UPDATES

വിപണി/സാമ്പത്തികം

വെനസ്വേലയില്‍ പണപ്പെരുപ്പം; ബിറ്റ് കോയിന്‍ ഇടപാടുകളില്‍ വന്‍ വര്‍ധന

അന്താരാഷ്ട്ര നാണയ നിധി കണക്കുകള്‍ പ്രകാരം രാജ്യത്തെ പണപ്പെരുപ്പം 14000 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു.

മാസങ്ങളായി വെനസ്വേലയില്‍ തുടരുന്ന പണപ്പെരുപ്പം തടയാന്‍ കറന്‍സിയുടെ മുല്യം കുറയ്ക്കല്‍ അടക്കമുള്ള നപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോള്‍ സാധാരണ ഇടപാടുകള്‍ക്ക് പോലും ബിറ്റ് കോയിന്‍ ഉപയോഗിച്ച് ഇടപാടുകാര്‍. കഴിഞ്ഞ മുന്നു മാസത്തിനിടെ ബിറ്റ് കോയില്‍ ഇടപാടുകളില്‍ രാജ്യത്തുണ്ടായത് വന്‍വര്‍ധനയാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.സാമ്പത്തികമായി പുരോഗതി നേടിയ രാജ്യങ്ങളില്‍ ചൂതാട്ടം അടക്കമുള്ളവയക്ക് ഉപയോഗിക്കുന്ന സാങ്കല്‍പിക കറന്‍സിയാണ് പക്ഷേ സാമ്പത്തിക നില തകര്‍ന്ന ഇടങ്ങളില്‍ ഇടപാടിനായി പ്രാദേശിക കറന്‍സിയായി ഉപയോഗപ്പെടുത്തിവരുന്നത്.
എന്നാല്‍ അന്താരാഷ്ട്ര നാണയ നിധി കണക്കുകള്‍ പ്രകാരം രാജ്യത്തെ പണപ്പെരുപ്പം 14000 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും നടപ്പാക്കാനാവത്ത തരത്തില്‍ സാമ്പത്തിക പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. പണപ്പെരുപ്പം പിടിച്ചു നിര്‍ത്താന്‍ വെനസ്വേലയുടെ കറന്‍സിയായ ബൊളീവറിന്റെ മുല്യം കുറയ്ക്കുന്നതടക്കമുള്ള നടപടികളും രാജ്യത്ത് നടപ്പാക്കിട്ടുണ്ട്.

അമിതമായ പണപ്പെരുപ്പം രാജ്യത്തെ സാമ്പത്തിക നിലയെ സാരമായി ബാധിച്ചെന്നും, ഇതു മറികടക്കാന്‍ കടുത്ത നടപടികള്‍ വേണ്ടിവരുമെന്നുമാണ് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ പ്രതികരണം. ബിറ്റ് കോയിന്‍ ഇടപാടുകള്‍ സാധാരണക്കാര്‍ക്കിടയില്‍ പോലും വര്‍ധിച്ചസാഹചര്യത്തില്‍ മാനമായ ഓണ്‍ലൈന്‍ കറന്‍സിയെകുറിച്ചും വെനസ്വേലന്‍ അധികൃതര്‍ ചിന്തിക്കുന്നുണ്ടെന്നാണ് റിപോര്‍ട്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍