UPDATES

ട്രെന്‍ഡിങ്ങ്

കുട്ടികളുടെ എണ്ണം കുറയുന്നു, സ്‌കൂളുകള്‍ ലയിപ്പിക്കണമെന്ന് സാമ്പത്തിക സര്‍വെയില്‍ നിര്‍ദ്ദേശം

പല സ്‌കൂളുകളിലും പകുതി കുട്ടികള്‍ മാത്രമെ പഠിക്കാനെത്തുന്നുള്ളൂവെന്ന് സര്‍വെ

രാജ്യത്ത് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നതായി സാമ്പത്തിക സര്‍വെ. ഇക്കാര്യം പരിഗണിച്ച് അടിസ്ഥാനപരമായ മാറ്റങ്ങള്‍ വിദ്യാഭ്യാസ രംഗത്തുണ്ടാകണമെന്നും സാമ്പത്തികസര്‍വെ നിര്‍ദ്ദേശിക്കുന്നു.

രാജ്യത്തെ സാമൂഹ്യ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കുന്ന സംഭവമാണ് കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുവെന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലയിപ്പിച്ച് എണ്ണം കുറയ്ക്കണമെന്നും സാമ്പത്തിക സര്‍വെ നിര്‍ദ്ദേശിക്കുന്നു. വിദ്യാഭ്യാസ അവകാശത്തിന്റെ കാര്യത്തില്‍ അടിസ്ഥാനപരമായ മാറ്റം സാമ്പത്തിക സര്‍വെ നിര്‍ദ്ദേശിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരസ്പരം ലയിപ്പിക്കുകയെന്നാല്‍ ആ മേഖലയ്ക്കുളള വിഹിതം കുറയ്ക്കുകയെന്നതല്ല, മറിച്ച് ഗുണനിലവാരം വര്‍ധിപ്പിക്കുകയാണെന്നും സര്‍വെ പറയുന്നു.

2021 -41 കാലഘട്ടത്തില്‍ പ്രഥമിക വിദ്യാഭ്യാസ സ്ഥാപനനങ്ങളില്‍ പഠിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ 18. 4 ശതമാനത്തിന്റെ കുറവുണ്ടാകുമെന്ന് സര്‍വെ പറയുന്നു. ഹിമാചല്‍ പ്രദേശ്, ഉത്താരഖണ്ഡ്, തമിഴ്‌നാട്, മഹാരാഷ്ട്ര, പഞ്ചാബ്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നി സംസ്ഥാനങ്ങളിലാണ് കുട്ടികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാകാന്‍ പോകുന്നത്. ജമ്മു കാശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ കുട്ടികളുടെ എണ്ണത്തില്‍ കുറവുണ്ടായി തുടങ്ങിയതായി സര്‍വെ പറയുന്നു.

ഹിമാചല്‍ പ്രദേശ്, ആന്ധ്ര പ്രദേശ് ഉത്താരഖണ്ഡ് 50 ശതമാനം മാത്രം വിദ്യാര്‍ത്ഥികളുള്ള 40 ശതമാനമത്തിലേറെ സ്‌കൂളുകള്‍ ഇപ്പോള്‍ തന്നെയുണ്ടെന്ന് സര്‍വെ പറയുന്നു. ഒഡീസ, അസ്ം തുടങ്ങിയ സംസ്ഥാനങ്ങൡലെയും ്സ്ഥിതി വ്യത്യസ്തമല്ല. ഇത്തരം സ്ംസ്ഥാനങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങല്‍ ലയിപ്പിച്ച് പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും സര്‍വെ നിര്‍ദ്ദേശിക്കുന്നു.

ഒന്നു മുതല്‍ മൂന്ന് വരെ കിലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലയിപ്പിക്കുന്ന കാര്യം ആലോചിക്കണമെന്നും സര്‍വെ നിര്‍ദ്ദേശിക്കുന്നു. ജപ്പാന്‍ ചൈന ദക്ഷിണ കൊറിയ എന്നി രാജ്യങ്ങള്‍ ഇത്തരം അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അവരുടെ അനുഭവങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കണമെന്നും സര്‍വെ നിര്‍ദ്ദേശിക്കുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍