UPDATES

വിപണി/സാമ്പത്തികം

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡിഫോള്‍ട്ട് ആപ്പുകള്‍; ഗൂഗിളിന് 37,000 കോടി പിഴ

ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഗൂഗിള്‍ സെര്‍ച്ചും മാപ്പും ക്രോം ബ്രൗസറും അടക്കമുള്ള ഫീച്ചറുകള്‍ സ്ഥിരമായി സെറ്റ് ചെയ്യാന്‍ ഫോണ്‍ നിര്‍മാതാക്കളെ നിര്‍ബന്ധിച്ചെന്നാണ് ആരോപണം.

ഫോണുകൡ ഗൂഗിളിന്റെ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കമ്പനികളെ നിര്‍ബന്ധിച്ച് ഗൂഗിളിന് യൂറോപ്യന്‍ യൂനിയന്‍ പിഴചുമത്തി. ഏകദേശം 37,000 കോടി ഇന്ത്യന്‍ രൂപയ്ക്ക് സമാനമായ (5 ബില്ല്യണ്‍) തുകയാണ് യൂറോപ്യന്‍ യൂണിയന്റെ കോംപന്റീഷന്‍ കമ്മീഷന്‍ പിഴയിട്ടിരിക്കുന്നത്. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഗൂഗിള്‍ സെര്‍ച്ചും മാപ്പും ക്രോം ബ്രൗസറും അടക്കമുള്ള ഫീച്ചറുകള്‍ സ്ഥിരമായി സെറ്റ് ചെയ്യാന്‍ ഫോണ്‍ നിര്‍മാതാക്കളെ നിര്‍ബന്ധിച്ചെന്നാണ് ആരോപണം. കമ്പനികള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം സംരക്ഷിക്കാനുള്ള സമിതിയാണ് കോംപറ്റീഷന്‍ കമ്മീഷന്‍. ഗൂഗിളിന്റെ ചരിത്രത്തില്‍ പിഴയായി ലഭിച്ച ഏറ്റവും വലിയ തുകയാണ് ഇയു ചുമത്തിയിട്ടുള്ളത്.

ലോകത്ത് ഏറ്റവും അധികം ഫോണുകളില്‍ ഉപയോഗിക്കപ്പെടുന്ന ആന്‍ഡ്രോയിഡ് സാങ്കേതിക വിദ്യയില്‍ ഗൂഗിളിന്റെ ആപ്പ് പാക്കേജ് നിര്‍ബന്ധമായി ഇന്‍സ്റ്റാള്‍ ചെയ്യിച്ചതോടെ ഈ രംഗത്തെ മല്‍സരത്തിനുള്ള അവകാശം ഇല്ലാതാക്കിയെന്ന് കോംപന്റീഷന്‍ കമ്മീഷന്‍ പറയുന്നു. ഇത്തരം ഇന്‍ബില്‍റ്റ് സേവനങ്ങള്‍ ഫോണുകളില്‍ വന്നതോടെ ഗുഗിള്‍ സേവനങ്ങള്‍ തന്നെ തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ നിര്‍ബന്ധിതരാകുകയായിരുന്നു. ഇതിലൂടെ മൊബൈല്‍ ഡാറ്റാ ഉപഭോഗത്തിന്റെ സിംഹഭാഗവും കയ്യടക്കാന്‍ ഗൂഗിളിന് കഴിഞ്ഞെന്നും വിധി കുറ്റപ്പെടുത്തുന്നു. 2015 ഒക്ടോബറില്‍ ആരംഭിച്ച അന്വേഷണത്തിലൊടുവിലാണ് സാങ്കേതിക വിദ്യാ രംഗത്തെ ഗൂഗിന്റെ അധിപത്യത്തെയടക്കം ചോദ്യം ചെയ്‌തേക്കാവുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. ചട്ടലംഘനത്തിയെന്ന് ആരോപിച്ച്
കഴിഞ്ഞ വര്‍ഷവും ഇയു ഗൂഗിളിന് 2.7 ബില്യണ്‍ ഡോളറിന്റെ പിഴ ചുമത്തിയിരുന്നു. ചട്ടലംഘനങ്ങളുടെ പേരില്‍ ഗൂഗിളിന് പുറമേ ഇന്റല്‍, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ മറ്റ് വമ്പന്‍മാര്‍ക്കും യൂറോപ്യന്‍ യൂണിയന്‍ പിഴ ചുമത്തിയിരിന്നു. എന്നാല്‍ നിലവില്‍ ഗൂഗിള്‍ സേവനത്തിന് അധിപത്യം നിലനില്‍ക്കെ വിധിയുടെ പ്രധാന്യത്തെ പറ്റിയും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍