi School of Economics, Delhi
66. Parthapratim Pal, Indian Institute of Management, Kolkata
67. Suhas Palshikar, University of Pune, Pune
68. Rohini Pande, Harvard University USA
69. S. Parasuraman, Director, Tata Institute of Social Sciences, Mumbai
70. Prabhat Patnaik, Jawaharlal Nehru University, New Delhi
71. Utsa Patnaik, Jawaharlal Nehru University, New Delhi
72. Seeta Prabhu, economist, Mumbai
73. Srinath Raghavan, Centre for Policy Research, Delhi
74. Indira Rajaraman, Member, Central Board of Governors, RBI
75. N. Ram, Chairman, Kasturi & Sons Ltd, The Hindu group of newspapers, Chennai
76. M.V. Ramana, Princeton University, USA
77. T. T. Rammohan, Indian Institute of Management, Ahmedabad
78. Mahesh Rangarajan, Ashoka University, Delhi
79. Vikas Rawal, Jawaharlal Nehru University, New Delhi
80. Amit Shovon Ray, Director, Centre for Development Studies, Thiruvananthapuram
81. Partha Ray, Indian Institute of Management, Kolkata
82. D. Narasimha Reddy, Institute of Human Development, New Delhi
83. Tirthankar Roy, London School of Economics and Political Science, London
84. E. A. S. Sarma, former Secretary, Government of India
85. Abhijit Sen, former Member, Planning Commission, Government of India
86. Pronab Sen, Chairman, National Statistical Commission
87. Mihir Shah, former Member, Planning Commission, Government of India
88. Dipa Sinha, Ambedkar University Delhi
89. Atul Sood, Jawaharlal Nehru University, New Delhi
90. Ravi Srivastava, Jawaharlal Nehru University, New Delhi
91. S. Subramaniam, Madras Institute of Development Studies, Chennai
92. Padmini Swaminathan, Tata Institute of Social Sciences, Hyderabad
93. S. K. Thorat, Chairman, ICSSR, New Delhi
94. Jeemol Unni, Director, Institute of Rural Management, Anand
95. A. Vaidyanathan, Madras Institute of Development Studies, Chennai
96. Achin Vanaik, Delhi University
97. K. Velupillai, economist, Stockholm, Sweden
98. K. Venugopal, former Secretary, Government of India
99. M. Vijayabaskar, Madras Institute of Development Studies, Chennai
100. Robert Wade, London School of Economics and Political Science, London
101. Yogendra Yadav, Swaraj Abhiyan

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍