UPDATES

വിപണി/സാമ്പത്തികം

കള്ളപ്പണം: ഇന്ത്യക്കാരുടേതായി വിദേശത്തുള്ളത് 34 ലക്ഷം കോടിയിലധികമെന്ന് റിപ്പോർട്ട്

വിവിധ പഠനങ്ങളെ ഉദ്ധരിച്ച് പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

1980 മുതൽ 2010 വരേയുള്ള കാലയളവിലെ വിവിധ കണക്കുകൾ പ്രകാരം ഇന്ത്യക്കാർക്ക് വിദേശത്ത് 34 ലക്ഷം കോടി രൂപയിലധികം ($490 ബില്ല്യൺ)  കള്ളപ്പണ നിക്ഷേപണമുണ്ടായേക്കാമെന്ന് റിപ്പോർട്ട്. വിവിധ പഠനങ്ങളെ ഉദ്ധരിച്ച് പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി തയ്യാറാക്കിയ പ്രാഥമിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (എൻ.സി.എ.ഇ.ആർ.), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻഷ്യൽ മാനേജ്‌മെന്റ് (എൻ.ഐ.എഫ്.എം.), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആൻഡ് ഫിനാൻസ് (എൻ.ഐ.പി.എഫ്.പി.) എന്നിവയുടെ പഠനങ്ങളെ ആസ്പദമാക്കിയുള്ള കണക്കാണ് കഴിഞ്ഞ ദിവസം പാർലമെന്റിൽ വെച്ചത്. എന്നാൽ, കള്ളപ്പണം വ്യക്തമായി കണക്കാക്കുന്നതിനുള്ള വിശ്വസനീയ മാർഗങ്ങളുടെ അഭാവമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2011 മാർച്ചിലാണ് ധനമന്ത്രാലയം ഇന്ത്യയിലും വിദേശത്തുമുള്ള കണക്കിൽപ്പെടാത്ത പണത്തിന്റെ പഠനം നടത്താൻ ഈ മൂന്ന് സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടത്. എം. വീരപ്പമൊയ്‌ലി അധ്യക്ഷനായ സമിതിയാണ് കണ്ടെത്തലുകൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കിയത്. വിശ്വസനീയമായ രീതിയിൽ വ്യക്തമായ കണക്കെടുക്കുക എന്നത് പ്രയാസമാണെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടുകൾ പ്രകാരം റിയൽഎസ്റ്റേറ്റ്, ഖനികൾ, മരുന്നുകമ്പനികൾ, പാൻമസാല, ഗുഡ്ക, പുകയില, സിനിമ, വിദ്യാഭ്യാസം തുടങ്ങിയ മേഖലയിലുള്ളവാണ് കള്ളപ്പണം സ്വരൂപിച്ചിരിക്കുന്നതിൽ മുൻപന്തിയിലെന്നും ചൂണ്ടിക്കാട്ടുന്നു.

1997 – 2009 കാലയളവിൽ രാജ്യത്തിന്റെ ജി.ഡി.പി.യുടെ 0.2 ശതമാനം മുതൽ 7.4 ശതമാനം വരെ അനധികൃതമായി വിദേശത്തേക്ക് കടത്തിയെന്നാണ് എൻ.ഐ.പി.എഫ്.പി. കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ 1980 മുതൽ 2010 വരെയുള്ള എൻ.സി.എ.ഇ.ആറിന്റെ കണക്ക് പ്രകാരം 26 ലക്ഷം കോടി മുതൽ 34 ലക്ഷം കോടി രൂപ വരെ വിദേശത്ത് ഇന്ത്യക്കാർ സ്വരൂപിച്ചതായി പറയുന്നു. 1990 മുതൽ 2008- വരേയുള്ള എൻ.ഐ.എഫ്.എം. റിപ്പോർട്ടിൽ 9.42 ലക്ഷം കോടി രൂപ നിയമവിരുദ്ധമായി ഇന്ത്യയിൽനിന്ന് വിദേശത്തെത്തിയെന്നും സൂചിപ്പിക്കുന്നു. ഇത്തരത്തിൽ 15 ലക്ഷം കോടി മുതൽ 34 ലക്ഷം കോടി രൂപ വരെ ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിൽ പൂഴ്ത്തിയതായാണ് വിവിധ പഠനങ്ങൾ പറയുന്നത്.

ദാരിദ്ര്യത്തിന്റെ കഥ മാത്രം പറയാന്‍ കഴിയുന്ന വീട്ടില്‍ ഇച്ഛാശക്തിയോടെ നേടിയ വിജയം, പണിയ കോളനിയില്‍ നിന്ന് മെഡിക്കല്‍ കോളെജിലെത്തുന്ന ദിവ്യയുടെ കഥ

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍