UPDATES

വിപണി/സാമ്പത്തികം

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് 2016നേക്കാള്‍ 1.1 ശതമാനം കുറയുമെന്ന് സാമ്പത്തിക സര്‍വേ

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് 6.5 ശതമാനമായിരിക്കും

നടപ്പുസാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് 6.5 ശതമാനമായിരിക്കുമെന്ന് (കഴിഞ്ഞവര്‍ഷത്തേക്കാള്‍ 1.1 ശതമാനം കുറവ്) സാമ്പത്തിക സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.6 ശതമാനമായിരുന്നു. എന്നാല്‍, 2017-18 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നിരക്ക് 6.75-7.5 ശതമാനം വരെയാകാമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇന്നലെ പാര്‍ലമെന്റിന്റെ മേശപ്പുറത്തു വച്ച സര്‍വേ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നു.

2016-17 വര്‍ഷത്തിലെ സാമ്പത്തിക സര്‍വേയിലെ പ്രധാന ഫലങ്ങള്‍

വരുന്ന സാമ്പത്തിക വര്‍ഷത്തിലേക്കുള്ള മൊത്തം ആഭ്യന്തര വളര്‍ച്ച നിരക്ക് 6.75-7.5 ശതമാനമായിരിക്കും.

നടപ്പു വര്‍ഷത്തെ വളര്‍ച്ച 6.5 ശതമാനമായിരിക്കും.

വ്യക്തിഗത ആദായനികുതി, റിയല്‍ എസ്റ്റേറ്റ് സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയില്‍ ഇളവ്.

എല്ലാ വരുമാനക്കാരെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ആദായ നികുതി ശൃംഗല വ്യാപിപ്പിക്കും.

കോര്‍പ്പറേറ്റ് നികുതികള്‍ വെട്ടിക്കുറയ്ക്കാനുള്ള സമയപ്പട്ടികയ്ക്ക് വേഗം കൂട്ടും.

പുതിയ നോട്ടുകള്‍ പ്രചാരത്തിലെത്തുന്നതോടെ വളര്‍ച്ച സാധാരണ നിലയിലാകും.

നോട്ട് നിരോധനം മൂലം 0.25-0.5 ശതമാനം വരെ വളര്‍ച്ചയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട്. പക്ഷെ തീരുമാനം കൊണ്ട് ദീര്‍ഘകാല നേട്ടങ്ങള്‍ ഉണ്ടാവും.

ചരക്ക് സേവന നികുതിയും മറ്റ് ഘടനാപരമായ പരിഷ്‌കാരങ്ങളും മൂലം 8-10 ശതമാനം കണ്ട് വളര്‍ച്ചയെ ത്വരിതപ്പെടുത്തും.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന, ഇന്ധനവിലയിലുള്ള ഇടിവ് എന്നിവ മൂലം ധനവരുമാനത്തില്‍ വര്‍ദ്ധനയുണ്ടാവും.

തോട്ടമേഖലയില്‍ കഴിഞ്ഞ വര്‍ഷത്തെ 1.2 ശതമാനത്തെ അപേക്ഷിച്ച് നടപ്പുവര്‍ഷം 4.1 ശതമാനത്തിന്റെ വര്‍ദ്ധന ഉണ്ടാവും.

ചരക്ക് സേവന നികുതി മൂലമുള്ള ധനനേട്ടങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ സമയമെടുക്കും.

പഞ്ചസാര, പാല്, ഉരുളക്കിഴങ്ങ്, സവാള തുടങ്ങിയ ഉല്‍പന്നങ്ങളുടെ വിതരണത്തെ നോട്ട് നിരോധനം പ്രതികൂലമായി ബാധിക്കും.

കഴിഞ്ഞ വര്‍ഷത്തെ 7.4 ശതമാനം വളര്‍ച്ചയെ അപേക്ഷിച്ച് വ്യവസായ മേഖലയില്‍ ഈ വര്‍ഷം 5.2 ശതമാനത്തിന്റെ വളര്‍ച്ചയെ ഉണ്ടാവൂ.

വെളിപ്പെടുത്തിയതും അല്ലാത്തതുമായ സമ്പത്തില്‍ നിന്നുള്ള നികുതി പിരിവ്, നികുതി പീഢനത്തിന് കാരണമാകില്ല.

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള സംസ്ഥാന സബ്‌സിഡികളുടെ ബാഹുല്യത്തിനുള്ള പരിഹാരം എന്ന നിലയിലാണ് സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍